scorecardresearch

Kerala Blasters: ഇനി കേരള ബ്ലാസ്റ്റേഴ്സിന് സാധ്യത ഉണ്ടോ? കണക്കുകളിൽ പ്രതീക്ഷ

Kerala Blasters: എഫ്സി ഗോവയ്ക്ക് എതിരെ 85ാം മിനിറ്റിൽ മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു ഷോട്ട് വന്നത്. ഇനിയുള്ള മൂന്ന് കളി ജയിക്കുക എന്നതും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്

Kerala Blasters: എഫ്സി ഗോവയ്ക്ക് എതിരെ 85ാം മിനിറ്റിൽ മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു ഷോട്ട് വന്നത്. ഇനിയുള്ള മൂന്ന് കളി ജയിക്കുക എന്നതും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്

author-image
Sports Desk
New Update
Kerala Blasters Players New

കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ Photograph: (കേരള ബ്ലാസ്റ്റേഴ്സ്, ഫെയ്സ്ബുക്ക്)

Kerala Blasters Playoff: മോഹൻ ബഗാനോട് 3-0ന്റെ തോൽവി. രണ്ടാമത്തെ കളിയിൽ എഫ്സി ഗോവയ്ക്ക് എതിരെ 2-0ന്റെ തോൽവി. ഇനി മൂന്ന് മത്സരങ്ങളാണ് ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ അവസാനിച്ചോ? 21 കളിയിൽ നിന്ന് 11 തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യത കണക്കുകളിലെ കളി നോക്കുമ്പോൾ ഇതുവരെ അവസാനിച്ചിട്ടില്ല. 

Advertisment

ജംഷഡ്പൂർ എഫ്സി, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവരാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻപിലേക്ക് എത്തുന്നത്. ഇതിൽ ജംഷഡ്പൂരും മുംബൈയും ടോപ് ആറിലുള്ള ടീമുകൾ. ഇനിയുള്ള മൂന്ന് മത്സരങ്ങൾ ജയിക്കണം എന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലങ്ങൾ അനുകൂലമായി വരികയും ചെയ്താലെ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് എന്നത് വിദൂര സാധ്യതയിൽ എങ്കിലും ഉള്ളത്. 

നിലവിൽ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂർ, ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേഓഫ് ഉറപ്പക്കിയിരിക്കുന്നത്. രണ്ട് പ്ലേഓഫ് സ്പോട്ടുകളിലേക്ക് ആരെല്ലാം എന്നാണ് ഇനി അറിയേണ്ടത്. അഞ്ചും ആറും സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യൂനൈറ്റഡിനും മുംബൈ സിറ്റിക്കും 32 പോയിന്റ് വീതം ഉണ്ട്. 10ാം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുൻപിൽ ഒഡീഷ, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാൾ, എന്നീ ടീമുകളാണ് ഉള്ളത്. 

Advertisment

കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മുൻപിലുള്ള ടീമുകൾ ഇനി വരുന്ന മത്സരങ്ങളിൽ തോൽക്കുകയും കേരളം ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കുകയും ചെയ്താൽ പോലും മഞ്ഞപ്പടയുടെ പ്ലേഓഫ് സ്വപ്നം വിദൂരതയിൽ തന്നെയാണ്. ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോം പരിഗണിച്ചാൽ പോലും ഇനിയുള്ള മൂന്ന് മത്സരങ്ങൾ ജയിക്കാനാവുമോ എന്ന സംശയം നിലനിൽക്കുന്നു. 

21 കളിയിൽ ഏഴ് എണ്ണത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. സമനില വഴങ്ങിയത് മൂന്ന് കളിയിലും. തുടർ തോൽവികളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് വീണതോടെ പരിശീലകൻ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി. പകരം പുരുഷോത്തമന് ടീമിന്റെ ചുമതല നൽകി. പുരുഷോത്തമന് കീഴിൽ പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്ന് വന്നിരുന്നു. 

ചെന്നൈയിൻ എഫ്സിക്ക് എതിരെ അവരുടെ തട്ടകത്തിൽ പോയി ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്സ് ജയം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടരെ രണ്ടാം വട്ടവും ഷീൽഡ് വിന്നർമാരായി കരുത്ത് കാണിച്ച മോഹൻ ബഗാനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിന്റെ ഊർജം കുറഞ്ഞ് തുടങ്ങി. ഗോവയ്ക്ക് എതിരെ 85ാം മിനിറ്റിൽ മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു ഷോട്ട് വന്നത്. 

ടീം തുടർ തോൽവികളിലേക്ക് വീണതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് എതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. മികച്ച കളിക്കാരെ സ്ക്വാഡിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഇല്ലാതെ വന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചിരുന്നത്. കലൂരിൽ മാനേജ്മെന്റിന് എതിരെ ആരാധകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. പിന്നാലെ ആരാധകരും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ചർച്ചയും നടന്നിരുന്നു. 

Read More

Kerala Blasters Fc Indian Super League adrian luna Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: