scorecardresearch

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! രോഹിത്തിന്റെ ഒന്നൊന്നര സെഞ്ചുറി

സെഞ്ചുറിയിലേക്ക് എത്തുമ്പോൾ ഇംഗ്ലീഷ് ബോളർമാരിൽ ആദിൽ റാഷിദിനെയാണ് രോഹിത് കൂടുതലായും ആക്രമിച്ചത്. ആദിൽ റാഷിദിന്റെ പന്തിൽ സിക്സ് പറത്തിയാണ് രോഹിത് സെഞ്ചുറി ആഘോഷമാക്കിയത്

സെഞ്ചുറിയിലേക്ക് എത്തുമ്പോൾ ഇംഗ്ലീഷ് ബോളർമാരിൽ ആദിൽ റാഷിദിനെയാണ് രോഹിത് കൂടുതലായും ആക്രമിച്ചത്. ആദിൽ റാഷിദിന്റെ പന്തിൽ സിക്സ് പറത്തിയാണ് രോഹിത് സെഞ്ചുറി ആഘോഷമാക്കിയത്

author-image
Sports Desk
New Update
Rohit Sharma Scored Century Against England

കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ രോഹിത് ശർമ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

കട്ടക്കിൽ ഇന്ത്യയെ മുൻപിൽ നിന്ന് നയിച്ച് വിമർശകരുടെ വായടപ്പിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ രോഹിത് സെഞ്ചുറി കണ്ടെത്തി. രോഹിത്തിന്റെ ഏകദിന കരിയറിലെ  32ാം സെഞ്ചുറിയാണ് ഇത്. ആദിൽ റാഷിദിനെ ലോങ് ഓഫീന് മുകളിലൂടെ സിക്സ് പറത്തിയായിരുന്നു രോഹിത് തന്റെ സ്കോർ മൂന്നക്കം കടത്തി ആഘോഷിച്ചത്.

Advertisment

76 പന്തിൽ നിന്നാണ് രോഹിത് തകർപ്പൻ സെഞ്ചുറിയിലേക്ക് എത്തിയത്. സെഞ്ചുറിയിലേത്ത് എത്തുമ്പോഴേക്കും ഒൻപത് ഫോറും ഏഴ് സിക്സും രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് വന്നു. ചാംപ്യൻസ് ട്രോഫിക്ക് മുൻപായി രോഹിത് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്. റെഡ് ബോൾ ക്രിക്കറ്റിൽ സ്കോർ ഉയർത്താനാവാതെ രോഹിത് തുടരെ പരാജയപ്പെട്ടതോടെ രൂക്ഷമായ വിമർശനങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റന് നേരിടേണ്ടി വന്നത്. 

ഇംഗ്ലീഷ് ബോളർമാരിൽ ആദിൽ റാഷിദിനെയാണ് രോഹിത് കൂടുതൽ പ്രഹരിച്ചത്. സെഞ്ചുറിയിലേക്ക് എത്തുമ്പോഴേക്കും ആദിലിന് എതിരെ ആറ് ഫോറുകൾ രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നു. അറ്റ്കിൻസനേയും രോഹിത് ആക്രമിച്ചു. മൂന്ന് ഫോറും രണ്ട് സിക്സുമാണ് അറ്റ്കിൻസനെ എതിരെ ഇതുവരെ രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നത്. 

Advertisment

രോഹിത് ശർമയുടെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യൻ സ്കോർ 27 ഓവറിൽ 200ലേക്ക് എത്തി. രോഹിത് സെഞ്ചുറിയോടെ ഫോമിലേക്ക് എത്തിയെങ്കിലും കോഹ്ലി റൺസ് ഉയർത്താനാവാതെ മടങ്ങിയത് ഇന്ത്യയ്ക്ക് തലവേദനയാണ്. എട്ട് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം എടുത്താണ് കോഹ്ലി പുറത്തായത്. 

ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ആദിൽ റാഷിദിന്റെ പന്തിൽ ഡ്രൈവ് കളിക്കാനാണ് കോഹ്ലി ശ്രമിച്ചത്. എന്നാൽ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പർ ഫിൽ സോൾട്ടിന്റെ കൈകളിലേക്ക് എത്തി. പക്ഷേ അംപയർ നോട്ട്ഔട്ട് വിധിച്ചു. എന്നാൽ ഇംഗ്ലണ്ടിന്റെ ഡിആർഎസ് അപ്പീലിൽ അൾട്രാ എഡ്ജിൽ പന്ത് ബാറ്റിലുരസുന്നു എന്ന് വ്യക്തമായി. ഇത് കോഹ്ലിയേയും അത്ഭുതപ്പെടുത്തി. 

304 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഗിൽ 52 പന്തിൽ നിന്ന് 60 റൺസ് എടുത്തു. 136​ റൺസ് ആണ് ഓപ്പണിങ്ങിൽ ഇവർ കൂട്ടിച്ചത്തത്.

Read More

Rohit Sharma Subhmann GIll Virat Kohli india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: