/indian-express-malayalam/media/media_files/2025/06/11/yHwYDOlllMEYlIlyCi9s.jpg)
Mohammed Siraj with his parents Photograph: (Mohammed Siraj, Instagram)
പിതാവിന്റെ ജോലിയെ പരിഹസിച്ചവർക്ക് മറുപടിയുമായി ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജ്. മോശം പ്രകടനം വന്നു കഴിഞ്ഞാൽ പിന്നെ 'അച്ഛനെ പോലെ ഓട്ടോ ഓടിക്കാൻ പോകൂ' എന്നെല്ലാം പറഞ്ഞാണ് തനിക്ക് നേരെ പരിഹാസം വരുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മുഹമ്മദ് സിറാജ് പറഞ്ഞു.
"ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലഭിക്കുന്ന അവസരത്തിന് ഓരോ ദിവസവും ഞാൻ നന്ദി പറയുന്നു. ഒരു ഓട്ടോഡ്രൈവറുടെ മകൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഓരോ കുട്ടികളും എന്റെ അടുത്ത് വന്ന് അവനും ഇന്ത്യക്ക് വേണ്ടി ഒരു ദിവസം കളിക്കും എന്ന് പറയുമ്പോൾ ഞാൻ അഭിമാനത്തോടെ ചിരിക്കും. എന്നാൽ ഞാൻ വന്ന പശ്ചാത്തലം ചൂണ്ടി എന്നെ അധിക്ഷേപിക്കുന്നവരും ഉണ്ട്. നന്നായി കളിച്ചില്ലെങ്കിൽ അവർ പറയുക പോയി നിന്റെ അച്ഛനെ പോലെ ഓട്ടോ ഓടിക്കൂ എന്നാണ്, മുഹമ്മദ് സിറാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Also Read: World Test Championship: കസറി ദക്ഷിണാഫ്രിക്ക; മാരക പേസ് ആക്രമണം; കിരീട കാത്തിരിപ്പ് അവസാനിക്കുന്നു?
"എന്റെ അച്ഛന്റെ ജോലി മോശമായിട്ടല്ല ഞാൻ കാണുന്നത്. അതെന്റെ കരുത്താണ്. കഠിനാധ്വാനം എന്താണ് എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛനാണ്. ആരെന്ത് പറഞ്ഞാലും തല ഉയർത്തി മുൻപോട്ട് പോകാൻ എന്നോട് പറഞ്ഞത് അദ്ദേഹമാണ്. എല്ലാ ദിവസവും പരിശീലനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ വിശപ്പിന്റെ വില എന്താണെന്ന് ഞാൻ അറിഞ്ഞിരുന്നു. ഓരോ വട്ടവും ആളുകൾ എന്നെ അവഗണിക്കുമ്പോഴും ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു, മുഹമ്മദ് സിറാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read: Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ
ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി മുഹമ്മദ് സിറാജിന്റെ മുൻപിലുള്ളത്. ശുഭ്മാൻ ഗിൽ, ഗൗതം ഗംഭീർ യുഗത്തിന് തുടക്കമിടുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ മുഹമ്മദ് സിറാജിന് ഇംഗ്ലീഷ് സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബുമ്രയ്ക്ക് ഫിറ്റ്നസിനെ തുടർന്ന് ഇംഗ്ലണ്ടിൽ മത്സരങ്ങൾ നഷ്ടമായാൽ സിറാജ് ആയിരിക്കും ഇന്ത്യൻ പേസ് ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്.
Read More:
2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us