scorecardresearch

ICC Twenty20 Ranking: ഐസിസി റാങ്കിങ്ങിൽ തിലക് വർമയുടെ മുന്നേറ്റം; സൂര്യ താഴേക്ക്

ICC Twenty20 Ranking: ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു

ICC Twenty20 Ranking: ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു

author-image
Sports Desk
New Update
tilak varma chennai

തിലക് വർമ Photograph: (ഇൻസ്റ്റഗ്രാം)

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മുന്നേറ്റം നടത്തി തിലക് വർമ. മൂന്നാം സ്ഥാനത്തേക്കാണ് തിലക് എത്തിയത്. ബോളർമാരുടെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ വരുൺ ചക്രവർത്തി മൂന്നാം റാങ്കിലും രവി ബിഷ്ണോയി ഏഴാം റാങ്കിലും എത്തി. 

Advertisment

804 പോയിന്റോടെയാണ് തിലക് വർമ മൂന്നാം റാങ്കിൽ നിൽക്കുന്നത്. അഭിഷേക് ശർമയാണ് രണ്ടാം റാങ്കിൽ. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു. 

Also Read: Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ

അഭിഷേകും തിലകും സൂര്യയുമാണ് ട്വന്റി20 റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ബോളിങ്ങിലേക്ക് വരുമ്പോൾ 706 പോയിന്റോടെയാണ് വരുൺ ചക്രവർത്തി മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. രവി ബിഷ്ണോയിയുടെ പോയിന്റ് 674. ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങും 653 പോയിന്റോടെ ടോപ് 10ൽ ഇടംപിടിച്ചു. 

Advertisment

Also Read: 2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?

ട്വന്റി20യിലെ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയാണ് ഒന്നാം സ്ഥാനത്ത്. 252 പോയിന്റാണ് ഹർദിക്കിനുള്ളത്. വെസ്റ്റ് ഇൻഡീസിന് എതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിൽ ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് രണ്ടാം റാങ്കിലെത്തി. 

24 ട്വന്റി20 മത്സരങ്ങളാണ് തിലക് ഇന്ത്യക്ക് വേണ്ടി കളിച്ചത്. നേടിയത് 749 റൺസ്. 49 ആണ് ബാറ്റിങ് ശരാശരി. 155 ആണ് സ്ട്രൈക്ക്റേറ്റ്. രണ്ട് അർധ ശതകവും മൂന്ന് സെഞ്ചുറിയും 2023ൽ ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച തിലക് നേടിക്കഴിഞ്ഞു. 

Read More

'കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല'; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ

Tilak Varma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: