/indian-express-malayalam/media/media_files/2025/06/16/SCM1v4vKvuOP6dGKXxTv.jpg)
Vaibhav Suryavanshi, Ayan Raj Photograph: (Screengrab, X)
ഐപിഎല്ലിൽ 35 പന്തിൽ സെഞ്ചുറിയടിച്ചാണ് പതിനാലുകാരൻ വൈഭവ് സൂര്യവൻഷി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. പിന്നാലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന മത്സരത്തിൽ 90 പന്തിൽ നിന്ന് വൈഭവ് 190 റൺസ് അടിച്ചെടുത്തു. ഇപ്പോഴിതാ വൈഭവിന്റെ പതിമൂന്നുകാരൻ സുഹൃത്ത് ആണ് വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിക്കുന്നത്.
134 പന്തിൽ നിന്ന് 327 റൺസ് അയാൻ രാജ് അടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. മുസാഫർപുറിൽ നടന്ന ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗ് 30 ഓവർ മത്സരത്തിലാണ് സംഭവം. ബിഹാറിലെ സൻസ്ക്രിതി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന രാജ് 22 സിക്സും 41 ഫോറുമാണ് പറത്തിയത്. 327 റൺസോടെ രാജ് പുറത്താവാതെ നിന്നു.
Also Read: എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്
ഈ 327 റൺസിൽ 296 റൺസും രാജ് സ്കോർ ചെയ്തത് ബൗണ്ടറികളിൽ നിന്നാണ്. 220 ആണ് സ്ട്രൈക്ക്റേറ്റ്. വൈഭവ് സൂര്യവൻഷിയുടെ പാത പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നത് എന്ന് രാജ് പറയുന്നു. "എപ്പോൾ വൈഭവിനോട് സംസാരിച്ചാലും എനിക്ക് ഒരു പ്രത്യേക ഫീൽ ആണ് ലഭിക്കുക. കുട്ടിക്കാലം മുതൽ​ ഞങ്ങൾ ഒരുമിച്ചാണ് കളിച്ചിരുന്നത്. ഇന്ന് വൈഭവ് ഉയരങ്ങളിലെത്തി കഴിഞ്ഞു. വൈഭവിന്റെ പാതയാണ് ഞാനും പിന്തുടരുന്നത്," ന്യൂസ്18നോട് രാജ് പറഞ്ഞു.
Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര
ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ വൈഭവ് സൂര്യവൻഷിക്ക് ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്ക് വിളിയെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 മത്സരങ്ങളിലും ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കാൻ വൈഭവിന് സാധിച്ചാൽ പിന്നെ ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുക വൈഭവിന് എളുപ്പമാവും.
Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും
2026ലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഇപ്പോൾ തന്നെ ഉയർന്ന് കഴിഞ്ഞു. ഐപിഎല്ലിൽ സഞ്ജുവിന് പരുക്കേറ്റതോടെയാണ് വൈഭവ് ഓപ്പണറായി ഇറങ്ങിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് വൈഭവ് 252 റൺസ് കണ്ടെത്തി. 206 ആണ് സ്ട്രൈക്ക്റേറ്റ്.
Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us