/indian-express-malayalam/media/media_files/2025/02/08/OjksvfR3IXrruilQSGl7.jpg)
ഇംഗ്ലണ്ടിനെതിരെ ശ്രേയസ് അയ്യരുടെ ബാറ്റിങ് : (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ഇംഗ്ലണ്ടിനെതിരായ നാഗ്പൂർ ഏകദിനത്തിൽ ശ്രേയസ് അയ്യർ പ്ലേയിങ് ഇലവനിലേക്ക് എത്തിയതിന് പിന്നിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ശ്രേയസ് അയ്യർ. കോഹ്ലിക്ക് ഫിറ്റ്നസ് പ്രശ്നം നേരിട്ടതോടെയാണ് ശ്രേയസ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. അവസരം മുതലെടുത്ത് ശ്രേയസ് 59 റൺസോടെ മികവ് കാണിക്കുകയും ചെയ്തു.
സാഖിബ് മഹ്മൂദ്, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, ബ്രൈഡൻ എന്നിവരുടെ ബോളിങ് ആക്രമണത്തിന് എതിരെ കൌണ്ടർ അറ്റാക്ക് കളിച്ചാണ് ശ്രേയസ് മത്സരത്തിന്റെ ഗതി തിരിച്ചത്. കോഹ്ലിക്ക് പരുക്കേറ്റില്ലായിരുന്നു എങ്കിൽ താൻ ആദ്യ ഏകദിനം കളിക്കില്ലായിരുന്നു എന്ന് ശ്രേയസ് തന്നെ വെളിപ്പെടുത്തിയിരുന്നു.
മത്സര തലേന്ന് രാത്രി വിളിച്ചാണ് ശ്രേയസിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടും എന്ന കാര്യം രോഹിത് അറിയിച്ചത്. ഈ സമയം താൻ സിനിമ കണ്ട് ഇരിക്കുകയായിരുന്നു എന്നും ശ്രേയസ് പറഞ്ഞിരുന്നു. എന്നാൽ ശ്രേയസ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടതിന് പിന്നിലും അതുപോലൊരു ഇന്നിങ്സ് വന്നതിന് പിന്നിലും ദൈവീക കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ഹർഭജൻ സിങ് പറയുന്നത്.
യശസ്വിക്കാണ് ടീം മാനേജ്മെന്റിന്റെ പിന്തുണ
"ടീം മാനേജ്മെന്റ് ശ്രേയസിനെ സ്ക്വാഡിൽ ഉൾപ്പെടുത്തി. എന്നാൽ ടോപ് ഓർഡറിൽ ശ്രേയസിനെ കളിപ്പിക്കണോ അതോ യശസ്വിയെ കളിപ്പിക്കണോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്റിനുള്ളിൽ അവ്യക്തത ഉണ്ടായിരുന്നു. യശസ്വിയെയാണ് ടീം മാനേജ്മെന്റ് കൂടുതൽ വിശ്വസിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഇടംകൈ വലംകൈ കോംപിനേഷൻ ടോപ് ഓർഡറിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്," ഹർഭജൻ സിങ് പറയുന്നു.
View this post on InstagramA post shared by Team india (@indiancricketteam)
ടീം മാനേജ്മെന്റ് ശ്രേയസിനെ ആദ്യ ഏകദിനത്തിൽ കളിപ്പിക്കാൻ താത്പര്യപ്പെട്ടിരുന്നില്ല. ശ്രേയസ് കഴിവ് തെളിയിച്ച കളിക്കാരനാണ്. ലോകകപ്പിൽ ഒരുപാട് റൺസ് സ്കോർ ചെയ്തു. അങ്ങനെ ഒരു കളിക്കാരൻ കൂടുതൽ റൺസ് സ്കോർ ചെയ്യുമ്പോൾ അയാൾ കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കും. ശ്രേയസിന്റെ കാഴ്ച്ചപ്പാടിൽ അവൻ മികച്ച കളിക്കാരനാണ്. ദൈവത്തിനും അങ്ങനെ തോന്നിയിട്ടുണ്ടാവും," ഹർഭജൻ സിങ് പറഞ്ഞു.
ആരും ചിന്തിക്കാത്ത കാര്യമാണ് അവിടെ ശ്രേയസിന്റെ കാര്യത്തിൽ നടന്നത്. ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട് നിന്നിരുന്ന കളിക്കാരനിൽ നിന്നാണ് ആ വിധം ഒരു ഇന്നിങ്സ് വന്നത്. ശ്രേയസിന്റെ ഇന്നിങ്സോടെയാണ് മത്സരം പൂർണമായും ഇന്ത്യക്ക് അനുകൂലമായത് എന്നും ഹർഭജൻ സിങ് പറഞ്ഞു.
Read More
- 'നടക്കാനാവാത്ത കുട്ടിയായിരുന്നു; ഒൻപതാം വയസിൽ അത്ഭുതം സംഭവിച്ചു'; അക്തറിന്റെ വെളിപ്പെടുത്തൽ
- ഗേൾഫ്രണ്ടിനൊപ്പം താമസിക്കണം; 950 കിമീ ദിവസവും യാത്ര ചെയ്ത് അൽ നസർ താരം
- Sanju Samson: 'സഞ്ജു സാംസണിന് ഈഗോയാണ്'; ദയയില്ലാതെ മുൻ താരം
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; മോഹൻ ബഗാൻ സൂപ്പർ താരത്തിന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.