/indian-express-malayalam/media/media_files/2025/02/24/bUzBWzD3GKaAoew7wR3b.jpg)
യുപി വാരിയേഴ്സ്-ആർസിബി മത്സരത്തിൽ നിന്ന് Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായി സൂപ്പർ ഓവർ ത്രില്ലർ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും യുപി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടിയ മത്സരമാണ് സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ഒൻപത് റൺസ് ആണ് ആർസിബിക്ക് മുൻപിൽ യുപി വാരിയേഴ്സ് വെച്ചത്. എന്നാൽ സ്മൃതി മന്ഥാനയുടെ ടീമിന് നേടാനായത് നാല് റൺസ് മാത്രം. ഇതോടെ വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിൽ ജയം പിടിക്കുന്ന ടീമായി യുപി വാരിയേഴ്സ് മാറി.
181 റൺസ് ജയ ലക്ഷ്യം പിന്തുടർന്ന യുപി വാരിയേഴ്സിന് നിശ്ചിത ഓവറിൽ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് ആണ് വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്തിൽ യുപി വാരിയേഴ്സിന്റെ ക്രാന്തി റൺഔട്ട് ആയതോടെ സ്കോറുകൾ തുല്യമായി. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ഗാർത്ത് ആണ് ആർസിബിക്കായി പന്തെറിഞ്ഞത്. യുപിക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് എട്ട് റൺസും. ചിനെല്ലെ ഹെന്റിയും ഗ്രേസ് ഹാരിസും എക്ലസ്റ്റണും യുപിക്കായി സൂപ്പർ ഓവറിൽ ബാറ്റിങ്ങിന് എത്തിയെങ്കിലും ഒരു ബൗണ്ടറി പോലും കണ്ടെത്താനായില്ല. ഇതോടെ ആർസിബിക്ക് സൂപ്പർ ഓവറിൽ ജയിച്ച് കയറാനാവും എന്ന പ്രതീക്ഷ ഉണർന്നു.
ആർസിബിക്കായി സൂപ്പർ ഓവറിൽ ഇറങ്ങിയത് റിച്ചാ ഘോഷും സ്മൃതി മന്ഥാനയും. എക്ലസ്റ്റണായിരുന്നു യുപിക്കായി സൂപ്പർ ഓവർ എറിഞ്ഞത്. നേരിട്ട ആദ്യ പന്തിൽ തന്നെ മന്ഥാന പുറത്തായി. ഇതോടെ ആർസിബിയുടെ ജയ പ്രതീക്ഷകളും തകർന്നു.
18 റൺസായിരുന്നു അവസാന ഓവറിൽ യുപിക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. രണ്ട് സിക്സും ഒരു ഫോറും എക്ലസ്റ്റണിന്റെ ബാറ്റിൽ നിന്ന് വന്നു. ഇതോടെ യുപി ജയ പ്രതീക്ഷയിലേക്ക് എത്തി. എന്നാൽ അവസാന പന്തിൽ റൺഔട്ട് വന്നതോടെ സൂപ്പർ ഓവറിലേക്ക് കളി എത്തി.
ബാംഗ്ലൂരിന് എതിരെ 180 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന യുപി വാരിയേഴ്സ് ബാറ്റേഴ്സിന് ആർക്കും തന്നെ സ്കോർ ഉയർത്താൻ സാധിച്ചിരുന്നില്ല. 19 പന്തിൽ നിന്ന് 33 റൺസ് എടുത്ത എക്ലസ്റ്റനാണ് അവരുടെ ടോപ് സ്കോറർ. ദീപ്തി ശർമ 13 പന്തിൽ നിന്ന് 25 റൺസ് നേടി.ബാംഗ്ലൂർ ബോളർമാരിൽ സ്നേഹ് റാണ മൂന്ന് വിക്കറ്റും ഗാർത്ത്, രേണുക സിങ് എന്നിവർ രണ്ട് വിക്കറ്റും പിഴുതു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ രക്ഷിച്ചത് എല്ലിസ് പെരിയുടെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു. 56 പന്തിൽ നിന്നാണ് എല്ലിസ് പെരി 90 റൺസ് അടിച്ചെടുത്തത്. ഒൻപത് ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. വ്യാട്ട് 41 പന്തിൽ നിന്ന് 57 റൺസും നേടി.
Read More
- ബാബർ അസം ഫ്രോഡ് ആണ്; പാക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല: ഷോയിബ് അക്തർ
- തിരുമ്പി വന്തിട്ടേന്ന് സൊല്ല്! കോഹ്ലിയുടെ കരുത്തിൽ വീണ് പാക്കിസ്ഥാൻ
- Champions Trophy 2025 live: ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ്ങിന്; ടീമിൽ മാറ്റമില്ലാതെ ഇന്ത്യ
- Women Premier League: 23 പന്തിൽ 63 റൺസ്; കൂറ്റനടികളുമായി ചിനെല്ലെ; ഡൽഹിയെ തകർത്ത് യുപി
- England Vs Australia: നിസ്സാരം...! റെക്കോർഡ് ചെയ്സിങ് ജയവുമായി ഓസ്ട്രേലിയയുടെ തൂക്കിയടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.