/indian-express-malayalam/media/media_files/2025/06/16/lJfxx1bDydfB8V21Xx4p.jpg)
R Ashwin, Tamilnadu Premier League Photograph: (X)
R Ashwin Ball Tampering Allegation: ആർ അശ്വിനും ടീമിനും നേരെ പന്ത് ചുരണ്ടൽ ആരോപണം. തമിഴ്നാട് പ്രീമിയർ ലീഗിലാണ് വിവാദം. ആർ അശ്വിന്റെ ടീമായ ദിണ്ടിഗൽ ഡ്രാഗൺസിന് എതിരെ മധുരൈ പാന്തേഴ്സ് ആണ് തമിഴ്നാട് പ്രീമിയർ ലീഗിന് പരാതി നൽകിയത്. ജൂൺ 14ന് നടന്ന മത്സരത്തിൽ അശ്വിന്റെ ടീം പന്തിൽ കൃത്രിമം നടത്തി എന്നാണ് പരാതി.
പന്ത് ചുരണ്ടൽ സംഭവത്തിൽ തെളിവ് നൽകാൻ മധുരൈ പാന്തേഴ്സിനോട് തമിഴ്നാട് പ്രീമിയർ ലീഗ് നിർദേശിച്ചു. ചില കെമിക്കലുകൾ ഉൾപ്പെടുത്തിയ ടവ്വൽ കൊണ്ട് അശ്വിന്റെ ടീം പന്തിൽ കൃത്രിമം നടത്തിയതായാണ് മധുരൈ പാന്തേഴ്സ് ആരോപിക്കുന്നത്. ഇതിലൂടെ പന്തിന്റെ ഭാരം കൂടുകയും ബാറ്റിൽ തട്ടിയപ്പോൾ മെറ്റാലിക് സൗണ്ട് കേട്ടതായും മധുരൈ ടീം പരാതിയിൽ പറയുന്നു.
Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും
"തെളിവുകൾ നൽകാതെ വെറുതെ മറ്റൊരു കളിക്കാരനും ടീമിനും നേരെ ആരോപണം ഉന്നയിക്കാൻ സാധിക്കില്ല എന്ന് തമിഴ്നാട് പ്രീമിയർ ലീഗ് സിഇഒ പറഞ്ഞു. തെളിവ് ഹാജരാക്കാൻ മധുരൈ ടീമിന് സാധിച്ചില്ലെങ്കിൽ അവർക്ക് എതിരെ നടപടി എടുക്കുമെന്നും സിഇഒ പ്രസന്ന ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര
ആരോപണം ഉയർന്ന മത്സരത്തിൽ മഴ കല്ലുകടിയായി എത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മധുരൈ 20 ഓവറിൽ 150 റൺസ് ആണ് കണ്ടെത്തിയത്. എന്നാൽ അശ്വിന്റെ ദിണ്ടിഗൽ 12.3 ഓവറിൽ ഒൻപത് വിക്കറ്റ് കയ്യിൽ വെച്ച് വിജയ ലക്ഷ്യം മറികടന്നു. മത്സരത്തിൽ അശ്വിന് വിക്കറ്റൊന്നും നേടാനായില്ല. എന്നാൽ ഓപ്പണറായി ഇറങ്ങിയ അശ്വിൻ 49 റൺസ് നേടി.
Also Read: എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്
മഴയെ തുടർന്ന് ഔട്ട്ഫീൽഡിലെ നനവിനെ തുടർന്ന് പന്ത് തുടയ്ക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ എല്ലാ ഫ്രാഞ്ചൈസികൾക്കും കളിക്കാർക്കും ടവ്വലുകൾ നൽകിയിരുന്നു. അംപയറിന്റെ മുൻപിൽ വെച്ച് മാത്രമേ ഈ ടവ്വൽ ഉപയോഗിച്ച് പന്ത് തുടയ്ക്കാൻ പാടുള്ളു.
Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.