/indian-express-malayalam/media/media_files/2025/05/16/UPpJb4WvKAHdrfkk3jbs.jpg)
Vaibhav Suryavanshi (IPL, Instagram)
Vaibhav Suryavanshi: കൂറ്റനടികളുമായി തന്നെ ബാറ്റിങ് തുടരാനാണ് തീരുമാനം എന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യൻ അണ്ടർ 19 താരം വൈഭവ് സൂര്യവൻഷി. ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയോടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 14കാരൻ ഇപ്പോൾ ഇംഗ്ലീഷ് മണ്ണിൽ അണ്ടർ 19 ടീമിനായി വെടിക്കെട്ട് ബാറ്റിങ്ങിനാണ് തയ്യാറെടുക്കുന്നത്. അതിനായുള്ള പരിശീലന സെഷനിൽ വൈഭവിൽ നിന്ന് വന്ന തകർപ്പൻ ഷോട്ടുകൾ വൈറലായി കഴിഞ്ഞു.
ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ ഇംഗ്ലണ്ടിലേക്കുള്ള അണ്ടർ 19 ടൂറിന് മുൻപായുള്ള വൈഭവിന്റെ ബാറ്റിങ് പരിശീലനത്തിന്റെ വിഡിയോയാണ് പുറത്തുവരുന്നത്. പേസർമാരേയും സ്പിന്നർമാരേയും തലങ്ങും വിലങ്ങും പായിക്കുകയാണ് സൂര്യവൻഷി.
Vaibhav Suryavanshi in the U19 NCA camp. 👏pic.twitter.com/e6eCD9yqiV
— Mufaddal Vohra (@mufaddal_vohra) June 7, 2025
Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ അഞ്ച് ഏകദിനങ്ങൾ ഇന്ത്യൻ അണ്ടർ 19 ടീം കളിക്കുന്നുണ്ട്. രണ്ട് ദ്വിദിന മത്സരങ്ങളും പര്യടനത്തിൽ ഉൾപ്പെടുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി തിളങ്ങിയ പതിനേഴുകാരന്‍ ആയുഷ് മാത്രെയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിനെ നയിക്കുന്നത്.
Also Read: 'വിരമിക്കൽ പിൻവലിച്ച് കോഹ്ലി തിരിച്ചെത്തും; കരുൺ വീണ്ടും തഴയപ്പെടും'; കാരണം ചൂണ്ടി ക്ലർക്ക്
ഐപിഎൽ താര ലേലത്തിൽ വൈഭവിനെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയപ്പോൾ തന്നെ താരത്തിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിയിരുന്നു. സഞ്ജു സാംസൺ പരുക്കേറ്റ് മാറി നിന്നതോടെയാണ് യശസ്വിക്കൊപ്പം വൈഭവ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്. ഐപിഎല്ലിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് വൈഭവ് വരവറിയിച്ചത്.
Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ
ഐപിഎല്ലിലെ തന്റെ മൂന്നാമത്തെ മത്സരത്തിൽ 35 പന്തിൽ നിന്ന് സെഞ്ചുറിയടിച്ച് വൈഭവ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയതുൾപ്പെടെ നിരവധി റെക്കോർഡുകൾ വൈഭവ് തന്റെ പേരിലാക്കി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം പിന്നെ വന്ന എല്ലാ മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ വൈഭവ് ഇടം കണ്ടെത്തി. ഏഴ് കളിയിൽ നിന്ന് 252 റൺസ് ആണ് വൈഭവ് നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.