/indian-express-malayalam/media/media_files/2025/02/22/vmaXbrSFaZnIulW2LxCW.jpg)
ഗ്രേസ് ഹാരിസ് Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
വനിതാ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ജയം തൊട്ട് യുപി വാരിയേഴ്സ്. യുപി വാരിയേഴ്സ് മുൻപിൽ വെച്ച 178 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി. ഗ്രേസ് ഹാരിസിന്റെ ഹാട്രിക്ക് ആണ് യുപിയെ സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിച്ചത്. 33 റൺസിനാണ് യുപിയുടെ ജയം.
ഗ്രേസ് ഹാരിസിന്റെ ഹാട്രിക് യുപിക്കായി വന്നങ്കിലും തങ്ങളുടെ ആദ്യ ജയത്തിന് യുപി കടപ്പെട്ടിരിക്കുന്നത് ബാറ്റർ ചിനെല്ലെ ഹെൻറിയോടാണ്. 13 റൺസിൽ നിൽക്കെ ഹെൻറിയെ പുറത്താക്കാനുള്ള അവസരം ഡൽഹി നഷ്ടപ്പെടുത്തി. വീണുകിട്ടിയ പുതുജീവനുമായി 23 പന്തിൽ നിന്ന് 62 റൺസ് ആണ് ഹെൻറി അടിച്ചെടുത്തത്.
രണ്ട് ഫോറും എട്ട് സിക്സുമാണ് ഹെൻറിയുടെ ബാറ്റിൽ നിന്ന് പറന്നത്. 24 റൺസ് എടുത്ത തഹ്ലിയ മഗ്രാത്ത് ആണ് ഹെൻറി കഴിഞ്ഞാൽ യുപി നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. ഹെൻറിയുടെ തകർപ്പൻ ബാറ്റിങ് ഇല്ലായിരുന്നു എങ്കിൽ 177 എന്ന സ്കോറിലേക്ക് എത്താൻ യുപിക്ക് സാധിക്കുമായിരുന്നില്ല.
178 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഡൽഹിക്കായി പതിവില്ലാത്ത വിധം കരുതലോടെയാണ് ഷഫാലി വർമ കളിച്ചത്. 30 പന്തിൽ നിന്നാണ് ഷഫാലി 24 റൺസ് എടുത്തത്. ഓപ്പണർ മെഗ് ലാനിങ് അഞ്ച് റൺസ് എടുത്ത് പുറത്തായിരുന്നു. 35 പന്തിൽ നിന്ന് 56 റൺസ് അടിച്ചെടുത്ത ജെമിമ റോഡ്രിഗസ് മാത്രമാണ് ഡൽഹി നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്.
ക്രാന്തി ഗൗഡും ഹാരിസും നാല് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയാണ് ക്രാന്തി നാല് വിക്കറ്റ് പിഴുതത്. ഹാരിസ് 2.3 ഓവറിൽ 15 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അതിവേഗ അർധ ശതകവുമായി നിറഞ്ഞാടിയ ഹെൻറിയാണ് കളിയിലെ താരം.
Read More
- ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുതിച്ചുയർന്ന് ബ്രാൻഡ് സിആർ7
- Kerala Blasters: മൂന്ന് സൂപ്പർ താരങ്ങൾ കളിക്കില്ല? ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി
- Women Premier League: ഹർമന്റേയും നാറ്റിന്റേയും വെടിക്കെട്ട്; ആർസിബിയെ വീഴ്ത്തി മുംബൈ
- South Africa Vs Afghanistan: അട്ടിമറി മോഹം വിലപ്പോയില്ല; ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസ് ജയം; ഒറ്റയ്ക്ക് പൊരുതി റഹ്മത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us