/indian-express-malayalam/media/media_files/2025/01/22/unIDOlAOfpyd3ti0PvXi.jpg)
Bumrah, Gill (File Photo)
Jasprit Bumrah india Captaincy: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര. രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ക്യാപ്റ്റൻസിയുടെ കാര്യം ബിസിസിഐയുമായി ചർച്ച ചെയ്തിരുന്നതായി ബുമ്ര വെളിപ്പെടുത്തി, സ്കൈ സ്പോർട്സിനോടാണ് ബുമ്രയുടെ പ്രതികരണം.
"ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡർഷിപ്പ് റോളിലേക്ക് ബിസിസിഐ എന്നെയാണ് പരിഗണിച്ചിരുന്നത്. പക്ഷെ എനിക്ക് അത് നിരസിക്കേണ്ടി വന്നു. കാരണം അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ മാത്രം കളിക്കാൻ സാധ്യതയുള്ള ഒരു താരം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത് ശരിയല്ല. ടീമിനാണ് മുൻഗണന നൽകേണ്ടത്. അതുകൊണ്ട് എന്നെ ക്യാപ്റ്റൻസി റോളിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന് ഞാൻ ബിസിസിഐയെ വിളിച്ച് അറിയിച്ചു," ബുമ്ര വ്യക്തമാക്കുന്നു.
Also Read: 68 പന്തിൽ 122 റൺസ്; നാല് വിക്കറ്റും;'ലോർഡ് ശാർദുൽ'; പണി കിട്ടിയത് ഈ താരത്തിന്
"രോഹിത് ശർമയും കോഹ്ലിയും വിരമിക്കുന്നതിന് മുൻപ് തന്നെ എന്റെ ജോലിഭാരം സംബന്ധിച്ച് ഞാൻ ബിസിസിഐയോടും ഫിറ്റ്നസ് പരിശോധിക്കുന്നവരോടും സംസാരിച്ചിരുന്നു. എന്റെ സർജനോടും ഞാൻ സംസാരിച്ചു. ജോലിഭാരം എങ്ങനെ ക്രമീകരിക്കണം എന്നത് വളരെ ആലോചിച്ച് ചെയ്യേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ ഇക്കാര്യത്തിൽ കുറച്ച് സ്മാർട്ട് ആയ തീരുമാനമാണ് എടുക്കേണ്ടത് എന്ന് എനിക്ക് ബോധ്യമായി."
Also Read: 134 പന്തിൽ 327 റൺസ്; 13കാരൻ അയാൻ രാജിന്റെ വെടിക്കെട്ട്; വൈഭവിന്റെ കൂട്ടുകാരൻ
"ആദ്യ ടെസ്റ്റ് ഞാൻ കളിക്കും എന്ന് ഉറപ്പായിരിക്കും. പക്ഷേ അതിന് ശേഷം എനിക്ക് ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ട്. മൂന്ന് ടെസ്റ്റ് മാത്രം കളിക്കുന്ന ക്യാപ്റ്റനാവാൻ എനിക്ക് താത്പ്യം ഇല്ല. ക്യാപ്റ്റൻസി ഏറ്റെടുക്കുമ്പോൾ ഒരുപാട് ഉത്തരവാദിത്വങ്ങൾ നമ്മളിലേക്ക് വരുന്നുണ്ട്. ക്യാപ്റ്റൻസി വരെ എത്താൻ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പക്ഷേ ക്യാപ്റ്റൻസിയേക്കാൾ ക്രിക്കറ്റിനെ ഞാൻ സ്നേഹിക്കുന്നു. അതിനാൽ ക്രിക്കറ്റർ എന്ന നിലയിൽ, കളിക്കാരൻ എന്ന നിലയിൽ ടീമിന് കൂടുതൽ സംഭാവന നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്," ബുമ്ര തന്റെ നയം വ്യക്തമാക്കുന്നു.
Also Read: അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം; പരാതി നൽകി മധുരൈ പാന്തേഴ്സ്
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ രോഹിത് ശർമ മാറി നിന്നതോടെ ബുമ്രയ്ക്കാണ് ക്യാപ്റ്റൻസി നൽകിയത്. എന്നാൽ ഫിറ്റ്നസ് പ്രശ്നത്തെ തുടർന്ന് ബുമ്രയ്ക്ക് കളി തുടരാനായില്ല. പിന്നെ നീണ്ട ഇടവേള എടുത്തതിന് ശേഷമാണ് ബുമ്രയ്ക്ക് തിരികെ എത്താനായത്.
Read More: കേരളം വിയർക്കും; രഞ്ജിയിൽ വമ്പൻ എതിരാളികൾ; ഷെഡ്യൂൾ കടുപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.