scorecardresearch

Australia Vs South Africa: 73-7ൽ നിന്ന് 207 തൊട്ട ഓസീസ് പൊരുതൽ; ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം 282 റൺസ് അകലെ

South Africa vs Australia, World Test Championship Final: ഐസിസി പോരുകളിൽ ഓസ്ട്രേലിയയുടെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത മനോഭാവത്തിന്റെ ഉദാഹരണവുമാണ് സ്റ്റാർക്ക്-ഹെയ്സൽവുഡ് കൂട്ടുകെട്ട്

South Africa vs Australia, World Test Championship Final: ഐസിസി പോരുകളിൽ ഓസ്ട്രേലിയയുടെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത മനോഭാവത്തിന്റെ ഉദാഹരണവുമാണ് സ്റ്റാർക്ക്-ഹെയ്സൽവുഡ് കൂട്ടുകെട്ട്

author-image
Sports Desk
New Update
Mitchell Starc Against South Africa

Mitchell Starc Against South Africa Photograph: (Cricket Australia, X)

Australia Vs South Africa, World Test Championship Final: ലോക ടെസ്റ്റ് ചാംപ്യൻസ്ഷിപ്പ് കിരീടം ചൂടാൻ ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് 282 റൺസ്. ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും ചേർന്ന് മൂന്നാം ദിനം നടത്തിയ ചെറുത്ത് നിൽപ്പാണ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ സ്കോർ 200 കടത്തിയത്. പത്താം വിക്കറ്റിലെ ഒരു ഐസിസി ഫൈനലിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് മിച്ചൽ സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന് കണ്ടെത്തിയത്. 

Advertisment

207 റൺസിനാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഓൾഔട്ടായത്. പത്താം വിക്കറ്റിൽ വിലപ്പെട്ട 59  റൺസ് ആണ് ഹെയ്സൽവുഡും സ്റ്റാർക്കും ചേർന്ന് കണ്ടെത്തിയത്. 43ാമത്തെ ഓവറിലാണ് ഹെയ്സൽവുഡ് ക്രീസിലേക്ക് വരുന്നത്. പിന്നെ സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. 65ാം ഓവറിൽ ഹെയ്സൽവുഡിനെ മർക്രം മടക്കിയതോടെയാണ് ഓസ്ട്രേലിയൻ ഇന്നിങ്സിന് തിരശീല വീണത്. 

Also Read: 49 പന്തിൽ 150 റൺസ്; 19 സിക്സ്; സംഹാര താണ്ഡവമാടി ന്യൂസിലൻഡ് താരം

136 പന്തിൽ നിന്ന് 58 റൺസോടെ മിച്ചൽ സ്റ്റാർക്ക് പുറത്താവാതെ നിന്നു. 53 പന്തുകൾ നേരിട്ട് 17 റൺസ് ആണ് ഹെയ്സൽവുഡ് കണ്ടെത്തിയത്. അലക്സ് കാരി 43 റൺസും ലാബുഷെയ്ൻ 22 റൺസും രണ്ടാം ഇന്നിങ്സിൽ സ്കോർ ചെയ്തിരുന്നു. മറ്റ് ഓസീസ് താരങ്ങൾക്കൊന്നും പിടിച്ചുനിൽക്കാനായില്ല. 

Advertisment

Also Read: ICC Twenty20 Ranking: ഐസിസി റാങ്കിങ്ങിൽ തിലക് വർമയുടെ മുന്നേറ്റം; സൂര്യ താഴേക്ക്

രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്കോർ 200 കടക്കുന്നതിൽ നിന്ന് തടയാൻ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ സുവർണാവസരം ഉണ്ടായിരുന്നു. എന്നാൽ സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന് വിലപ്പെട്ട റൺസ് കണ്ടെത്തി. ഐസിസി പോരുകളിൽ ഓസ്ട്രേലിയയുടെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത മനോഭാവത്തിന്റെ ഉദാഹരണവുമാണ് സ്റ്റാർക്ക്-ഹെയ്സൽവുഡ് കൂട്ടുകെട്ട്. 73-7 എന്ന നിലയിൽ നിന്നാണ് ഓസ്ട്രേലിയ സ്കോർ 200 കടത്തിയത്. 

Also Read: Vaibhav Suryavanshi: 90 പന്തിൽ 190 റൺസ്; വീണ്ടും തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

മൂന്നാം ദിനം ലോർഡ്സിലെ പിച്ചിൽ മാറ്റം ഉണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഇനി വരുന്ന സെഷനുകളിൽ ബാറ്റിങ് എളുപ്പമാവാനാണ് സാധ്യത. ഇത് ചെയ്സ് ചെയ്ത് ഐസിസി കിരീടത്തിലേക്ക് എത്താനുള്ള സാധ്യത ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ തുറക്കുന്നു. 

Read More

എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്

Australia South Africa Icc World Test Championship Australian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: