/indian-express-malayalam/media/media_files/XKwUORifzzF06vCBO87L.jpg)
വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)
വിരാട് കോഹ്ലിയെ ഐപിഎല്ലിൽ ആദ്യമായി പുറത്താക്കിയ ബോളർ ആരാണ്? ആ ബോളർ ഇപ്പോൾ എവിടെയാണ്? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആകാംക്ഷ ഉണർത്തുന്ന ചോദ്യമാണ് ഇത്. ആ ബോളർ ഇപ്പോൾ ബിജെപിയുടെ എംഎൽഎയാണ് എന്ന് കേട്ട് ഞെട്ടുകയാണ് ആരാധകരിൽ പലരും.
2008ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. ഇതിലാണ് ഇന്ത്യൻ റൺ മെഷീൻ വിരാട് കോഹ്ലി അരങ്ങേറ്റം കുറിച്ചതും. എന്നാൽ ഈ മത്സരത്തിൽ ഒരു റൺസിന് കോഹ്ലി പുറത്തായി.
ആദ്യ ഐപിഎൽ സീസണുകൾ കോഹ്ലിയെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. ഏതാനും സീസണുകൾ വേണ്ടിവന്നു തന്റേതായ സ്ഥാനം ലീഗിൽ കോഹ്ലിക്ക് സൃഷ്ടിച്ചെടുക്കാൻ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ മത്സരത്തിൽ 223 റൺസ് ആണ് കോഹ്ലിയുടെ ആർസിബിക്ക് മുൻപിൽ വിജയ ലക്ഷ്യമായി എത്തിയത്.
കൂറ്റൻ വിജയ ലക്ഷ്യം മുൻപിൽ നിൽക്കെ കോഹ്ലിയെ കെകെആർ ബോളർ അശോക് ദിൻഡ പുറത്താക്കി. വലംകയ്യൻ പേസറായ അശോക് ദിൻഡയാണ് അരങ്ങേറ്റ ഐപിഎൽ മത്സരത്തിൽ കോഹ്ലിയുടെ വിക്കറ്റ് പിഴുതത്. അന്ന് മൂന്ന് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി ദിൻഡ രണ്ട് വിക്കറ്റ് വീഴ്ത്തി.
കോഹ്ലിയെ കൂടാതെ വസീം ജാഫറേയുമാണ് ദിൻഡ അന്ന് പുറത്താക്കിയത്. 140 റൺസിന് കളിയിൽ കെകെആർ ജയിക്കുകയും ചെയ്തു. ആർസിബി 82 റൺസിന് പുറത്തായി. 2009ൽ ദിൻഡ ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2010ൽ ഏകദിനത്തിലും. 2021ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ദിൻഡ നേരെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ബിജെപിയിൽ ചേർന്ന ദിൻഡ 2021ലെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. മോയ്ന മണ്ഡലത്തിൽ നിന്നാണ് ദിൻഡ മത്സരിച്ച് ജയിച്ച് എംഎൽഎയായത്.
Read More
- Ranji Trophy Match: നിധീഷിന് മുൻപിൽ വിറച്ച് ജമ്മു; 228-8ലേക്ക് വീണു
- Kerala Blasters: തുടരെ 4-2-3-1 ഫോർമേഷൻ; ചെന്നൈക്കെതിരെ ട്വിസ്റ്റ്; പുരുഷോത്തമന്റെ തന്ത്രങ്ങൾ
- S Sreesanth: 'മലയാളി ക്രിക്കറ്റ് കളിക്കാരെ അപമാനിക്കുന്നു'; കെസിഎ-ശ്രീശാന്ത് പോര് തുടരുന്നു
- Shreyas Iyer: ശ്രേയസ് കളിച്ചതിന് പിന്നിൽ 'ദൈവത്തിന്റെ കൈകൾ'; വിചിത്ര വാദവുമായി ഹർഭജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.