/indian-express-malayalam/media/media_files/2025/02/21/8OshpTTyONM4QTG9nmm9.jpg)
ദക്ഷിണാഫ്രിക്കൻ താരങ്ങൾ Photograph: (ഐസിസി, ഇൻസ്റ്റഗ്രാം)
അട്ടിമറി സ്വപ്നവുമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങിയ അഫ്ഗാനിസ്ഥാന് 107 റൺസ് തോൽവി. ദക്ഷിണാഫ്രിക്ക മുൻപിൽ വെച്ച 316 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 43.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായി. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റർ റഹ്മത് ഷായുടെ ഇന്നിങ്സ് ആണ് അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്കയുടെ വിജയ മാർജിൻ കുറയ്ക്കാൻ സഹായിച്ചത്.
എന്നാൽ അർഹിച്ച സെഞ്ചുറിയിലേക്ക് എത്താൻ റഹ്മത്തിന് സാധിച്ചില്ല. 92 പന്തിൽ നിന്ന് ഒൻപത് ഫോറം ഒരു സിക്സും ഉൾപ്പെടെ 90 റൺസ് നേടി റഹ്മത് മടങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന് തിരശീല വീണത്.
റഹ്മത് ഷാ ഒഴികെ മറ്റൊരു അഫ്ഗാനിസ്ഥാൻ ബാറ്റർക്കും സ്കോർ 20ന് മുകളിലേക്ക് ഉയർത്താനായില്ല. കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് സ്കോർ 16ലേക്ക് എത്തിയപ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസ് എടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഗുർബാസിനെ എൻഗിഡി കേശവ് മഹാരാജിന്റെ കൈകളിൽ എത്തിച്ചു.
പത്താം ഓവറിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 38ലേക്ക് എത്തിയപ്പോഴാണ് രണ്ടാമത്തെ വിക്കറ്റ് വീഴുന്നത്. സദ്രാനെ റബാഡയും മടക്കി. 17 റൺസ് മാത്രമാണ് അഫ്ഗാൻ ഓപ്പണർ നേടിയത്. പിന്നെ ഒരു വശത്ത് കൃത്യമായ ഇടവേളകളിലെല്ലാം ദക്ഷിണാഫ്രിക്കൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.
ദക്ഷിണാഫ്രിക്കൻ ബോളർമാരിൽ എൻഗിഡിയും റബാഡയും രണ്ട് വിക്കറ്റ് വീതവും ജാൻസനും മൾഡറും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണന്റ റയാന്റെ സെഞ്ചുറിയും ബവുമയുടേയും ഡസന്റെ അർധ ശതകവുമാണ് 315 എന്ന സ്കോറിലേക്ക് എത്താൻ തുണച്ചത്. റയാൻ 106 പന്തിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് 103 റൺസ് നേടിയത്. ബവുമ 76 പന്തിൽ നിന്ന് 58 റൺസും ഡസൻ 46 പന്തിൽ നിന്ന് 52 റൺസും കണ്ടെത്തി.
Read More
- Kerala Ranji Trophy Final: അഹമ്മദാബാദിൽ കേരളത്തിന്റെ വീരേതിഹാസം; ഫൈനലിൽ വിദർഭ എതിരാളി
- Kerala Blasters: സദൂയിയുടെ പരുക്ക് മാത്രമല്ല; തിരിച്ചടികളുടെ ഘോഷയാത്രയിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.