scorecardresearch

Champions Trophy: ചാമ്പ്യൻസ്‌ ട്രോഫിക്ക്‌ ഇന്ന്‌ തുടക്കം; ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും

ഇന്ത്യൻ സമയം പകൽ 2.30ന് പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ആരംഭിക്കും

ഇന്ത്യൻ സമയം പകൽ 2.30ന് പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ആരംഭിക്കും

author-image
Sports Desk
New Update
ICC Champions Trophy 2025

ചിത്രം: എക്സ്/ഐസിസി

കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കറാച്ചി സ്റ്റേഡിയത്തിൽ ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. എട്ട്‌ വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ചാമ്പ്യൻസ് ട്രോഫീ വീണ്ടുമെത്തുന്നത്. 2017ൽ നടന്ന അവസാന സീസൺ വിജയിച്ച് നിലവിലെ ചാമ്പ്യന്മാരായാണ് പാക്കിസ്ഥാൻ ഇത്തവണ ടൂർണമെന്റിന് ആതിഥേയരാവുന്നത്.

Advertisment

കറാച്ചി നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ന് രണ്ടരയ്‌ക്കാണ്‌ ന്യൂസിലാൻഡ്- പാക് മത്സരം ആരംഭിക്കുക. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിന് ശേഷം, ഫെബ്രുവരി 23ന് അതേ വേദിയിൽ ഇന്ത്യ രണ്ടാം ലീഗ് മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ നേരിടും.  മാർച്ച് 2ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ത്രിരാഷ്ട്ര പരമ്പര കളിച്ചാണ് പാക്കിസ്ഥാനും ന്യൂസിലൻഡും ചാംപ്യൻസ് ട്രോഫിയിലേക്ക് വരുന്നത്. ഇവിടെ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും ന്യൂസിലൻഡിന് മുൻപിൽ പാക്കിസ്ഥാൻ തോൽവി സമ്മതിച്ചിരുന്നു. പരിചിതമല്ലാത്ത സാഹചര്യത്തിൽ കളിച്ചിട്ടും ന്യൂസിലൻഡിന് താളപ്പിഴകളുണ്ടായില്ല എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്. 

സാധ്യതാ ടീം

Advertisment

പാക്കിസ്ഥാൻ: ഫഖർ സമൻ, ബാബർ അസം, സൌദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ അഘ, തയ്യബ് തഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, ഫഹീം അഷ്റഫ്, നസീം ഷാ, അബ്രാർ അഹ്മദ്

ന്യൂസിലൻഡ്: വിൽ യങ്, കോൺവേ, വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്പ്സ്, ബ്രേസ്വെൽ, മിച്ചൽ സാന്ത്നർ, മാറ്റ് ഹെൻ റി, ജേക്കബ് ഡഫി, വിൽ

പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ആരംഭിക്കുന്ന സമയം?
ഇന്ത്യൻ സമയം 2.30നാണ് പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ആരംഭിക്കുന്നത്. ടോസ് രണ്ട് മണിക്കും. 

പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം എവിടെ കാണാം? 
സോണി സ്പോർട്സ് നെറ്റ്വർക്കിലാണ് ലൈവായി ഇന്ത്യയിൽ ചാംപ്യൻസ് ട്രോഫി മത്സരം കാണാനാവുന്നത്. 

പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ? 
ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ് സൈറ്റിലും ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാവും. 

Read More

Icc Champions Trophy Newzealand Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: