scorecardresearch

ആളും ആരവവും ഇല്ല; ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകരില്ല

Indian Test Team: കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തിൽ എത്തുന്ന ഇന്ത്യൻ ടീമിനോട് ഇംഗ്ലണ്ടിലെ ഇന്ത്യൻ ആരാധകർ മുഖം തിരിച്ച് നിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്

Indian Test Team: കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തിൽ എത്തുന്ന ഇന്ത്യൻ ടീമിനോട് ഇംഗ്ലണ്ടിലെ ഇന്ത്യൻ ആരാധകർ മുഖം തിരിച്ച് നിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്

author-image
Sports Desk
New Update
Bumrah, Gill

Bumrah, Gill Photograph: (Screengrab)

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് എന്നും നോക്കാറ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ അതിജീവിക്കുന്ന ഇന്ത്യൻ ബാറ്റർമാരും ബോളർമാരും ആരാധകരുടെ മനസിലെ സ്വപ്നമാണ്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഗംഭീർ-ഗിൽ യുഗത്തിന് തുടക്കമിട്ട് ടീം ഇംഗ്ലണ്ടിലെത്തുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആർക്കും പ്രവചിക്കാനാവുന്നില്ല. ദയനീയമായി ഇന്ത്യ കീഴടങ്ങുമോ അതോ അത്ഭുതങ്ങൾ സംഭവിക്കുമോ? ചർച്ചകൾ ചൂടുപിടിക്കുന്നതിന് ഇടയിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തി. പക്ഷേ സ്വീകരിക്കാൻ ആരാധകരെത്തിയില്ല.

Advertisment

മത്സര ഫലം എങ്ങനെയാണെങ്കിലും കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തിൽ എത്തുന്ന ഇന്ത്യൻ ടീമിനോട് ഇംഗ്ലണ്ടിലെ ഇന്ത്യൻ ആരാധകർ മുഖം തിരിച്ച് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യൻ സംഘം ഇംഗ്ലണ്ടിൽ എത്തിയപ്പോൾ വിമാനത്താവളത്തിലോ ടീം ഹോട്ടലിലോ സ്വീകരിക്കാൻ ആരാധകർ കൂട്ടമായി എത്തിയില്ല. 

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുമ്പോൾ നൂറുകണക്കിന് ആരാധകർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഉണ്ടാവാറുണ്ടായിരുന്നു എന്നും. എന്നാൽ ഇത്തവണ അതായിരുന്നില്ല അവസ്ഥ എന്ന് ഇന്ത്യയിൽ നിന്ന് പോയ വിമൽ കുമാർ എന്ന മാധ്യമപ്രവർത്തകൻ തന്റെ യുട്യൂബ് ചാനലിൽ പറയുന്നു. 

Advertisment

Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ

ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയതിന് ശേഷം ബിസിസിഐ പങ്കുവെച്ച വിഡിയോയിലും കളിക്കാരെ സ്വീകരിക്കാൻ ആരാധകർ എത്തിയതായി കാണുന്നില്ല. രോഹിത്തിന്റേയും കോഹ്ലിയുടേയും വിരമിക്കൽ ടെസ്റ്റിൽ നിന്ന് ആരാധകരെ അകറ്റുകയാണോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്. ജൂൺ 20ന് ആണ് പരമ്പരയിലെ ആദ്യ മത്സരം. 

Read More

Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്

india vs england indian cricket Indian Cricket Players Indian Cricket Team Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: