/indian-express-malayalam/media/media_files/fErWzNeQ4AxROBL87MNk.jpg)
വിരാട് കോഹ്ലി, സഞ്ജു സാംസൺ(ഫയൽ ഫോട്ടോ)
നിലവിലെ ചാംപ്യന്മാരെ നേരിട്ടുകൊണ്ടാണ് 18ാം ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. മാർച് 22ന് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ നേരിട്ട് കഴിഞ്ഞാൽ മാർച്ച് 28ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് പിന്നെ ആർസിബിയുടെ മത്സരം. ചെപ്പോക്കിലാണ് ഇത്.
ഏപ്രിൽ രണ്ടിന് ഗുജറാത്ത് ടൈറ്റൻസിനെ ആർസിബി നേരിടും. ആർസിബിയുടെ സീസണിലെ ആദ്യ ഹോം മത്സരമാണ് ഇത്. ഏപ്രിൽ ഏഴിനാണ് മുംബൈ ഇന്ത്യൻസിന് എതിരായ വമ്പൻ പോര്. വാങ്കഡെയിലാണ് മത്സരം. മുംബൈ ഇന്ത്യൻസുമായി സീസണിൽ ഒരുവട്ടം മാത്രമാണ് ആർസിബി ഏറ്റുമുട്ടുന്നത്.
ഏപ്രിൽ 10ന് ആർസിബി കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടും. ഏപ്രിൽ 13നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ ആർസിബി നേരിടുന്നത് ജയ്പൂരിൽ വൈകീട്ട് 3.30നാണ് മത്സരം. ഏപ്രിൽ 18ന് പഞ്ചാബ് കിങ്സിനേയും ഏപ്പഷ 20ന് വീണ്ടും പഞ്ചാബ് കിങ്സിനേയും ആർസിബി നേരിടണം.
ഏപ്രിൽ 24നാണ് രാജസ്ഥാന് മുൻപിലേക്ക് ആർസിബി വീണ്ടും എത്തുന്നത്. ഏപ്രിൽ 27ന് ഡൽഹി ക്യാപിറ്റൽസിനേയും മെയ് മൂന്നിന് ചെന്നൈ സൂപ്പർ കിങ്സിനേയും നേരിടും. മെയ് ഒൻപതിനാണ് ലഖ്നൌ സൂപ്പർ ജയന്റ്സിന് എതിരായ പോര്. മെയ് 17നാണ് ആർസിബിയുടെ അവസാന ലീഗ് മത്സരം. കൊൽക്കത്തയാണ് എതിരാളികൾ.
സൺറൈഴേസ് ഹൈദരാബാദിന്റെ മത്സര ക്രമങ്ങൾ ഇങ്ങനെ
- Women Premier League: അവസാന പന്ത് വരെ ആവേശം; സജനയ്ക്ക് പിടിച്ചുകെട്ടാനായില്ല; ഡൽഹിക്ക് ത്രില്ലങ് ജയം
- Kerala Blasters: വീണ്ടും വമ്പ് കാണിച്ച് മോഹൻ ബഗാൻ; 3-0ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
- Women Premier League: സജന ഒരു റൺസിന് പുറത്ത്; ഡൽഹിക്ക് 165 റൺസ് വിജയ ലക്ഷ്യം
- india vs Pakistan: 'കോഹ്ലിയെ കെട്ടിപ്പിടിക്കരുത്'; പാക്കിസ്ഥാൻ കളിക്കാർക്ക് ആരാധകരുടെ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.