/indian-express-malayalam/media/media_files/2025/01/20/FdDQcMCmRxiXUj846RG8.jpg)
ശ്രീശാന്ത്, സഞ്ജു സാംസൺ: (ഇൻസ്റ്റഗ്രാം)
കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് വന്നിട്ടും പിന്മാറാതെ ഇന്ത്യൻ മുൻ ഫാസ്റ്റ് ബോളർ എസ്.​ശ്രീശാന്ത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ പിന്തുണച്ച് എത്തിയതിന് പിന്നാലെയാണ് ശ്രീശാന്തിന് കെസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചതിന് അല്ല ഈ കാരണം കാണിക്കൽ നോട്ടീസ് എന്ന് പിന്നാലെ കെസിഎ വിശദീകരിച്ചിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് ശ്രീശാന്തിനോട് വിശദീകരണം തേടി കെസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ കൊല്ലം സെയ്ലേഴ്സിന്റെ സഹ ഉടമയാണ് ശ്രീശാന്ത് എന്നും കെസിഎ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഐപിഎൽ വാതുവയ്പ്പ് കേസിൽ ഇതുവരെ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ലാത്ത കളിക്കാരനാണ് ശ്രീശാന്ത് എന്നതുൾപ്പെടെ ഓർമിപ്പിച്ചാണ് കെസിഎ രൂക്ഷമായി പ്രതികരിച്ചത്. എന്നാൽ പരസ്യ പോരിൽ നിന്ന് താനും പിന്നോട്ടില്ല എന്നാണ് ശ്രീശാന്തും വ്യക്തമാക്കുന്നത്.
"കേരള ക്രിക്കറ്റ് അസോസിയേഷൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനായി കളിക്കാൻ കളിക്കാരെ എത്തിക്കുകയാണ്. എന്തിനാണ് അത്? മലയാളി ക്രിക്കറ്റ് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണ് അത്," ശ്രീശാന്ത് പറഞ്ഞു.
"രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന ഒരു കളിക്കാരൻ മാത്രമാണ് നമുക്കുള്ളത്, സഞ്ജു. നമുക്ക് എല്ലാവർക്കും സഞ്ജുവിനെ പിന്തുണയ്ക്കാം. സഞ്ജുവിന് ശേഷം ഈ കെസിഎയ്ക്ക് മറ്റൊരു രാജ്യാന്തര ക്രിക്കറ്റ് കളിക്കാരനെ വളർത്തി എടുക്കാൻ സാധിച്ചിട്ടില്ല. സച്ചിൻ ബേബി, നിധീഷ്, വിഷ്ണു വിനോദ് എന്നിങ്ങനെ നിരവധി മികച്ച കളിക്കാരുണ്ട് കേരളത്തിന്. എന്നാൽ കെസിഎ അവരെ ഉയർന്ന ലെവലിൽ കളിക്കാൻ അനുവദിക്കുന്നുണ്ടോ?" ശ്രീശാന്ത് ചോദിക്കുന്നു.
കെസിഎയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ അനുവദിക്കില്ല
സഞ്ജു സാംസണിന് ശേഷം മറ്റൊരു കളിക്കാരനെ കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് വളർത്തിക്കൊണ്ടുവരാൻ കേരള ക്രിക്കറ്റ് അസോസിയേഷന് സാധിച്ചിട്ടില്ല എന്നത് കേരള ക്രിക്കറ്റിനെ കുറിച്ചുള്ള ശ്രീശാന്തിന്റെ അറിവില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് കെസിഎയുടെ പ്രസ്താവനയിൽ പറയുന്നു. സഞ്ജന സജീവൻ, മിന്നുമണി, ആശാ ശോഭന, വിജെ ജോഷിത, നജല സിഎം, മുഹമ്മദ് ഇനാൻ എന്നിവരെ ദേശിയ ക്രിക്കറ്റ് ടീമിലേക്ക് എത്തിക്കാൻ കേരളത്തിനായി സാധിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. കെസിഎയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന ആർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കും എന്നും കെസിഎയുടെ പ്രസ്താവനയിൽ പറയുന്നു.
Read More
- 'നടക്കാനാവാത്ത കുട്ടിയായിരുന്നു; ഒൻപതാം വയസിൽ അത്ഭുതം സംഭവിച്ചു'; അക്തറിന്റെ വെളിപ്പെടുത്തൽ
- ഗേൾഫ്രണ്ടിനൊപ്പം താമസിക്കണം; 950 കിമീ ദിവസവും യാത്ര ചെയ്ത് അൽ നസർ താരം
- Sanju Samson: 'സഞ്ജു സാംസണിന് ഈഗോയാണ്'; ദയയില്ലാതെ മുൻ താരം
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; മോഹൻ ബഗാൻ സൂപ്പർ താരത്തിന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us