scorecardresearch

കേരളം വിയർക്കും; രഞ്ജിയിൽ വമ്പൻ എതിരാളികൾ; ഷെഡ്യൂൾ കടുപ്പം

Kerala Cricket Team Schedule: ഒക്ടോബർ 15ന് ആണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തുന്നത്. ഒക്ടോബർ 15 മുതൽ നവംബർ 19 വരെയാണ് ആദ്യ ഘട്ടം

Kerala Cricket Team Schedule: ഒക്ടോബർ 15ന് ആണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തുന്നത്. ഒക്ടോബർ 15 മുതൽ നവംബർ 19 വരെയാണ് ആദ്യ ഘട്ടം

author-image
Sports Desk
New Update
kerala cricket team celebration

കേരള ക്രിക്കറ്റ് ടീം Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രഞ്ജി ട്രോഫി സീസണായിരുന്നു കടന്ന് പോയത്. ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ഫൈനലിലെത്തിയപ്പോൾ അടക്കാനാവാത്ത ആവേശത്തിലായിരുന്നു മലയാളികൾ. ഇപ്പോഴിതാ 2025-26 രഞ്ജി ട്രോഫി സീസണിന്റെ ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. 

Advertisment

ഒക്ടോബർ 15ന് ആണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തുന്നത്. ഒക്ടോബർ 15 മുതൽ നവംബർ 19 വരെയാണ് ആദ്യ ഘട്ടം. രഞ്ജി ട്രോഫി നോക്കൗട്ട് മത്സരങ്ങൾ ഫെബ്രുവരി ആറിന് ആരംഭിച്ച് 28ന് അവസാിക്കും. 

Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും

രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ബിയിൽ ആണ് കേരളം. കർണാടക, ചണ്ഡീഗഡ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ കേരളത്തിനൊപ്പമുള്ളത്. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉൾപ്പെടെ വമ്പന്മാരെ അതിജീവിച്ച് എത്തിയത് ഈ വരുന്ന സീസണിൽ കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടും. 

Advertisment

Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര

നവംബർ 16ന് സയ്യിദ് മുഷ്താഖ് അലി ഏകദിന ടൂർണമെന്റ് ആരംഭിക്കും. ഡിസംർബർ 16ന് ഫൈനലും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ, വിദർഭ, ആന്ധ്രപ്രദേശ്, റെയിൽവേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ ടീമുകൾ ഉള്ള എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. 

Also Read: എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്

വിജയ് ഹസാരെ ട്രോഫിയിലേക്ക് വരുമ്പോൾ കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ്, പോണ്ടിച്ചേരി, ത്രിപുര എന്നിവരാണ് കേരളത്തിനൊപ്പം എലൈറ്റ് ഗ്രൂപ്പ് എയിൽ പോരിനിറങ്ങുന്നത്. 

Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ

Kerala Cricket Association Kerala Cricket Team Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: