scorecardresearch

Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി

ചെയ്സ് ചെയ്ത് ഇറങ്ങിയ ഡൽഹിക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി. എന്നാൽ മെഗ് ലാനിങ്ങിനെ പുറത്താക്കിയതോടെ ഡൽഹിയെ ബാക്ക്ഫൂട്ടിലേക്ക് തള്ളിയിടാനുള്ള അവസരം യുപിക്ക് മുൻപിലുണ്ടായിരുന്നു

ചെയ്സ് ചെയ്ത് ഇറങ്ങിയ ഡൽഹിക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി. എന്നാൽ മെഗ് ലാനിങ്ങിനെ പുറത്താക്കിയതോടെ ഡൽഹിയെ ബാക്ക്ഫൂട്ടിലേക്ക് തള്ളിയിടാനുള്ള അവസരം യുപിക്ക് മുൻപിലുണ്ടായിരുന്നു

author-image
Sports Desk
New Update
delhi capitals players wpl

ഡൽഹി ക്യാപിറ്റൽ താരങ്ങൾ Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)

സീസണിലെ രണ്ടാം ജയത്തിലേക്ക് എത്തി ഡൽഹി ക്യാപിറ്റൽസ്. യുപി വാരിയേഴ്സ് മുൻപിൽ വെച്ച 167 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ശേഷിക്കെയാണ് ജയം പിടിച്ചത്. യുപി വാരിയേഴ്സിന്റെ സീസണിലെ രണ്ടാമത്തെ തോൽവിയാണ് ഇത്. 

Advertisment

11 റൺസ് ആണ് അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയിക്കാൻ വേണ്ടിയിരുന്നത്. യുപിക്കായി ബോൾ ചെയ്യാനെത്തിയത് തഹ്ലിയ മഗ്രാത്ത്. അവസാന ഓവറിലെ രണ്ടാമത്തേയും മൂന്നാമത്തേയും പന്തിൽ ബൌണ്ടറി കണ്ടെത്തി സതർലൻഡ് ഡൽഹിയെ ജയത്തിനടുത്തെത്തിച്ചു. പിന്നെ വന്ന രണ്ട് പന്തിൽ ഓരോ സിംഗിൾ നേടി ഡൽഹി ജയം പിടിക്കുകയായിരുന്നു. 

സതർലൻഡിന്റേയും കാപ്പിന്റേയും ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതാണ് യുപി വാരിയേഴ്സിന് പ്രധാനമായും തിരിച്ചടിയായത്. യുപിക്കായി ദീപ്തി ശർമയും ഗ്രേസ് ഹാരിസും എക്ലസ്റ്റണും നന്നായി പന്തെറിഞ്ഞു. മെഗ് ലാന്നിങ്ങിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ യുപി കളിയിൽ മേധാവിത്വം നേടുകയും ചെയ്തു. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ കളി യുപിയുടെ കയ്യിൽ നിന്നും നഷ്ടപ്പെടുത്തു. 

Advertisment

ചെയ്സ് ചെയ്ത് ഇറങ്ങിയ ഡൽഹിക്കായി മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഷഫാലിയും മെഗ് ലാന്നിങ്ങും ചേർന്ന് അർധ ശതക കൂട്ടുകെട്ട് ഉണ്ടാക്കി. ഷഫാലി 16 പന്തിൽ നിന്ന് 26 റൺസും മെഗ് ലാന്നിങ് 49 പന്തിൽ നിന്ന് 69 റൺസും നേടി. ജെമിമ രണ്ട് പന്തിൽ ഡക്കായി മടങ്ങി. 15ാം ഓവറിൽ മെഗ് ലാനിങ്ങിന്റേയും വിക്കറ്റ് വീണതോടെ 119-3 എന്ന നിലയിലായി ഡൽഹി. എന്നാൽ ഡൽഹിയെ ബാക്ക്ഫൂട്ടിലേക്ക് തള്ളിയിടാനുള്ള അവസരം പൂർണമായും മുതലാക്കാൻ യുപിക്കായില്ല. സതർലൻഡ് 35 പന്തിൽ ിന്ന് 41 റൺസും കാപ്പ് 17 പന്തിൽ നിന്ന് 29 റൺസും നേടി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുപിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് ഓപ്പണർ കിരൻ നാവ്ഗറിന്റെ അർധ ശതകമാണ്. 27 പന്തിൽ നിന്ന് 51 റൺസ് ആണ് കിരൺ നേടിയത്. സ്വാതി 33 പന്തിൽ നിന്ന് 37 റൺസും നേടി. 15 പന്തിൽ നിന്ന് 33 റൺസ് അടിച്ചെടുത്ത് അവസാന ഓവറുകളിൽ ചിനെലെ ഹെൻറി നടത്തിയ വെടിക്കെട്ടാണ് യുപി സ്കോർ 160 കടത്തിയത്. 

Read More

UP Warriors women premier league Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: