/indian-express-malayalam/media/media_files/2025/05/16/UPpJb4WvKAHdrfkk3jbs.jpg)
Vaibhav Suryavanshi (IPL, Instagram)
Vaibhav Suryavanshi Scored 190 Runs: ഇനിയും ബാറ്റിങ് വെടിക്കെട്ട് തുടരാനാണ് തന്റെ ഉദ്ദേശം എന്നും ശൈലി മാറ്റില്ലെന്നും വ്യക്തമാക്കി വൈഭവ് സൂര്യവൻഷി. 90 പന്തിൽ നിന്ന് 190 റൺസ് ആണ് വൈഭവ് അടിച്ചെടുത്തത്. ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശീലന മത്സരത്തിലാണ് വൈഭവ് സംഹാര താണ്ഡവമാടിയത്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടർ 19 സ്ക്വാഡിൽ അംഗമാണ് വൈഭവ്. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യൻ അണ്ടർ 19 ടീം ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. ഇവിടെ നടത്തിയ പരിശീലന മത്സരത്തിലാണ് ഒരു രക്ഷയുമില്ലാത്ത ഫോമിലാണ് താനെന്ന് വൈഭവ് ഒരിക്കൽ കൂടി തെളിയിച്ചത്.
Also Read: Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ
ചൊവ്വാഴ്ചയായിരുന്നു ഈ പരിശീലന മത്സരം എന്നാണ് റിപ്പോർട്ടുകൾ. 10 റൺസ് അകലെ വൈഭവിന് ഇരട്ട ശതകം നഷ്ടമായി. വൈഭവിന്റെ ഇന്നിങ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വൈഭവിന്റെ കൂറ്റനടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Vaibhav Suryavanshi smashed 190 runs off just 90 balls in a NCA practice match 🤯
— Varun Giri (@Varungiri0) June 10, 2025
14 year old has been dealing in sixes since his IPL debut. https://t.co/A91pFBRJUIpic.twitter.com/J1TjkvF8OI
ജൂൺ 24ന് ആണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ടിലെ ആദ്യ മത്സരം. രണ്ട് ദ്വിദിന മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യയുടെ അണ്ടർ 19 ടീം ഇംഗ്ലണ്ടിൽ കളിക്കുന്നത്. ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ പതിനേഴുകാരൻ ആയുഷ് മാത്രെയാണ് ഇംഗ്ലണ്ടിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനെ നയിക്കുന്നത്.
Also Read: 2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?
ഐപിഎല്ലിൽ താൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് വൈഭവ് തന്റെ ബാറ്റിങ് ശൈലി ഇതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് മുൻപിൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിലെ തന്റെ മൂന്നാമത്തെ മത്സരത്തിൽ തന്നെ വൈഭവ് 35 പന്തിൽ സെഞ്ചുറിയിലേക്കും എത്തി. റെക്കോർഡുകൾ തകർത്തായിരുന്നു ഈ സെഞ്ചുറി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ് സ്ഥാനം വൈഭവ് ഉറപ്പിച്ചു.
Read More
'കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല'; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us