/indian-express-malayalam/media/media_files/2025/01/24/nIa8v7tR1j9pAcFUGQ5n.jpg)
ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ലൂണ : (ഇൻസ്റ്റഗ്രാം)
വിജയ വഴിയിലേക്ക് തിരികെ എത്താൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ച ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ താഴെ നിൽക്കുന്ന ഈസ്റ്റ് ബംഗാളിന് എതിരായ 2-1ന്റെ തോൽവി ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഇനി പ്ലേഓഫ് കടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് വരും മത്സരങ്ങൾ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും നോക്കണം.
ആറ് കളിയിൽ രണ്ട് തോൽവി
ഡിസംബർ 14ന് മോഹൻ ബഗാനോട് തോറ്റതിന് ശേഷം കളിച്ച ആറ് മത്സരങ്ങളിൽ തോറ്റത് രണ്ട് മത്സരങ്ങളിൽ മാത്രം. പുതിയ പരിശീലകൻ പുരുഷോത്തമൻ ചുമതലയേറ്റതിന് ശേഷം ജംഷഡ്പൂരിനോടും ഈസ്റ്റ് ബംഗാളിനോടുമാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇനി ആറ് മത്സരങ്ങൾ കൂടിയാണ് ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്.
18 കളിയിൽ നിന്ന് ആറ് ഫോറും മൂന്ന് സമനിലയും 9 തോൽവിയുമോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 18 കളിയിൽ നിന്ന് നാല് ജയവും ആറ് സമനിലയും എട്ട് തോൽവിയുമായി 10ാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി. ഈസ്റ്റ് ബംഗാളിന് ജയപ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം പി വി വിഷ്ണുവിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ തിരിച്ചു വരാൻ സാധിക്കാത്ത വിധം സമ്മർദത്തിലേക്ക് തള്ളിയിട്ടത്.
ഫൈനൽ തേർഡിലേക്ക് പന്ത് എത്തിക്കണം
ഈസ്റ്റ് ബംഗാളിന്റെ വെനസ്വേല മുന്നേറ്റ നിര താരം റിച്ചാർഡ് സെലിസ് ആണ് ബ്ലാസ്റ്റേഴ്സിനെ സോൾട്ട് ലേക്കിൽ പ്രധാനമായും കുഴക്കിയത്. മാത്രമല്ല ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിൽ തട്ടി ബ്ലാസ്റ്റേഴ്സിന്റെ പെപ്രെയുടേയും നോവയുടേയും ഗോൾ ശ്രമങ്ങളെല്ലാം പാഴായി. ഈസ്റ്റ് ബംഗാളിന് എതിരെ തുടക്കത്തിൽ ഫൈനൽ തേർഡിലേക്ക് പന്ത് എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രയാസപ്പെട്ടിരുന്നു. എന്നാൽ ലൂണയിൽ നിന്നെത്തിയ മികച്ച ചില ബോളുകളാണ് ഒരു ഗോൾ എന്ന ആശ്വാസത്തിലേക്ക് പോലും ബ്ലാസ്റ്റേഴ്സിനെ എത്തിച്ചത്.
ലീഗിൽ ഏറ്റവും കൂടുതൽ ഫിസിക്കലി ഡൊമിനേറ്റ് ചെയ്ത് കളിക്കുന്ന ടീമാണ് ചെന്നൈയിൻ എഫ്സി. എന്നാൽ ലോങ് ബോൾ സ്ട്രാറ്റജിയിൽ ഉൾപ്പെടെ മികച്ച് നിൽക്കാൻ തങ്ങൾക്ക് സാധിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ താത്കാലിക പരിശീലകൻ പുരുഷോത്തമൻ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സരം എവിടെ കാണാം?
കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സരം സ്പോർട്സ് 18 1, സ്പോർട്സ് 18 3, സ്പോർട്സ് 18 ഖേൽ, ഏഷ്യാനെറ്റ് പ്ലസ് എന്നിവയിൽ തത്സമയം കാണാം.
കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി ലൈവ് സ്ട്രീമിങ്
ചെന്നൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ജിയോ സിനിമയിൽ ലൈവ് സ്ട്രീമിങ്ങിലൂടെയും കാണാം
കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സര സമയം
ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.
എവിടെയാണ് കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സര വേദി
ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സരം
Read More
- ഏഴ് മത്സരം 800 കോടി രൂപ; ചെന്നൈയുടെ ബ്രാൻഡ് മൂല്യത്തേക്കാൾ വലുത്; ഒടുവിൽ സ്വന്തം മണ്ണിലേക്ക് മടക്കം
- Virat Kohli: ഇതിനൊരു അവസാനമില്ലേ? ഡൽഹി പേസർമാർക്ക് മുൻപിലും വിയർത്ത് കോഹ്ലി
- india Vs England Live Score: ജീവൻ നിലനിർത്തി ഇംഗ്ലണ്ട്; രാജ്കോട്ടിൽ 26 റൺസ് ജയം
- India vs England Live Score: വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു; തുടരെ മൂന്നാം വട്ടവും ആർച്ചർ വീഴ്ത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.