/indian-express-malayalam/media/media_files/2025/01/02/CsttEviMDTKwQFOG0jKQ.jpg)
Gautam Gambhir Photograph: (Instagram)
ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പരിശീലകൻ ഗംഭീറിന്റെ പിഎ മുഴുവൻ സമയവും ചിലവഴിച്ചത് ചോദ്യം ചെയ്ത് ബിസിസിഐ. ഇതിലെ കടുത്ത അതൃപ്തി കഴിഞ്ഞ ശനിയാഴ്ച ചേർന്ന ബിസിസിഐ റിവ്യു മീറ്റിങ്ങിൽ ബിസിസിഐ ഗംഭീറിനെ അറിയിച്ചു. ടീം ബസിലും ടീം താമസിക്കുന്ന ഹോട്ടലിലും ഇനി ഗംഭീറിന്റെ പിഎയ്ക്ക് തങ്ങാനാവില്ല എന്ന നിലപാടാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
സെലക്ടർമാരുടെ യാത്രക്കായി ഒരുക്കിയ കാറിൽ അവർക്കൊപ്പം എന്തിനാണ് ഗംഭീറിന്റെ പിഎ യാത്ര ചെയ്തത് എന്ന ചോദ്യവും ബിസിസിഐ വൃത്തങ്ങളിൽ നിന്ന് ഉയരുന്നു. ഒരു മൂന്നാമൻ കാറിൽ ഇരിക്കുമ്പോൾ സെലക്ടർമാർക്ക് ടീം സെലക്ഷൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ പരിമിതിയുണ്ട്. ഇവിടെ സ്വകാര്യത ഒരു വലിയ ഘടകമാണ്, ബിസിസിഐ വൃത്തങ്ങളിൽ ഒരാളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിൽ അഡ്ലെയ്ഡിലെ ബിസിസിഐയുടെ ഹോസ്പിറ്റാലിറ്റി ബോക്സിൽ എന്തിനാണ് ഗംഭീറിന്റെ പിഎയ്ക്ക് പ്രവേശനം നൽകിയത് എന്ന ചോദ്യവും ശക്തമാണ്. ഇന്ത്യൻ ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും മാത്രമായി തയ്യാറാക്കിയ ബ്രേക്ക്ഫാസ്റ്റ് ഏരിയയിലേക്ക് ഗംഭീറിന്റെ പിഎ എത്തിയിരുന്നു. ടീമിലെ കളിക്കാർക്ക് മാത്രമായി ഫൈവ് സ്റ്റാർ ഫെസിലിറ്റിയിൽ ഒരുക്കിയ ബ്രേക്ക്ഫാസ്റ്റ് ഏരിയയിലേക്ക് എങ്ങനെയാണ് ഗംഭീറിന്റെ പിഎയ്ക്ക് പ്രവേശനം ലഭിച്ചത് എന്നും ബിസിസിഐ വൃത്തങ്ങൾ ചോദിക്കുന്നു.
അതിന് ഇടയിൽ ഗംഭീറിന്റെ കോച്ചിങ് നാളുകൾ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പലിനോട് സാമ്യമുള്ളതാണെന്ന് മുൻ സെലക്ടർമാരിലൊരാൾ പ്രതികരിച്ചു. ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യൻ ടീമിനൊപ്പമുള്ള സമയം അത്ര സുഖകരമായിരുന്നില്ല. ടീമിലെ സീനിയർ താരങ്ങളുമായി ചാപ്പലിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ചാപ്പലിന്റെ ട്രെയിനിങ് ശൈലികളും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഒന്നുകിൽ രവി ശാസ്ത്രിയെ പോലെയാവുക. മീഡിയ ഫ്രണ്ട്ലി ആവുക. അതല്ലെങ്കിൽ രാഹുൽ ദ്രാവിഡ്, ഗാരി കിർസ്റ്റൺ, ജോൺ റൈറ്റ് എന്നിവരെ പോലെയാവു. അവർ പിന്നിലേക്ക് മാറി നിന്ന് താരങ്ങൾക്ക് കൂടുതൽ ലൈംലൈറ്റ് നൽകാൻ ശ്രമിക്കുന്നവരാണ്. ചാപ്പലിന്റെ ശൈലി ഇന്ത്യയിൽ ശരിയാവില്ല. ഗംഭീറും ശാസ്ത്രിയും ദ്രാവിഡുമെല്ലാം പോകും. പക്ഷേ കളിക്കാർ തുടരും, ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക കുപ്പായം ഏറ്റെടുത്തതിന് ശേഷം ഇന്ത്യ കളിച്ച 10 ടെസ്റ്റിൽ ആറിലും തോറ്റു. ശ്രീലങ്കക്കെതിരായ ഏകദിനത്തിലും തോറ്റു. ഇതോടെ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവയുടെ വിരമിക്കലിനായുള്ള മുറവിളിയും ശക്തമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.