scorecardresearch

World Test Championship: കസറി ദക്ഷിണാഫ്രിക്ക; മാരക പേസ് ആക്രമണം; കിരീട കാത്തിരിപ്പ് അവസാനിക്കുന്നു?

Australia vs South Africa World Test Championship final: ഓസ്ട്രേലിയൻ ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് ഡക്കാവുന്ന രണ്ടാമത്തെ താരമായി ഖാജ

Australia vs South Africa World Test Championship final: ഓസ്ട്രേലിയൻ ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് ഡക്കാവുന്ന രണ്ടാമത്തെ താരമായി ഖാജ

author-image
Sports Desk
New Update
World Test Championship Final, Australia vs South Africa

World Test Championship Final, Australia vs South Africa Photograph: (ICC, Instagram)

World Test Championship Final, Australia vs South Africa: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ വിറപ്പിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഓസ്ട്രേലിയയുടെ നാല് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കൻ പേസർമാർ പിഴുതത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 

Advertisment

റബാഡയും ജാൻസനും ചേർന്ന് രണ്ട് വീതം വിക്കറ്റുകളാണ് ആദ്യ സെഷനിൽ വീഴ്ത്തിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവറിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖാജയെ റബാഡ മടക്കി. 20 പന്തിൽ നിന്ന് ഡക്കായാണ് ഖാജ കൂടാരം കയറിയത്. ഇതോടെ ഓസ്ട്രേലിയൻ ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് ഡക്കാവുന്ന രണ്ടാമത്തെ താരമായി ഖാജ. 1996ൽ 21 പന്തിൽ നിന്ന് ഡക്കായി മടങ്ങിയ ആർതടൺ ആണ് ഖാജയ്ക്ക് മുൻപിലുള്ളത്. 

Also Read: Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ

ഓസ്ട്രേലിയൻ സ്കോർ ബോർഡിലേക്ക് നാല് റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും ഖാജയെ മടക്കിയ ഓവറിലെ അവസാന പന്തിൽ വീണ്ടും റബാഡയുടെ പ്രഹരം. നാല് റൺസ് എടുത്ത് നിന്ന കാമറൂൺ ഗ്രീനിനെ റബഡ മർക്രമിന്റെ കൈകളിൽ എത്തിച്ചു. ഇതോടെ 16-2 എന്ന നിലയിലേക്ക് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാർ വീണു. 

Advertisment

ഒരുവശത്ത് ലാബുഷെയ്ൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ലാബുഷെയ്നിന്റെ പ്രതിരോധം ജാൻസൻ തകർത്തു. 56 പന്തിൽ നിന്ന് 17 റൺസ് ആണ് ലാബുഷെയ്ൻ സ്കോർ ചെയ്തത്. പിന്നാലെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് ട്രാവിസ് ഹെഡ്ഡിനേയും ജാൻസൻ മടക്കി. കൗണ്ടർ അറ്റാക്കിനുള്ള ഹെഡ്ഡിന്റെ ശ്രമം ജാൻസൻ തകർക്കുകയായിരുന്നു. 13 പന്തിൽ നിന്ന് 11 റൺസ് ആണ് ഹെഡ് നേടിയത്. 

Also Read: 2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?

ആദ്യ സെഷനിൽ റബാഡ ആറ് ഓവർ എറിഞ്ഞപ്പോൾ അതിൽ നാലും മെയ്ഡനായിരുന്നു. ഒൻപത് റൺസ് മാത്രമാണ് റബാഡ ആദ്യ ദിനം ആദ്യ സെഷനിൽ വഴങ്ങിയത്. 51 പന്തിൽ നിന്ന് 26 റൺസുമായി പുറത്താവാതെ നിൽക്കുന്ന സ്റ്റീവ് സ്മിത്തിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ. 

Also Read: 'കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല'; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ

ലോർഡ്സിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബവുമയുടെ ആ തീരുമാനം തെറ്റിയിട്ടില്ലെന്ന് തെളിയിച്ചാണ് ദക്ഷിണാഫ്രിക്കൻ പേസർമാർ പന്തെറിഞ്ഞത്.  ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ അച്ചടക്കത്തോടെയുള്ള ആദ്യ സെഷനിലെ ബോളിങ് നോക്കുമ്പോൾ 150ന് ഓസ്ട്രേലിയ ഓൾഔട്ടാകുമോ എന്ന ചോദ്യം ശക്തമാണ്. 

Read More

Sanju Samson: സഞ്ജു സാംസൺ ചെന്നൈയിലേക്ക്? യശസ്വി രാജസ്ഥാൻ ക്യാപ്റ്റൻ? ചൂടുപിടിച്ച് ആരാധകരുടെ ചർച്ച

Austraila South Africa Icc World Test Championship South Africa Cricket Team South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: