scorecardresearch

ബ്രാവോയെ വീഴ്ത്തി; ടി20 ക്രിക്കറ്റിലെ ആ ചരിത്ര നേട്ടം ഇനി റാഷിദ് ഖാന്

ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ റാഷിദ് ഖാൻ ഒന്നാമതെത്തി

ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ റാഷിദ് ഖാൻ ഒന്നാമതെത്തി

author-image
Sports Desk
New Update
Rashid Khan

ഫയൽ ഫൊട്ടോ

ടി20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ. ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ റാഷിദ് ഖാൻ ഒന്നാമതെത്തി. ഞായറാഴ്ച പ്രിട്ടോറിയ ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മിഷിഗണ്‍ കേപ് ടൗണിനായി വിക്കറ്റ് വീഴ്ത്തിയതോടെയാണ് റാഷിദ് ഖാൻ സുപ്രധാന നേട്ടം സ്വന്തമാക്കിയത്.

Advertisment

632 വിക്കറ്റുകൾ വീഴ്ത്തിയാണ് റാഷിദ് ഖാൻ റെക്കോർഡ് സ്വന്തമാക്കിയത്. മുന്‍ വിന്‍ഡീസ് ഓള്‍ റൗണ്ടർ ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡിനെ മറികടന്നാണ് റാഷിദിന്റെ നേട്ടം. 631 വിക്കറ്റുകളായിരുന്നു ബ്രാവോ നേടിയത്. 461 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് ഖാൻ 632 വിക്കറ്റുകളിലെത്തിയത്.

അഫ്ഗാനിസ്ഥാനായായി 161 വിക്കറ്റുകൾ റാഷിദ് ഖാൻ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടുന്ന രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് റാഷിദ്. ഒന്നാം സ്ഥാനക്കാരനായ  ടിം സൗത്തിയെക്കാൾ മൂന്നു വിക്കറ്റുകൾക്കാണ് റാഷിദ് പിന്നിലുള്ളത്. 2021ൽ വെറും 53 മത്സരങ്ങളിൽ നിന്ന് 100 ടി20 വിക്കറ്റുകൾ നേടിയ റാഷിദ്, ഏറ്റവും വേഗത്തിൽ 100 ​​ടി20 വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ 15 ടി20 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള റാഷിദിന്റെ വിക്കറ്റ് നേട്ടങ്ങൾ പലപ്പോഴും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 2020 ഒഴികെ എല്ലാ കലണ്ടർ വർഷത്തിലും (2017-24) റാഷിദ് കുറഞ്ഞത് 65 വിക്കറ്റുകളെങ്കിലും നേടിയിട്ടുണ്ട്. 2018ൽ 60 മത്സരങ്ങളിൽ നിന്ന് 96 വിക്കറ്റുകൾ വീഴ്ത്തി റെക്കോർഡ് നേട്ടവും സ്വന്തമാക്കിയിരുന്നു.

Advertisment

Read More

Rashid Khan Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: