/indian-express-malayalam/media/media_files/2025/02/07/FNZdKoyuRAOgZEvJQhjc.jpg)
അക്തർ, സച്ചിൻ ടെണ്ടുൽക്കർ : (ഫയൽ ഫോട്ടോ)
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിൽ പാക്കിസ്ഥാൻ മുൻ സ്പീഡ് സ്റ്റാർ അക്തറിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ജനിച്ചപ്പോൾ നടക്കാൻ കഴിയാതിരുന്ന കുട്ടിയായിരുന്നു താൻ എന്നാണ് അക്തർ വെളിപ്പെടുത്തുന്നത്.
ഒരു സിദ്ധൻ എന്റെ വീട്ടിലെത്തുമായിരുന്നു. ഒരു ആൺകുട്ടി വരും. അവൻ ലോകം മുഴുവൻ പ്രശസ്തനാവും എന്ന് പറഞ്ഞിരുന്നു. അത് കേട്ട് എന്റെ അമ്മ അസ്വസ്ഥയായിരുന്നു. ആരായിരിക്കും ആ കുട്ടി? എന്താണ് അവൻ ചെയ്യുക എന്നെല്ലാമാണ് അമ്മ ആശങ്കയോടെ ചോദിച്ചിരുന്നത്, അക്തർ പറയുന്നു.
കുഞ്ഞായിരിക്കുമ്പോൾ എനിക്ക് നടക്കാനായിരുന്നില്ല. എന്നാൽ എന്റെ ഒൻപതാം വയസിൽ ഒരു അത്ഭുതം സംഭവിച്ചു. ഞാൻ ഓടാൻ തുടങ്ങി. പ്രകാശത്തിന്റെ അത്ര വേഗതയിൽ ഞാൻ ഓടാൻ തുടങ്ങി, പാക്കിസ്ഥാൻ മുൻ സ്പീഡ് സ്റ്റാർ പറയുന്നു.
!997ലാണ് അക്തർ പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇമ്രാൻ ഖാനും വസീം അക്രമും വഖാർ യൂനിസും അടക്കി വാണിരുന്ന പാക്കിസ്ഥാൻ പേസ് നിരയിലേക്ക് വേഗത്തിന്റെ കരുത്തിൽ അക്തർ എത്തുകയായിരുന്നു. 163 ഏകദിനങ്ങളാണ് അക്തർ പാക്കിസ്ഥാന് വേണ്ടി കളിച്ചത്. റെഡ് ബോളിൽ കളിച്ചത് 46 ടെസ്റ്റുകളും. 15 ട്വന്റി20യും പാക്കിസ്ഥാന് വേണ്ടി കളിച്ചു. 14 വർഷം നീണ്ട കരിയറിൽ 444 രാജ്യാന്തര വിക്കറ്റുകളാണ് അക്തർ പിഴുതത്.
2003ലെ ലോകകപ്പിലാണ് അക്തറിൽ നിന്ന് ഏറ്റവും തീപാറുന്ന പന്ത് എത്തിയത്. മണിക്കൂറിൽ 100 മൈൽ ദൂരം കണ്ടെത്തുന്ന ആദ്യ ബോളറായി അക്തർ മാറി. ഇംഗ്ലണ്ടിന്റെ നിക്ക് നൈറ്റ് ആണ് അക്തറിന്റെ 161.3 കിമീ വേഗതയിൽ എത്തിയ റോക്കറ്റ് നേരിട്ടത്. അക്തറിന്റെ ആ റെക്കോർഡ് ഇപ്പോഴും ഇളകാതെ നിൽക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.