/indian-express-malayalam/media/media_files/2025/01/12/ha7qhYGnCkjqCfOXgf8A.jpg)
Axar Patel, Suryakumar Yadav, Sanju Samson: (Instagram)
രാജ്കോട്ടിലെ തോൽവിയുടെ ക്ഷീണം ഒഴിവാക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പുനെയിൽ ഇറങ്ങും. നാലാം ട്വന്റി20യിൽ ഇന്ന് ജയം പിടിച്ചാൽ പരമ്പര 3-1ന് ഇന്ത്യക്ക് സ്വന്തമാക്കാം. എന്നാൽ പരമ്പര 2-2ലേക്ക് എത്തിക്കാൻ ഉറച്ചാവും ജോസ് ബട്ട്ലറും കൂട്ടരും ഇറങ്ങുക. ജയത്തിനായി ഇരു കൂട്ടരും കട്ടയ്ക്ക് ഇറങ്ങുമ്പോൾ പുനെയിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.
രാജ്കോട്ടിലെ തോൽവിയോടെ ബാറ്റിങ്ങിലാണ് ഇന്ത്യക്ക് പ്രധാനമായും തലവേദന. ഇംഗ്ലീഷ് പേസർമാരുടേയും സ്പിന്നർ ആദിൽ റാഷിദിന്റേയും ബോളിങ് ആക്രമണത്തിന് മുൻപിൽ മറുപടി ഇല്ലാതെ ഇന്ത്യൻ ബാറ്റർമാർ വീണു. രാജ്കോട്ടിൽ ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന ഹർദിക് പാണ്ഡ്യക്ക് ആവട്ടെ സ്കോറിങ്ങിന്റെ വേഗം കൂട്ടി സ്ട്രൈക്ക് റേറ്റ് ഉയർത്തി കളിക്കാനും സാധിച്ചില്ല.
രാജ്കോട്ടിലെ തോൽവിയോടെ നാലാം ട്വന്റി20ക്കുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ വന്നേക്കും. റിങ്കു സിങ് പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തും എന്നാണ് സൂചന.റിങ്കു സിങ് പ്ലേയിങ് ഇലവനിലേക്ക് വന്നാൽ ധ്രുവ് ജുറെലിനാവും സ്ഥാനം നഷ്ടമാവുക.
ഇന്ത്യൻ ബോളിങ് നിരയിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ അഞ്ച് സ്പിന്നർമാരെയാണ് ഇന്ത്യ കളിപ്പിച്ചത്. അർഷ്ദീപ് സിങ്ങിന് വിശ്രമം നൽകിയിരുന്നു. പുനെ പിച്ചിൽ നിന്ന് തുടക്കത്തിൽ ഫാസ്റ്റ് ബോളർമാർക്ക് ആനുകൂല്യം കണ്ടെത്താനാവും എന്നതിനാൽ വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ് എന്നിവരിൽ ഒരാൾക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായേക്കും.
ആദ്യ മൂന്ന് ട്വന്റി20യിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണിന് മേലുള്ള സമ്മർദം കൂടുതലാണ്. ആദ്യ മൂന്ന് കളിയിലും ജോഫ്ര ആർച്ചറിന്റെ ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് നൽകിയാണ് സഞ്ജു മടങ്ങിയത്. നാലാം മത്സരത്തിലും പിഴവ് ആവർത്തിച്ചാൽ സഞ്ജുവിന് മേലുള്ള വിമർശനങ്ങൾ കൂടുതൽ ശക്തമാവും.
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സര വേദി എവിടെ?
പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സരം.
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റഇ20 മത്സര സമയം
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ട്വന്റി20 ഇന്ത്യൻ സമയം ഏഴ് മണിക്ക് ആരംഭിക്കും. 6.30നാണ് ടോസ്.
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 മത്സരം ലൈവായി എവിടെ കാണാം?
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ ലൈവായി കാണാം.
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റഇ20 ലൈവ് സ്ട്രീമിങ് എവിടെ?
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റി20 ഹോട്സ്റ്റാർ വെബ്സൈറ്റിലൂടേയും ആപ്പിലൂടേയും കാണാം.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ:
അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
Read More
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
- Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.