scorecardresearch

India vs Pakistan: ഒരു ലക്ഷവും കടന്ന് ടിക്കറ്റ് വില; ഇന്ത്യ-പാക്കിസ്ഥാൻ ടിക്കറ്റ് മിനിറ്റുകൾക്കുള്ളിൽ കാലി

ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കെറ്റിന്റെ റിസെയിൽ വില എത്ര വരെ ഉയരും എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് ആരംഭിച്ചത്

ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കെറ്റിന്റെ റിസെയിൽ വില എത്ര വരെ ഉയരും എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് ആരംഭിച്ചത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kamran Akmal’s bold prediction: Babar Azam can break Virat Kohli’s record

ബാബർ അസം, വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)

പതിവ് തെറ്റിയില്ല. ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിറ്റുപോയത് ചൂടപ്പം പോലെ. വിൽപ്പനയ്ക്കെത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ എല്ലാ ടിക്കറ്റും വിറ്റുപോയി. ഫെബ്രുവരി 23ന് ദുബായിലാണ് ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളുടെ പോരാട്ടം. 

Advertisment

ഫെബ്രുവരി മൂന്നിന് ഇന്ത്യൻ സമയം വൈകുന്നേരം 5.30ഓടെയാണ്  ദുബായിൽ നടക്കുന്ന ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാനുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കി ആരാധകർ ഐസിസി വെബ്സൈറ്റിലേക്ക് ഇരച്ചെത്തി. 

2000 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു വിവിധ പ്രീമിയം ഓപ്ഷനുകളിലെ ടിക്കറ്റ് വില. പ്രീമിയം സീറ്റുകളുടെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഇത്രയും വിലകൂടിയ ടിക്കറ്റുകളും നിമിഷങ്ങൾക്കുള്ളിൽ തന്നെ വിറ്റുപോയി. സ്റ്റാൻഡുകളിലെ ടിക്കറ്റ് വില 2965 രൂപയായിരുന്നു.  

ആരാധകർ വാങ്ങിക്കൂട്ടിയ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങളുടെ ടിക്കറ്റുകളുടെ റിസെയിൽ മൂല്യം ഇനി പുതിയ റെക്കോർഡ് ഇടുമോ എന്നാണ് അറിയേണ്ടത്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് റിസെയിൽ ചെയ്യുമ്പോൾ വില കുത്തനെ ഉയരുന്നത് പതിവ് കാഴ്ചയാണ്.

Advertisment

ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്
ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ഷെഡ്യൂൾ

ഫെബ്രുവരി 20, വ്യാഴാഴ്ച-ഇന്ത്യ-ബംഗ്ലാദേശ്
ഫെബ്രുവരി 23,ഞായറാഴ്ച- ഇന്ത്യ-പാക്കിസ്ഥാൻ
മാർച്ച് രണ്ട്, ഞായറാഴ്ച-ഇന്ത്യ-ന്യൂസിലൻഡ്

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുന്നത്. 

പാക്കിസ്ഥാൻ ആണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ വേദി. എന്നാൽ പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നതിനെ തുടർന്ന് ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഒരു സെമി ഫൈനൽ മത്സരവും ദുബായിലായിരിക്കും. ഇന്ത്യ ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ എത്തുകയാണ് എങ്കിൽ ഫൈനലും ദുബായിലായിരിക്കും.

Read More

Icc Champions Trophy Virat Kohli Rohit Sharma India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: