/indian-express-malayalam/media/media_files/2025/02/08/OVLMWJVHdeaeOUGkSdMz.jpg)
കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ : (കേരള ബ്ലാസ്റ്റേഴ്സ്, ഇൻസ്റ്റഗ്രാം)
ഇനി കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ളത് അഞ്ച് മത്സരങ്ങൾ. ആദ്യ ആറിൽ ഇടം നേടണം എങ്കിൽ ഇതിൽ അഞ്ചിലും ജയിക്കണം. ഈ അഞ്ച് എതിരാളികളിൽ നാലും ടോപ് ആറിലുള്ള ടീമുകൾ. പ്ലേഓഫിൽ എത്തുക കേരളത്തിന് അത്ര എളുപ്പമല്ലെന്ന് വ്യക്തം. ടേബിൾ ടോപ്പറായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇനി നേരിടാൻ പോകുന്നത്. അത് ചില്ലറ കളിയാവില്ലെന്ന് ഉറപ്പ്.
സീസണിൽ ഇതിന് മുൻപ് മോഹൻ ബഗാന് മുൻപിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരളം ഇറങ്ങിയത് സ്റ്റാറെയ്ക്ക് കീഴിലാണ്. 3-2ന് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചു. 33ാം മിനിറ്റിൽ ജാമി മക്ലാരനിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. എന്നാൽ 51ാം മിനിറ്റിൽ ഹെസ്യൂസ് ഹിമനിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ലീഡ് 2-1ആയി ഉയർത്തി 77ാം മിനിറ്റിൽ ഡ്രിനിച്ചും ഗോൾ നേടി.
പക്ഷേ നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ കമിങ്സിലൂടേയും ഇഞ്ചുറി ടൈമിൽ അൽബെർടോ റോഡ്രിഗസിലൂടേയും വല കുലുക്കി മോഹൻ ബഗാൻ ജയം പിടിച്ചു. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അവസാന മിനിറ്റുകളിൽ കളി കൈവിട്ടതിന്റെ നിരാശ തീർക്കാൻ ഉറച്ചാവും ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ശനിയാഴ്ച ഇറങ്ങുക.
മോഹൻ ബഗാനെ എതിരെ 5-4-1 എന്ന ഡയമണ്ട് ഫോർമേഷനിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ സ്റ്റാറെ ഇറക്കിയത്. ഹെസ്യൂസ് ഹിമനെ സോൾ സ്ട്രൈക്കറായി. തൊട്ടുപിന്നിൽ ഫറൂഖ്. ഇടത്തും വലത്തുമായി നോവയും ലൂണയും. ഡിഫൻസീവ് ലൈനിലേക്ക് ഇറങ്ങി ഫ്രെഡ്ഡി ലല്ലവ്മ. പ്രതിരോധ കോട്ട കാത്ത് സഹീഫും പ്രതം കോട്ടാലും നവോച്ച സിങ്ങും ഡ്രിനിച്ചും സന്ദീപ് സിങ്ങും.
എന്നാൽ പുതിയ പരിശീലകൻ പുരുഷോത്തമൻ ചുമതലയേറ്റെടുത്തതിന് ശേഷം 4-2-3-1 എന്ന ഫോർമേഷനിലാണ് കേരള ബ്ലാസ്റ്റേഴ്സ് എല്ലാ മത്സരങ്ങളും കളിച്ചിരിക്കുന്നത്. അതിനാൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് എതിരെ ഇറങ്ങുമ്പോൾ ഫോർമേഷനിൽ പുരുഷോത്തമൻ പരീക്ഷണം നടത്താനുള്ള സാധ്യത വിരളമാണ്.
കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം എവിടെ?
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം
കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സര സമയം
രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം ആരംഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം ലൈവായി എവിടെ കാണാം?
കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിലും ഏഷ്യാനെറ്റ് മൂവിസിലും കാണാം.
കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്
കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയോ വെബ്സൈറ്റിലും ആപ്പിലും കാണാം.
Read More
- അടിമുടി നാണംകെട്ട് ഇംഗ്ലണ്ട്; ഏകദിന പരമ്പരയും പിടിച്ച് ഇന്ത്യ
- കോഹ്ലിയെ ഐപിഎല്ലിൽ ആദ്യം പുറത്താക്കിയ ബോളർ ആര്? ബിജെപി എംഎൽഎ!
- തിരുമ്പി വന്തിട്ടേന്ന് സൊല്ല്! രോഹിത്തിന്റെ ഒന്നൊന്നര സെഞ്ചുറി
- രാഹുലിനോട് ക്ഷുഭിതനായി രോഹിത്; ഡിആർഎസ് പിഴവിൽ കലിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.