scorecardresearch

Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വീഴ്ത്തി; വിൽമറിന്റെ ചുവപ്പു കാർഡ് മഞ്ഞ കാർഡായി ചുരുക്കി

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ഡ്രിനിച്ചിനെ വീഴ്ത്തിയതിനാണ് റഫറി വിൽമറിന് നേരെ ചുവപ്പു കാർഡ് നീട്ടിയത്. എന്നാൽ ചെന്നൈയിൻ എഫ്സി ഇതിന് എതിരെ അപ്പീൽ നൽകി

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ഡ്രിനിച്ചിനെ വീഴ്ത്തിയതിനാണ് റഫറി വിൽമറിന് നേരെ ചുവപ്പു കാർഡ് നീട്ടിയത്. എന്നാൽ ചെന്നൈയിൻ എഫ്സി ഇതിന് എതിരെ അപ്പീൽ നൽകി

author-image
Sports Desk
New Update
Wilmar Jordan's Red Card Against Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്രിനിച്ചിനെ വീഴ്ത്തിയതിനാണ് വിൽമറിന് റെഡ് കാർഡ് ലഭിച്ചത്: (സ്ക്രീൻഷോട്ട്)

ചെന്നൈയിൻ എഫ്സിക്ക് ആശ്വാസ വാർത്ത. കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ ചെന്നൈയിൻ എഫ്സി മുന്നേറ്റനിര താരം വിൽമർ ജോർദാന് ലഭിച്ച ചുവപ്പു കാർഡ് മഞ്ഞ കാർഡായി ചുരുക്കി. വിൽമറിന് റഫറി വിധിച്ച ചുവപ്പുകാർഡിന് എതിരെ ചെന്നൈയിൻ എഫ്സി നൽകിയ അപ്പീലിനെ തുടർന്നാണ് തീരുമാനം. 

Advertisment

കഴിഞ്ഞ വ്യാഴാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിലാണ് 37ാം മിനിറ്റിൽ തന്നെ ചെന്നൈയിൻ എഫ്സി പത്ത് പേരായി ചുരുങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ഡ്രിനിച്ചിനെ ബോക്സിനുള്ളിൽ പുഷ് ചെയ്തതിനാണ് വിൽമറിന് റഫറി ചുവപ്പു കാർഡ് വിധിച്ചത്. 

"ക്ലബ് നൽകിയ അപ്പീൽ പരിഗണിച്ച് കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ വിൽമർ ജോർദാന് ലഭിച്ച ചുവപ്പു കാർഡ് മഞ്ഞ കാർഡായി ചുരുക്കുന്നു. ഫെബ്രുവരി എട്ടിന് നടക്കുന്ന ചെന്നൈയിൻ എഫ്സിയുടെ ഈസ്റ്റ് ബംഗാളിന് എതിരായ എവേ മത്സരം ഇതോടെ വിൽമറിന് കളിക്കാം," ചെന്നൈയിൻ എഫ്സി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 

Advertisment

വിൽമറിന് റെഡ് കാർഡ് വിധിച്ചതിന് എതിരെ രൂക്ഷ വിമർശനവുമായാണ് ചെന്നൈയിൻ എഫ്സി പരിശീലകൻ ഒവൻ കോയൽ എത്തിയത്. മത്സര ശേഷമുള്ള അഭിമുഖത്തിൽ കമന്റേറ്റഞ്ഞ റോബിൻ സിങ്ങുമായി ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിൻ എഫ്സി പരിശീലകൻ വാക്കു തർക്കത്തിലും ഏർപ്പെട്ടിരുന്നു. 

മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. തോൽവിയോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകൾ കൂടുതൽ മങ്ങി. നിലവിൽ പോയിന്റ് പട്ടികയിൽ 11ാം സ്ഥാനത്താണ് ചെന്നൈ. ശനിയാഴ്ച ഈസ്റ്റ് ബംഗാളിന് എതിരെ കൊൽക്കത്തയിലാണ് ചെന്നൈയുടെ അടുത്ത മത്സരം. 

Read More

Kerala Blasters Fc Chennaiyin FC Wilmar Jordan Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: