/indian-express-malayalam/media/media_files/2025/02/16/eiSr2lGM0sxxBAYpfDHE.jpg)
എംഎസ് ധോണി, ഹർദിക് പാണ്ഡ്യ Photograph: (ഫയൽ ഫോട്ടോ)
കിരീട പോരിൽ അഞ്ചേ അഞ്ച് എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും. 18ാം സീസണിൽ ഈ വമ്പന്മാരിലൊരാൾ കിരീടം തൂക്കി ആറാം വട്ടം ചാംപ്യനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി കൊണ്ടുവന്നതിലൂടെ ഉണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന സീസണായിരുന്നു മുംബൈക്ക് 2024ലേത്. എന്നാൽ ഇത്തവണ ടീം ഒത്തൊരുമിച്ച് കളിക്കുമോ?
എൽ ക്ലാസിക്കോ പോരോടെയാണ് മുംബൈ ഇന്ത്യൻസിന്റെ സീസണിലെ ആദ്യ മത്സരം. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. വീണ്ടും ചെന്നൈ സൂപ്പർ കിങ്സിനെ മുംബൈയുടെ മുൻപിൽ കിട്ടുന്നത് ഏപ്രിൽ 20നാണ്. ഹർദിക്കിന്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ മാർച്ച് 29ന് മുംബൈ നേരിടും.
നിലവിലെ ചാംപ്യന്മാരായ കൊൽക്കത്തയ്ക്ക് എതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരം മാർച്ച് 31ന് ആണ്. ഏപ്രിൽ ഏഴിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള മുംബൈയുടെ കൊമ്പുകോർക്കൽ. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് മുൻപിലേക്ക് മുംബൈ ഇന്ത്യൻസ് എത്തുന്നത് മെയ് ഒന്നിനാണ്.
രാജസ്ഥാൻ റോയൽസിനും ബാംഗ്ലൂരിനും എതിരെ ഒരു മത്സരം മാത്രമാണ് മുംബൈ ലീഗ് ഘട്ടത്തിൽ കളിക്കുന്നത്. മെയ് 15ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെയാണ് മുംബൈയുടെ സീസണിലെ അവസാന ലീഗ് ഘട്ട മത്സരം. ഹർദിക്കും രോഹിത്തും ബുമ്രയും സൂര്യയും ബോൾട്ടും ചേരുമ്പോൾ എതിരാളികളെ ഇത്തവണ വിറപ്പിക്കാൻ മുംബൈക്ക് കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read More
- IPL Schedule Announced: ആദ്യ കൊമ്പുകോർക്കൽ കൊൽക്കത്തയും ആർസിബിയുമായി; ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു
- IPL Schedule: ആർസിബിയുടെ ഷെഡ്യൂൾ; മുംബൈയുമായി ഒരു മത്സരം മാത്രം
- Women Premier League: അവസാന പന്ത് വരെ ആവേശം; സജനയ്ക്ക് പിടിച്ചുകെട്ടാനായില്ല; ഡൽഹിക്ക് ത്രില്ലങ് ജയം
- Kerala Blasters: വീണ്ടും വമ്പ് കാണിച്ച് മോഹൻ ബഗാൻ; 3-0ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us