scorecardresearch

ഗേൾഫ്രണ്ടിനൊപ്പം താമസിക്കണം; 950 കിമീ ദിവസവും യാത്ര ചെയ്ത് അൽ നസർ താരം

സൗദി നിയമം അനുസരിച്ച് ലിവ് ഇൻ കപ്പിൾസിന് ഒരുമിച്ച് താമസിക്കാനാവുമോ എന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് ദിവസവും 950 കിമീ യാത്ര ചെയ്യാൻ അൽ നസർ താരം ഒരുങ്ങുന്നത്.

സൗദി നിയമം അനുസരിച്ച് ലിവ് ഇൻ കപ്പിൾസിന് ഒരുമിച്ച് താമസിക്കാനാവുമോ എന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് ദിവസവും 950 കിമീ യാത്ര ചെയ്യാൻ അൽ നസർ താരം ഒരുങ്ങുന്നത്.

author-image
Sports Desk
New Update
john duran al nassr

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡുറാൻ : (ഇൻസ്റ്റഗ്രാം)

നിങ്ങളുടെ പ്രണയത്തിനായി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും? അൽ നസറിന്റെ കൊളംബിയൻ താരമായ ജോൻ ഡുറാൻ തന്റെ ഗേൾഫ്രണ്ടിനൊപ്പം കഴിയാനായി 950 കിമീ ആണ് ദിവസവും സഞ്ചരിക്കുന്നത്. ലിവ് ഇൻ കപ്പിൾസിന് ഒരുമിച്ച താമസിക്കാൻ സൗദി നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തതയില്ലാത്തതിനെ തുടർന്നാണ് കൊളംബിയൻ ഫുട്ബോൾ താരം ഇത്രയും ദൂരം സഞ്ചരിക്കുന്നത്...

Advertisment

തന്റെ ഗേൾഫ്രണ്ടിനൊപ്പം സൗദിയിൽ കഴിയുന്നത് നിയമവിധേയമാണോ എന്ന കാര്യത്തിൽ മുൻ ആസ്റ്റൺ വില്ല താരത്തിന് വ്യക്തതയില്ല. കഴിഞ്ഞ ആഴ്ച 64 മില്യൺ പൌണ്ടിനാണ് ആസ്റ്റൺ വില്ലയിൽ നിന്ന് അൽ നസറിലേക്ക് ഡുറൻ എത്തുന്നത്. ബഹ്റിനിലാണ് അൽ നസർ താരം ഇപ്പോൾ കഴിയുന്നത്. ബഹ്റിൽ നിന്ന് റിയാദിലേക്ക് അൽ നസർ ടീമിനൊപ്പം ചേരുന്നതിനായി ഡുറന് നീണ്ട യാത്ര ചെയ്യേണ്ടി വരുന്നു. 

സൗദിയിൽ താമസിക്കാൻ കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ വിവാഹം കഴിഞ്ഞതിന് തെളിവ് കെട്ടിടം ഉടമകൾ ചോദിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗേൾഫ്രണ്ട് ജോർജീനയ്ക്കൊപ്പമാണ് സൌദിയിൽ കഴിയുന്നത്. മുൻ താരങ്ങളയ സ്റ്റീവൻ ജെറാർഡ്, ജോർദാൻ ഹെൻഡേഴ്സൻ എന്നിവർ സൌദി പ്രോ ലീഗിന്റെ സമയം ബഹ്റിനിലാണ് കഴിഞ്ഞിരുന്നത്. 

ഈ സീസണിന്റെ തുടക്കത്തിൽ ചാംപ്യൻസ് ലീഗിൽ ബയേണിന് എതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ കൊളംബിയൻ താരം ഗോൾ സ്കോർ ചെയ്തിരുന്നു. സബ്സ്റ്റിറ്റ്യൂട്ടായി ആസ്റ്റൺ വില്ലക്കെതിരെ ഇറങ്ങി മികവ് കാണിച്ചിരുന്നെങ്കിലും താരത്തിന് ആസ്റ്റണിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അധികം ഇടം ലഭിച്ചിരുന്നില്ല. 

ചിക്കാഗോ ഫയറിൽ നിന്നാണ് ഡുറൻ 18 മില്യൺ പൌണ്ടിന് ആസ്റ്റൺ വില്ലയിലേക്ക് എത്തുന്നത്. 78 കളിയിൽ നിന്ന് നേടിയത് 20 ഗോളുകൾ. എന്നാൽ ലീഗിൽ ഏഴ് കളിയിൽ മാത്രമാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിക്കാനായത്. 

Read More

Saudi Arabia Cristiano Ronaldo Al Nassr

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: