/indian-express-malayalam/media/media_files/2025/02/08/IIVtTmgbCXv03OZTJJE6.jpg)
രോഹിത് ശർമ, രവീന്ദ്ര ജഡേജ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ടിനെ തകർത്തതിന് പിന്നാലെ ഏകദിനവും ഇന്ത്യ സ്വന്തമാക്കുമോ? പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ കട്ടക്കിൽ ഇന്ത്യ ഇറങ്ങുമ്പോൾ കാര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. നാഗ്പൂരിൽ 68 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിന് ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയെ ആശങ്കപ്പെടുത്തി ഉയരുന്ന ഒരേയൊരു ചോദ്യം വിരാട് കോഹ്ലി ഫിറ്റ്നസ് വീണ്ടെടുത്ത് പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തുമോ എന്നതാണ്.
വിരാട് കോഹ്ലി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയാൽ നാഗ്പൂരിൽ കളിച്ച ടീമിൽ നിന്ന് ആർക്കാണ് പുറത്തേക്ക് പോവേണ്ടി വരിക? കോഹ്ലിക്ക് പകരമായിരുന്നു ശ്രേയസ് അയ്യർ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. കിട്ടിയ അവസരം മുതലെടുത്ത് നിർണായക സമയത്ത് ടീമിനെ തോളിലേറ്റി ശ്രേയസ് അർധ ശതകം കണ്ടെത്തുകയും ചെയ്തു.
ശ്രേയസ് ആദ്യ ഏകദിനത്തിൽ അർധ ശതകം കണ്ടെത്തിയ സാഹചര്യത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ടീം മാനേജ്മെന്റിന് പ്രയാസമാവും. കോഹ്ലിയുടെ അഭാവത്തിൽ ശുഭ്മാൻ ഗിൽ തന്റെ പുതിയ ബാറ്റിങ് പൊസിഷനായ മൂന്നാം സ്ഥാനത്തേക്ക് എത്തി.
കോഹ്ലിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക വേണ്ട എന്നാണ് ശുഭ്മാൻ ഗിൽ ആദ്യ ഏകദിനത്തിന് ശേഷം പ്രതികരിച്ചത്. നാഗ്പൂരിൽ യശസ്വി ജയ്സ്വാൾ ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കോഹ്ലി പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയാൽ യശസ്വി ജയ്സ്വാൾ അല്ലെങ്കിൽ ശ്രേയസ് അയ്യർക്കായിരിക്കും സ്ഥാനം നഷ്ടമാവുക.
യശസ്വിയെ ഓപ്പണിങ്ങിലേക്ക് ഇന്ത്യ കൊണ്ടുവന്നത് ടോപ് ഓർഡർ ബാറ്റിങ്ങിലെ ഇടംകൈ-വലംകൈ കോംപിനേഷൻ മുൻപിൽ കണ്ടായിരുന്നു. അതിന് മാറ്റം വരുത്തിയ ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ ഏതാനും വർഷമായി ഏകദിനത്തിൽ ഇന്ത്യക്കായി നാലാം നമ്പറിൽ മികവ് കാണിക്കുന്ന താരമാണ് ശ്രേയസ്. അതും ശ്രേയസിനെ പ്ലേയിങ് ഇലവനിൽ ഒഴിവാക്കാനുള്ള തീരുമാനം കടുപ്പമേറിയതാക്കുന്നു.
പ്ലേയിങ് സ്ക്വാഡിൽ അടിക്കടി വലിയ വെട്ടിത്തിരുത്തലുകൾ നടത്തുന്ന പതിവുള്ള ക്യാപ്റ്റനല്ല രോഹിത്. വരുൺ ചക്രവർത്തി കട്ടക്കിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ കുൽദീപിന് കൂടുതൽ ഗെയിം ടൈം ലഭിക്കേണ്ടതുണ്ട്. അക്ഷർ പട്ടേലിനേയും രവീന്ദ്ര ജഡേജയേയും ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യക്ക് ആശ്രയിക്കാവുന്ന സാഹചര്യമാണ്. ഇത് വരുണിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ:
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, കെ.എൽ.രാഹുൽ, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം എവിടെ കാണാം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാം.
ഇന്ത്യ-ഇംഗ്ലണ്ട് ലൈവ് സ്ട്രീമിങ് എവിടെ കാണാം
ഇന്ത്യ-ഇംഗ്ലണ്ട് കട്ടക്ക് ഏകദിനം ഡിസ്നി ഹോട്സ്റ്റാർ ആപ്പിൽ ലൈവായി കാണാം.
കോഹ്ലി വന്നാൽ ആര് പുറത്ത് പോകും? രണ്ടാം ഏകദിനം എവിടെ കാണാം?
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ, രാഹുൽ, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
Read More
- 'നടക്കാനാവാത്ത കുട്ടിയായിരുന്നു; ഒൻപതാം വയസിൽ അത്ഭുതം സംഭവിച്ചു'; അക്തറിന്റെ വെളിപ്പെടുത്തൽ
- ഗേൾഫ്രണ്ടിനൊപ്പം താമസിക്കണം; 950 കിമീ ദിവസവും യാത്ര ചെയ്ത് അൽ നസർ താരം
- Sanju Samson: 'സഞ്ജു സാംസണിന് ഈഗോയാണ്'; ദയയില്ലാതെ മുൻ താരം
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; മോഹൻ ബഗാൻ സൂപ്പർ താരത്തിന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us