/indian-express-malayalam/media/media_files/2025/02/17/cMSKqdaGr5dx4OtCeqaf.jpg)
മെഗ് ലാന്നിങ്, സ്മൃതി മന്ഥാന Photograph: (ഡൽഹി ക്യാപിറ്റൽസ്, ഇൻസ്റ്റഗ്രാം)
നാല് വിദേശ കളിക്കാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നതാണ് ഐപിഎൽ നിയമം. വനിതാ പ്രീമിയർ ലീഗിൽ ഈ നിയമത്തിൽ മാറ്റം ഉണ്ടോ? റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെയാണ് ഈ ചോദ്യം ഉയരുന്നത്. ആർസിബിക്ക് എതിരെ അഞ്ച് വിദേശ കളിക്കാരെയാണ് ഡൽഹി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇത് നിയമ വിരുദ്ധമാണോ?
വനിതാ പ്രീമിയർ ലീഗിലെ ചട്ടം അനുസരിച്ച് അഞ്ച് വിദേശ കളിക്കാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താം. പക്ഷേ അതിൽ ഒരു താരം അസോസിയേറ്റ് മെമ്പർ നേഷനിൽ നിന്നുള്ള കളിക്കാരൻ ആവണം. ഇത് സംബന്ധിച്ച് വനിതാ പ്രീമിയർ ലീഗ് നിയമം 1.2.6ൽ പറയുന്നത് ഇങ്ങനെ, ഒരു മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഒരു ടീമിന് നാല് വിദേശ കളിക്കാരിൽ കൂടുതൽ ഉൾപ്പെടുത്താൻ പാടില്ല. പക്ഷെ അസോസിയേറ്റ് നേഷനിൽ നിന്നുള്ള ഒരു വിദേശ താരത്തെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാം."
ഒരു പ്ലേയിങ് ഇലവനിൽ രണ്ട് അസോസിയേറ്റ് നേഷൻസ് കളിക്കാർ ഉണ്ടെങ്കിൽ അതിൽ ഒരു താരത്തെ വിദേശ താരമായും മറ്റൊരു താരത്തെ അസോസിയേറ്റ് നേഷൻ താരമായും പരിഗണിക്കും. ആർസിബിക്ക് എതിരെ ഡൽഹി ഇറക്കിയ വിദേശ താരങ്ങൾ ഇവർ;
- മെഗ് ലാന്നിങ് (ഓസ്ട്രേലിയ-ഫുൾ മെമ്പർ നേഷൻ)
2. മരിസാനെ കാപ്പ് (ദക്ഷിണാഫ്രിക്ക-ഫുൾ മെമ്പർ നേഷൻ)
3. അനബെൽ സതർലൻഡ് (ഓസ്ട്രേലിയ-ഫുൾ മെമ്പർ നേഷൻ)
4. ജെസ് ജൊനാസെൻ (ഓസ്ട്രേലിയ-ഫുൾ മെമ്പർ നേഷൻ)
5. സാറ ബ്രൈസ് (സ്കോട്ട്ലൻഡ്- അസോസിയേറ്റ് മെമ്പർ നേഷൻ)
Read More
- മുൻപിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ; വിജയം വേഗത്തിലാക്കി ഡോട്ടിൻ; യുപിയെ തകർത്ത് ഗുജറാത്ത്
- Mumbai Indians: ചെന്നൈക്കെതിരെ രോഹിത് മുംബൈ ക്യാപ്റ്റനാവും? ഹർദിക്കിന് വിലക്ക്
- Rajasthan Royals Schedule: സഞ്ജുവിന്റെ പടയാളികൾ റെഡി; മത്സരക്രമം ഇങ്ങനെ
- Mumbai Indians IPL Schedule: എന്നാണ് എൽ ക്ലാസിക്കോ പോര്? മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.