scorecardresearch

'പേപ്പറും പേനയുമായിട്ടാവും വരിക'; യഷ് ദയാലിന്റെ തന്ത്രം പറഞ്ഞ് ദിനേഷ് കാർത്തിക്

Yash Dayal RCB IPL 2025: കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തത് പോലെ ഇത്തവണം യഷ് ചെന്നൈക്കെതിരെ അത് ആവർത്തിച്ചു

Yash Dayal RCB IPL 2025: കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തത് പോലെ ഇത്തവണം യഷ് ചെന്നൈക്കെതിരെ അത് ആവർത്തിച്ചു

author-image
Sports Desk
New Update
Yash Dayal RCB

Yash Dayal Photograph: (IPL, Instagram)

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിങ്സിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. ക്രീസിൽ ധോണിയും ജഡേജയും. എന്നാൽ ധോണിയുടെ വിക്കറ്റും വീഴ്ത്തി ജഡേജയേയും ശിവം ദുബെയേയും കാഴ്ചക്കാരനാക്കി നിർത്തി യഷ് ദയാൽ ബെംഗളൂരുവിനെ ജയിപ്പിച്ചു കയറ്റി. യഷ് ദയാലിന്റെ ഒരു തന്ത്രം ഇപ്പോൾ വെളിപ്പെടുത്തി എത്തുകയാണ് ദിനേശ് കാർത്തിക്. 

Advertisment

"യഷ് ദയാൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയില്ല. തന്നെക്കൊണ്ട് സാധിക്കും വിധം എല്ലാ ശ്രമങ്ങളും നടത്തുന്ന ബോളറാണ് യഷ് ദയാൽ. ബോളിങ് മീറ്റിങ്ങുകളിൽ പേനയും പേപ്പറുമായിട്ടാവും യഷ് ദയാൽ വരിക. പറയുന്നതെല്ലാം യഷ് എഴുതിയെടുക്കും. പിന്നെ കളിക്കളത്തിൽ അതെല്ലാം നടപ്പിലാക്കുകയും ചെയ്യും," ദിനേശ് കാർത്തിക് പറയുന്നു. 

"യഷിന്റെ ബോളിങ്ങിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാവും. എന്നാൽ ഒരു മത്സരത്തെ എങ്ങനെ സമീപിക്കണം എന്ന് അവന് അറിയാം. പ്രത്യേക കഴിവ് അവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് യഷ് ദയാലിനെ ഞങ്ങൾ ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ചെന്നൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത് പോലെ ഇത്തവണം യഷ് അത് ആവർത്തിച്ചു." 

"മികച്ച യോർക്കറുകൾ എറിയുമ്പോൾ അത് അവനെ സന്തോഷിപ്പിക്കുന്നു. സമ്മർദ ഘട്ടങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ യഷിന് അറിയാം. എപ്പോഴും യഷ് പരിശ്രമിച്ചുകൊണ്ടിിക്കും. എന്താണ് തന്നിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത് എന്നതിൽ യഷിന് വ്യക്തത ഉണ്ട്," ദിനേശ് കാർത്തിക് പറഞ്ഞു. 

Read More

Advertisment
IPL 2025 Chennai Super Kings Royal Challengers Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: