scorecardresearch

സ്ത്രീകളുടേതിന് സമാനമാണ് എന്റെ ശാരീരിക പ്രത്യേകതകളും; ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണം: അനായ

Anaya Bangar, Transgender Players In Cricket: ഒരു കായിക താരത്തിൽ ഹോർമോൺ തെറാപ്പി കൊണ്ടുവരുന്ന മാറ്റങ്ങൾ വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനകൾക്ക് വിധേയയായി

Anaya Bangar, Transgender Players In Cricket: ഒരു കായിക താരത്തിൽ ഹോർമോൺ തെറാപ്പി കൊണ്ടുവരുന്ന മാറ്റങ്ങൾ വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനകൾക്ക് വിധേയയായി

author-image
Sports Desk
New Update
Anaya Bangar

Anaya Bangar: (Instagram)

വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവാൻ തനിക്ക് അവകാശമുണ്ടെന്ന അനായ ബംഗാറിന്റെ പ്രതികരണം ചർച്ചയാവുന്നു. ട്രാൻസ് വുമണായതിന് ശേഷമുള്ള പരിശോധനാ ഫലം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പങ്കുവെച്ചാണ് വനിതാ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം അനായ ഉന്നയിച്ചത്. 

Advertisment

ബിസിസിഐയേയും ഐസിസിയേയും അഭിസംബോധന ചെയ്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലെ അനയാ ബംഗാറിന്റെ കുറിപ്പ്. "ഞാൻ മുൻ പ്രൊഫഷണൽ ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ വനിതയുമാണ്. ഒരു കായിക താരത്തിൽ ഹോർമോൺ തെറാപ്പി കൊണ്ടുവരുന്ന മാറ്റങ്ങൾ വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനകൾക്ക് വിധേയയായി, അത് പ്രസിദ്ധികരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തികളിൽ ഒരാളുമാണ് ഞാൻ," അനായയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. 

Also Read: Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര

"മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന്റെ ഗവേഷണ പരിപാടിയിൽ ഞാനും പങ്കെടുത്തു. ജനുവരി മുതൽ മാർച്ച് വരെ എട്ടാഴ്ച നീണ്ട ഗവേഷണ പരിപാടിയായിരുന്നു അത്. എന്റെ സ്ട്രെങ്ത്, സ്റ്റാമിന, ഹീമോഗ്ലോബിൻ, ഗ്ലൂക്കോസ് ലെവൽ എന്നിവയിലും എന്റെ ശാരീരിക ശേഷിയിലും ഹോർമോൺ തെറാപ്പി എങ്ങനെ മാറ്റം വരുത്തി എന്ന് ഈ ഗവേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചു. അതിനെ വനിതാ കായിക താരങ്ങളുടെ ഫലങ്ങളുമായി താരതമ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്."

Advertisment

Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ

ഈ ഗവേഷണങ്ങളിലൂടെ വനിതാ കായിക താരങ്ങളുടേതിന് സമാനമാണ് തന്റെ ശാരീരിക പ്രത്യേകതകളും എന്ന് വ്യക്തമായതായി അനായ ചൂണ്ടിക്കാണിക്കുന്നു. ആരുടേയും സഹതാപം പിടിച്ചുപറ്റാനല്ല, സത്യം തുറന്ന് പറയാനാണ് തന്റെ ശ്രമം എന്നും ഈ വിഷയത്തിൽ ശാസ്ത്രീയമായ ചർച്ചകൾക്ക് തുടക്കമിടാനാണ് ആഗ്രഹിക്കുന്നതെന്നും അനായ പറഞ്ഞു. 

Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ

ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ സാധിക്കാത്തതിനെ തുടർന്നാണ് അനായക്ക് തന്റെ ജീവനായ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നത്.  ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വിദഗ്ധരുടേയും നിയമോപദേശകരുടേയും സഹകരണത്തോടെ ചർച്ച ചെയ്ത് നയം രൂപീകരിക്കണം എന്ന് അനായ ആവശ്യപ്പെടുന്നു.

Read More:ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

Anaya Bangar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: