scorecardresearch

Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ

Sanju Samson Rajasthan Royals IPL: സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ മോശമായാണ് ഫ്രാഞ്ചൈസി പരിഗണിച്ചത് എന്ന വാദങ്ങൾ ആരാധകർക്കിടയിൽ ശക്തമാണ്

Sanju Samson Rajasthan Royals IPL: സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ മോശമായാണ് ഫ്രാഞ്ചൈസി പരിഗണിച്ചത് എന്ന വാദങ്ങൾ ആരാധകർക്കിടയിൽ ശക്തമാണ്

author-image
Sports Desk
New Update
Sanju Samson, Rahul Dravid

Sanju Samson, Rahul Dravid Photograph: (എക്സ്പ്രസ് ഫോട്ടോ: പ്രവീൺ ഖന്ന)

Sanju Samson Rajasthan Royals IPL: ഡൽഹി ക്യാപിറ്റൽസിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഒരുമിച്ചുണ്ടായിരുന്ന സമയം ക്യാപ്റ്റൻസിക്ക് ഇവരിലാരാണ് അർഹൻ എന്നതിൽ വലിയ തർക്കം ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തിരുന്നു. രാജസ്ഥാൻ റോയൽസിൽ സമാനമായ അവസ്ഥയാണ് ഇപ്പോൾ ഉയരുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വാദം. യശസ്വി ജയ്സ്വാൾ ക്യാപ്റ്റൻസി സ്ഥാനം ആഗ്രഹിക്കുന്നു എന്ന അഭ്യൂഹങ്ങളാണ് എക്സിൽ ഇപ്പോൾ ചൂടുള്ള ചർച്ച. 

Advertisment

സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ മോശമായാണ് ഫ്രാഞ്ചൈസി പരിഗണിച്ചത് എന്ന വാദങ്ങൾ ആരാധകർക്കിടയിൽ ശക്തമാണ്. പരുക്കിനെ തുടർന്ന് അഞ്ച് മത്സരങ്ങളോളും സഞ്ജുവിന് ഈ സീസണിൽ നഷ്ടമായിരുന്നു. പിന്നാലെ സഞ്ജുവും ദ്രാവിഡും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന നിലയിലും റിപ്പോർട്ടുകൾ വന്നിരുന്നു.

 Also Read: 2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?

ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് സഞ്ജു പങ്കുവെച്ചതിന് പിന്നാലെ താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തും എന്ന് ഉറപ്പിച്ചിരിക്കുകയാണ് സിഎസ്കെ ആരാധകർ. ടൈം ടു മൂവ് എന്ന് സഞ്ജു ഈ ഫോട്ടോയ്ക്കൊപ്പം കുറിച്ചത് ഫ്രാഞ്ചൈസി മാറുന്നതിന്റെ സൂചനയായാണ് ആരാധകർ വിലയിരുത്തുന്നത്. 

Advertisment

Also Read: 'കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല'; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ

18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിന് മുൻപായി സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. എന്നാൽ 20 കോടി രൂപയ്ക്ക് സഞ്ജുവിനെ സിഎസ്കെ ചെപ്പോക്കിലെത്തിക്കും എന്നെല്ലാമാണ് ചെന്നൈ ആരാധകരുടെ പ്രവചനങ്ങൾ. ആയുഷ് മാത്രേയ്ക്ക് ഒപ്പം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ധോണി വിരമിക്കുന്നതോടെ വിക്കറ്റ് കീപ്പർ സ്ഥാനം സഞ്ജുവിന്റെ കയ്യിൽ ഭദ്രമാകുമെന്നും സിഎസ്കെ ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. 

Also Read: Sanju Samson: സഞ്ജു സാംസൺ ചെന്നൈയിലേക്ക്? യശസ്വി രാജസ്ഥാൻ ക്യാപ്റ്റൻ? ചൂടുപിടിച്ച് ആരാധകരുടെ ചർച്ച

ആരാധകരുടെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടരുമ്പോഴും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാൽ സഞ്ജു 2027 സീസണിന് മുൻപായി രാജസ്ഥാൻ വിടാനാണ് സാധ്യത എന്ന വിലയിരുത്തലാണ് ശക്തം. 2027 ഐപിഎൽ സീസണിന് ശേഷമായിരിക്കും ഇനിയുള്ള മെഗാ താര ലേലം നടക്കുക എന്നാണ് സൂചന. 

Read More

Nicholas Pooran Retirement: ഞെട്ടിച്ച് നിക്കോളാസ് പുരാൻ; 29ാം വയസിൽ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി

Chennai Super Kings Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: