scorecardresearch

രാഹുലിനോട് ക്ഷുഭിതനായി രോഹിത്; ഡിആർഎസ് പിഴവിൽ കലിപ്പ്

ഹാരി ബ്രൂക്കിനെ പുറത്താക്കാൻ സാധികുമായിരുന്ന സുവർണാവസരമാണ് കെ എൽ രാഹുലിന്റെ മണ്ടത്തരത്തെ തുടർന്ന് ഇന്ത്യക്ക് കട്ടക്ക് ഏകദിനത്തിൽ നഷ്ടമായത്.

ഹാരി ബ്രൂക്കിനെ പുറത്താക്കാൻ സാധികുമായിരുന്ന സുവർണാവസരമാണ് കെ എൽ രാഹുലിന്റെ മണ്ടത്തരത്തെ തുടർന്ന് ഇന്ത്യക്ക് കട്ടക്ക് ഏകദിനത്തിൽ നഷ്ടമായത്.

author-image
Sports Desk
New Update
Rohit Sharma, KL Rahul

ബ്രൂക്കിനെതിരെ ഡിആർഎസ് എടുക്കാതെ ഇന്ത്യ: (ഫോട്ടോ: എക്സ്)

ഡിആർഎസ് റിവ്യു എടുക്കുന്നത് ക്യാപ്റ്റന്മാരെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഡിആർഎസ് എടുക്കണമോ എന്ന കാര്യത്തിൽ ക്യാപ്റ്റൻ തനിച്ചല്ല തീരുമാനം എടുക്കുന്നതും. വിക്കറ്റ് കീപ്പറുടേയും ബോളറുടേയും അഭിപ്രായം ക്യാപ്റ്റന്മാർ ആരായും. ചിലപ്പോൾഏറെ ആത്മവിശ്വാസത്തോടെ എടുക്കുന്ന ഡിആർഎസിലും പ്രതികൂല ഫലം വന്നേക്കാം. കട്ടക്ക് ഏകദിനത്തിൽ ഡിആർഎസ് എടുക്കാതെ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രകോപിപ്പിച്ചത്. 

Advertisment

ഹാരി ബ്രൂക്കിനെ അക്ഷർ പട്ടേൽ വിക്കറ്റിന് മുൻപിൽ കുടുക്കിയെങ്കിലും അംപയർ നോട്ട്ഔട്ട് വിളിച്ചു. എന്നാൽ റിവ്യു എടുക്കണമോ എന്ന ചോദ്യത്തിനോട് പ്രതികൂലാമായാണ് വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ പ്രതികരിച്ചത്. അക്ഷറും റിവ്യു എടുക്കാൻ രോഹിത്തിനോട് ആവശ്യപ്പെട്ടില്ല. 

എന്നാൽ റിപ്ലേകളിൽ പന്ത് സ്റ്റംപ് ഇളക്കുന്നു എന്ന് വ്യക്തമായി. ഇതോടെ രാഹുലിന് നേരെ ക്ഷുഭിതനായാണ് രോഹിത് സംസാരിച്ചത്. പന്തിന്റെ ട്രജക്ടറി മനസിലാക്കുന്നതിൽ രാഹുലിന് പിഴച്ചതാണ് രോഹിത് ശർമയെ പ്രകോപിപ്പിച്ചത്. രാഹുലും ബിഗ് സ്ക്രീനിലെ റിപ്ലേ കണ്ട് തലയിൽ കൈവെച്ച് പോയി. 

Advertisment

അവിടെ കിട്ടിയ ജീവൻ പ്രയോജനപ്പെടുത്തിയാണ് ബ്രൂക്ക് ക്രീസ് വിട്ടത്. 31 റൺസ് ആണ് ബ്രൂക്ക് കട്ടക്കിൽ കണ്ടെത്തിയത്. ഒടുവിൽ ഹർഷിത് റാണയാണ് ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തിയത്. കെ.എൽ. രാഹുലിനേയും ഋഷഭ് പന്തിനേയുമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ വിക്കറ്റ് കീപ്പർമാരായി എടുത്തത്. 

ഇതിൽ രാഹുലായിരിക്കുമോ പന്തായിരിക്കുമോ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ആദ്യ രണ്ട് ഏകദിനത്തിലും രാഹുലിനെയാണ് ഇന്ത്യ വിക്കറ്റിന് പിന്നിൽ നിർത്തിയത്. ആദ്യ ഏകദിനത്തിൽ സ്കോർ ഉയർത്താൻ രാഹുലിന് സാധിച്ചിരുന്നില്ല. പരമ്പരയിലെ അവസാന ഏകദിനത്തിൽ ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

Read More

Indian Cricket Team Drs Rohit Sharma Indian Cricket Players india vs england axar patel indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: