scorecardresearch

Sanju Samson: സഞ്ജു സാംസൺ ചെന്നൈയിലേക്ക്? യശസ്വി രാജസ്ഥാൻ ക്യാപ്റ്റൻ? ചൂടുപിടിച്ച് ആരാധകരുടെ ചർച്ച

Sanju Samson IPL: സഞ്ജു പോകുന്നതോടെ യശസ്വി ജയ്സ്വാൾ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാവും എന്നും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണങ്ങൾ വരുന്നു

Sanju Samson IPL: സഞ്ജു പോകുന്നതോടെ യശസ്വി ജയ്സ്വാൾ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാവും എന്നും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണങ്ങൾ വരുന്നു

author-image
Sports Desk
New Update
Sanju Samson, Yashaswi Jaiswal

Sanju Samson, Yashaswi Jaiswal Photograph: (IPL, Instagram)

Sanju Samson IPL: ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിന് സഞ്ജു നൽകിയ ക്യാപ്ഷൻ സൃഷ്ടിച്ച അലയൊലി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. 'ടൈം ടു മൂവ്' എന്നാണ് സഞ്ജു ഇൻസ്റ്റഗ്രാമിൽ ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഇതിലൂടെ രാജസ്ഥാൻ റോയൽസ് വിടുന്നു എന്ന സൂചന സഞ്ജു നൽകുകയാണ് എന്നാണ് ആരാധകരുടെ അവകാശവാദം. 

Advertisment

സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തും എന്നാണ് സിഎസ്കെ ആരാധകർ ഉറപ്പിച്ച് പറയുന്നത്. സഞ്ജുവിന്റെ പോസ്റ്റിനടിയിൽ വന്ന് കമന്റുകളായും എക്സിലുമെല്ലാം സഞ്ജുവിന്റെ സിഎസ്കെയിലേക്കുള്ള വരവിനെ പറ്റിയാണ് ചെന്നൈ ആരാധകരുടെ സംസാരം. 

Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ

Advertisment

ചെന്നൈ സൂപ്പർ കിങ്സ് 20 കോടി രൂപയ്ക്കായിരിക്കും സഞ്ജുവിനെ ടീമിലെത്തിക്കുക എന്നുൾപ്പെടെ പോകുന്നു ആരാധകരുടെ പ്രവചനങ്ങൾ. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. സഞ്ജു പോകുന്നതോടെ യശസ്വി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാവും എന്നും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണങ്ങൾ വരുന്നു.

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാത്രമല്ല സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് വന്നാൽ എങ്ങനെയാവും സിഎസ്കെയുടെ ബാറ്റിങ് ഓർഡർ എന്നും ആരാധകർ ഇപ്പോൾ തന്നെ കണക്കുകൂട്ടുന്നു. 17കാരൻ ആയുഷ് മാത്രേയ്ക്ക് ഒപ്പം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യും എന്നാണ് സിഎസ്കെ ആരാധകർ കണക്കുകൂട്ടുന്നത്. മൂന്നാമനായി ഋതുരാജ് ഗയ്ക്വാദും നാലാമത് ഉർവിലും അഞ്ചും ആറും സ്ഥാനങ്ങളിലായി ശിവം ദുബെയും ഡെവാൾഡ് ബ്രെവിസും എന്നതാണ് ആരാധകരുടെ പ്ലേയിങ് ഇലവൻ പ്രവചനം. 

ഋതുരാജ് ഗയ്ക്വാദിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കണം എന്ന ആവശ്യം ചെന്നൈ സൂപ്പർ കിങ്സ് ആരാധകരിൽ നിന്ന് ഐപിഎൽ പതിനെട്ടാം സീസണിന്റെ സമയത്ത് തന്നെ ശക്തമായി ഉയർന്നിരുന്നു. ധോണി കളം വിടുന്നതോടെ സഞ്ജു സാംസണിന് വിക്കറ്റ് കീപ്പിങ് പൊസിഷൻ ഉറപ്പിക്കാം എന്നും ആരാധകർ പറയുന്നു. 

Read More: ആളും ആരവവും ഇല്ല; ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകരില്ല

സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടേയും രാജസ്ഥാൻ റോയൽസ് ആരാധകരുടേയും കമന്റുകളാണ് ഇപ്പോൾ നിറയുന്നത്. "സഞ്ജു, ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരൂ, ട്രേഡ് അംഗീകരിക്കൂ പ്ലീസ്" എന്നാണ് ഒരു ആരാധകന്റെ കമന്റ്. "ബ്രോ, ചെന്നൈ സൂപ്പർ കിങ്സ് കമിങ് ബട്ടൺ," "മൂവ് ടു സിഎസ്കെ," "സഞ്ജു സിഎസ്കെയിലേക്ക് മാറുകയാണ്," ഇങ്ങനെ നിരവധി കമന്റുകളാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരിൽ നിന്ന് സഞ്ജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്.

ഈ ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു ഉപയോഗിച്ചിരിക്കുന്നത് തമിഴ് പാട്ടാണ് എന്നതും ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ തുടരും എന്ന കമന്റുകളുമായി രാജസ്ഥാൻ ആരാധകരും വിട്ടുകൊടുക്കാതെ എത്തുന്നുണ്ട്.

Read More

Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്

Rajasthan Royals Chennai Super Kings Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: