/indian-express-malayalam/media/media_files/2025/10/10/yashasvi-jaiswal-century-2025-10-10-14-50-03.jpg)
Yashasvi Jaiswal Photograph: (Express Photo by Praveen Khanna)
വെസ്റ്റ് ഇൻഡീസ് ബോളർമാരോട് അൽപ്പം ദയ കാണിക്കണം എന്ന് ഇന്ത്യയുടെ യുവ താരം യശസ്വി ജയ്സ്വാളിനോട് ഇതിഹാസ ബാറ്റർ ബ്രയാൻ ലാറ. വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിലെ ഡൽഹി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് യശസ്വിയുടെ അടുത്തേക്ക് ബ്രയാൻ ലാറ എത്തിയത്. ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ 175 റൺസാണ് യശസ്വി അടിച്ചെടുത്തത്.
സർ, സുഖമാണോ എന്നാണ് ലാറയ്ക്ക് ആലിംഗനം നൽകി യശസ്വി ചോദിച്ചത്. ഞങ്ങളുടെ ബോളർമാരെ ഇങ്ങനെ പ്രഹരിക്കല്ലേ എന്നായിരുന്നു യശസ്വിയോട് ലാറ പറഞ്ഞത്. എങ്ങനെയാണ് താൻ ബാറ്റിങ്ങിനെ സമീപിക്കുന്നത് എന്നും ബിസിസിഐ പങ്കുവെച്ച വിഡിയോയിൽ യശസ്വി പറയുന്നു.
Team's interests above all 🙌
— BCCI (@BCCI) October 12, 2025
Two special partnerships 🤝
High praise from Brian Lara 👏
Yashasvi Jaiswal recounts a magnificent innings in Delhi and shares insights on his approach ✨ - By @Moulinparikh#TeamIndia | #INDvWI | @IDFCFIRSTBank | @ybj_19
Also Read: ഇത്തവണ കിരീടം തൂക്കണം; അസ്ഹറുദ്ദീൻ നയിക്കും; രഞ്ജി ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളം
"ഞാൻ എല്ലായ്പ്പോഴും ടീമിനാണ് പ്രാധാന്യം നൽകുന്നത്. എന്റെ ടീമിന് വേണ്ടി എങ്ങനെ കളിക്കാം, ആ സമയം ടീമിന് എന്താണ് വേണ്ടത് എന്നതിനാണ് പ്രാധാന്യം കൊടുക്കുക. അങ്ങനെ ചിന്തിക്കുമ്പോൾ അതിലൂടെ എനിക്ക് ഉത്തരവും ലഭിക്കുന്നു. എങ്ങനെ കളിക്കണം, ഏത് ഷോട്ട് കളിക്കണം, പിച്ച് എങ്ങനെയാണ്, ക്രീസിൽ എത്രത്തോളം സമയം നിൽക്കാൻ സാധിക്കുമോ അത്രത്തോളം നിൽക്കാനാണ് ഞാൻ ശ്രമിക്കുക. ഒരു നല്ല തുടക്കം ലഭിച്ചാൽ പിന്നെ അത് ഉയർന്ന സ്കോറായി ഉയർത്തണം എന്ന് ഞാൻ ഉറപ്പിക്കും.
Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും
സായ് സുദർശനെ അഭിനന്ദിച്ചും യശസ്വിയുടെ വാക്കുകൾ വരുന്നു. നന്നായി സ്ട്രൈക്ക് കൈമാറി കളിക്കാനായി. അവസരം ലഭിക്കുമ്പോൾ റൺസ് സ്കോർ ചെയ്തു. സായ് വളരെ നന്നായി കളിച്ചു എന്നാണ് എനിക്ക് തോന്നുന്നത് എന്നും യശസ്വി ജയ്സ്വാൾ പറഞ്ഞു.
Also Read: പുതുപുത്തൻ ഫെറാറി വി12ൽ കറങ്ങി അഭിഷേക് ശർമ; വില 5 കോടിക്കും മുകളിൽ
എല്ലായ്പ്പോഴും എന്നത് പോലെ ഇത്തവണയും ഗിൽ മനോഹരമായി തന്നെ ബാറ്റ് വീശി എന്നും ഇന്ത്യൻ ഓപ്പണർ തന്റെ ക്യാപ്റ്റനെ ചൂണ്ടി പറഞ്ഞു. ലൂസ് ബോൾ വന്നാൽ ഉറപ്പായും റൺസ് ലക്ഷ്യം വെക്കും. ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്നത് നല്ല നിമിഷമാണ്. തന്റെ ബാറ്റിങ്ങിലൂടെ ഗിൽ കളിയുടെ ഗതി മാറ്റുന്നതും മനോഹരമാണ് എന്ന് യശസ്വി പറഞ്ഞു.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.