/indian-express-malayalam/media/media_files/2025/06/09/VU9jam19VnVbh97EyJ7B.jpg)
Rishabh Pant: (Rishabh Pant, Instagram)
india Vs England Test: ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിനാണ് നാളെ ഹെഡിങ്ലേയിൽ തുടക്കമാവുന്നത്. ഇംഗ്ലണ്ട് പര്യടനം എന്നും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ അതിജീവിക്കുക ഇന്ത്യൻ ബാറ്റർമാർക്ക് ഏറെ ദുഷ്കരം. എന്നാൽ പ്രയാസമേറിയ ഇംഗ്ലണ്ട് പര്യടനത്തോടെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റസി എന്ന ഉത്തരവാദിത്വം ഗില്ലിന് ഏറ്റെടുക്കേണ്ടി വരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുന്നതിന് ഇടയിൽ ഹൃദയം തൊടുന്ന വാക്കുകളാണ് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിൽ നിന്ന് വരുന്നത്.
"അഹമ്മദാബാദിലെ വിമാനാപകടം ഇന്ത്യയുടെ ഹൃദയം തകർത്തു. ഈ നിമിഷത്തിൽ ഞങ്ങൾ അവർക്കൊപ്പം നിൽക്കും. വീണ്ടും ഇന്ത്യയിൽ സന്തോഷം കൊണ്ടുവരാൻ ശ്രമിക്കും," ആദ്യ ടെസ്റ്റിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോൾ ഋഷഭ് പന്ത് പറഞ്ഞു.
Also Read: Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര
"ആ വിമാനാപകടം ഇന്ത്യയെ ഏറെ വൈകാരികമായി ബാധിച്ചു. പക്ഷേ ഞങ്ങൾ രാജ്യത്തിനായി ഞങ്ങളുട ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. അവരെ എങ്ങനെ സന്തോഷിപ്പിക്കാൻ സാധിക്കും എന്ന് നോക്കും, എല്ലായ്പ്പോഴും അതൊരു ഉത്തരവാദിത്വമാണ്."
Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ
"എല്ലായ്പ്പോഴും ഇന്ത്യയെ സന്തോഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ക്രിക്കറ്റ് താരം എന്ന നിലയിൽ എല്ലായ്പ്പോഴും ഇത് സാധ്യമല്ല. എന്നാൽ ടീമിന്റെ ഭാഗത്ത് നിന്ന് എനിക്ക് ഉറപ്പ് നൽകാനാവുന്നത് ഞങ്ങൾ ഞങ്ങളുടെ 200 ശതമാനവും നൽകി കളിക്കും എന്നതാണ്. അതിലൂടെ ഇന്ത്യയെ കൂടുതൽ സന്തോഷകരമായ ഇടമാക്കി മാറ്റും," ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് പറഞ്ഞു.
Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക്ഓഫിന് പിന്നാലെ തകർന്ന് വീണത്. 241 പേർ കൊല്ലപ്പെട്ടപ്പോൾ ഒരാൾ മാത്രം രക്ഷപെട്ടു. ഇന്ത്യ കണ്ട ഏറ്റവും ഞെട്ടിക്കുന്ന വിമാനാപകട ദുരന്തങ്ങളിൽ ഒന്നായി അത് മാറി. അത് രാജ്യത്തിന്റെയൊന്നാകെ നെഞ്ചുലച്ചിരുന്നു.
Read More: ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us