/indian-express-malayalam/media/media_files/2025/06/14/gHwOU6XddZDMH1MwDwUx.jpg)
Boundary Line Catch Rule Change Photograph: (Screengrab)
ക്യാച്ചെടുക്കുന്നതിന് ഇടയിൽ നിയന്ത്രണം വിട്ട് ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടി പന്ത് വായുവിലെറിഞ്ഞ്, തിരികെ ബൗണ്ടറി ലൈനിന് അകത്തേക്ക് വന്ന് പന്ത് പിടിച്ച് പല ഫീൽഡർമാരും പലപ്പോഴും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഫീൽഡർമാരുടെ ഈ മികവ് കൊണ്ട് ഇനി കാര്യമില്ല. ബൗണ്ടറി ലൈനിനരികിലെ ക്യാച്ചെടുക്കുമ്പോഴുള്ള നിയമങ്ങളിൽ പരിഷ്കാരവുമായി എത്തുകയാണ് മാർലിബോൺ ക്രിക്കറ്റ് ക്ലബ്.
ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം ആണ് എംസിസി ബൗണ്ടറി ക്യാച്ച് നിയമം പരിഷ്കരിക്കുന്നത്. ബൗണ്ടറി ലൈനിന് പുറത്തും പന്തിലും ഫീൽഡർ ഒരേസമയം സ്പർശിക്കാതെ, ബൗണ്ടറി ലൈനിന് അകത്തേക്ക് വന്ന് ക്യാച്ച് പൂർത്തിയാക്കുകയാണ് എങ്കിൽ ഔട്ട് അനുവദിക്കുകയാണ് നിലവിലെ രീതി.
എന്നാൽ ഇനി ക്യാച്ച് എടുത്തതിന് ശേഷം നിയന്ത്രണം തെറ്റി പന്ത് വായുവിലെറിഞ്ഞ് ഫീൽഡിൽ നിന്ന് ബൗണ്ടറി ലൈനിന് പുറത്തേക്ക് ഫീൽഡർ പോവുകയും വായുവിൽ എറിഞ്ഞു ചാടി ബൗണ്ടറി ലൈനിനുള്ളിലെത്തി ക്യാച്ച് പൂർത്തിയാക്കുകയും ചെയ്താൽ ഇനി ഔട്ട് അനുവദിക്കില്ല.
Also Read: 49 പന്തിൽ 150 റൺസ്; 19 സിക്സ്; സംഹാര താണ്ഡവമാടി ന്യൂസിലൻഡ് താരം
ഇത് മാത്രമല്ല, ഇത്തരത്തിൽ സഹതാരത്തിന് ഫീൽഡിന് പുറത്ത് നിന്ന് ഉയർന്ന് ചാടി സഹതാരത്തിന് നേർക്ക് പന്ത് നൽകിയാലും ഇനി ഔട്ട് അനുവദിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
The MCC has changed the law to make catches like this 'bunny hop' one from Michael Neser illegal. In short:
— 7Cricket (@7Cricket) June 14, 2025
If the fielder's first touch takes them outside the boundary, their *second* touch must take them back inside the field of play.
Basically, you're no longer allowed to… pic.twitter.com/1jaqAev0hy
ബിഗ് ബാഷ് ലീഗിലെ ഓസ്ട്രേലിയൻ പേസർ മൈക്കൽ നെസെറിന്റെ 2023ലെ ക്യാച്ച് ചൂണ്ടിക്കാണിച്ചാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി നിയമം മാറ്റുന്ന കാര്യം എംസിസിയുടെ മുൻപിലേക്ക് എത്തിച്ചത്. ഫീൽഡർ നിയന്ത്രണം വിട്ട് ബൗണ്ടറി ലൈനിന് പുറത്ത് പോയാലും പന്ത് ബൗണ്ടറി ലൈൻ കടന്ന് പോകരുത്. പന്ത് ഫീൽഡിനുള്ളിൽ തന്നെ ഉള്ളപ്പോൾ മാത്രം ക്യാച്ച് എടുത്താലെ ഇനി ഔട്ട് അനുവദിക്കൂ.
Read More
എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.