/indian-express-malayalam/media/media_files/2025/02/06/QhtSQwwkuj7lEBAbMX9e.jpg)
ചിത്രം: എക്സ്/ബിസിസിഐ
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 249 റൺസ് വിജയലക്ഷ്യം 38.4-ാം ഓവറിൽ ഇന്ത്യ മറികടന്നു. നാലു വിക്കറ്റുകൾ ശേഷിക്കെയാണ് ഇന്ത്യയുടെ വിജയം. 87 റൺസെടുത്ത ശുഭ്മാൻ ഗില്ലും 59 റൺസെടുത്ത ശ്രേയസ് അയ്യറും 52 റൺസെടുത്ത അക്സാർ പട്ടേലും ഇന്ത്യൻ നിരയിൽ തിളങ്ങി.
മികച്ച ബൗളിങ് പുറത്തെടുത്ത ഇന്ത്യക്ക് അതേനാണയത്തിൽ മറുപടി നൽകിയാണ് ഇംഗ്ലണ്ട് ബൗളിങ് ആരംഭിച്ചത്. ഓപ്പണർമാരായ യശസ്വി ജയ്വാളിനെയും നായകൻ രോഹിത് ശർമ്മയേയും തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നാലെയെത്തിയ ഗില്ലിന്റെയും ശ്രേയസിന്റെയും കൂട്ടുകെട്ട് നിർണായകമായി.
അതേസമയം, എകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹര്‍ഷിത് റാണയുടെയും, രവീന്ദ്ര ജഡേജയുടെയും മികച്ച പ്രകടനമാണ് ബൗളിങ്ങിൽ ഇന്ത്യക്ക് കരുത്തേകിയത്. രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ എന്നിവർ മൂന്നു വിക്കറ്റ് വീതവും, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.
അതേസമയം, ഫോം വീണ്ടെടുക്കാനാകാതെ നായകൻ രോഹിത് ശർമ്മ വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ രണ്ടു റൺസാണ് രോഹിതിന്റെ നേട്ടം. യശ്വസി ജയ്സ്വാൾ (15), കെ.എൽ രാഹുൽ (2), ഹാർദിക് പാണ്ഡ്യ (9), രവീന്ദ് ജഡേജ (12) എന്നിവർ ബാറ്റു ചെയ്തു.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശുഭ്മാൻ ഗിൽ, രോഹിത് ശർമ ( ക്യാപ്റ്റൻ ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ ( വിക്കറ്റ് കീപ്പർ ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട്: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട് ( വിക്കറ്റ് കീപ്പർ ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ ( ക്യാപ്റ്റൻ ), ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെതൽ, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാക്വിബ് മഹ്മൂദ്.
Read More
- ബ്രാവോയെ വീഴ്ത്തി; ടി20 ക്രിക്കറ്റിലെ ആ ചരിത്ര നേട്ടം ഇനി റാഷിദ് ഖാന്
- Sports Cricket india vs Pakistan: ഒരു ലക്ഷവും കടന്ന് ടിക്കറ്റ് വില; ഇന്ത്യ-പാക്കിസ്ഥാൻ ടിക്കറ്റ് മിനിറ്റുകൾക്കുള്ളിൽ കാലി
- പവൻ ശ്രീധർ 'പവറായി'; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച ലീഡ്
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വീഴ്ത്തി; വിൽമറിന്റെ ചുവപ്പു കാർഡ് മഞ്ഞ കാർഡായി ചുരുക്കി
- Sanju Samson Injury: സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ച വിശ്രമം; കേരളത്തിനും തിരിച്ചടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us