scorecardresearch

India vs Pakistan: 'കോഹ്ലിയെ കെട്ടിപ്പിടിക്കരുത്'; പാക്കിസ്ഥാൻ കളിക്കാർക്ക് ആരാധകരുടെ മുന്നറിയിപ്പ്

കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാരോടുള്ള ഇഷ്ടം പല പാക്കിസ്ഥാൻ കളിക്കാരും പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. മൈതാനത്തും അവർ അത് പ്രകടിപ്പിച്ചിട്ടുണ്ട്

കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാരോടുള്ള ഇഷ്ടം പല പാക്കിസ്ഥാൻ കളിക്കാരും പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. മൈതാനത്തും അവർ അത് പ്രകടിപ്പിച്ചിട്ടുണ്ട്

author-image
Sports Desk
New Update
Virat Kohli, Babar Azam

വിരാട് കോഹ്ലി, ബാബർ അസം(ഫയൽ ഫോട്ടോ)

ചാംപ്യൻസ് ട്രോഫിയിലെ ചിരവൈരികളുടെ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഫെബ്രുവരി 23ന് ദുബായിലാണ് മത്സരം. ഇന്ത്യാ-പാക്കിസ്ഥാൻ പോരിൽ തോൽവി എന്നത് ഇരു ടീമുകളുടേയും ആരാധകർക്ക് ചിന്തിക്കാൻ പോലുമാവില്ല. എന്നാൽ അതിന് ഇടയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാർക്ക് ഒരു വിഭാഗം പാക്കിസ്ഥാൻ ആരാധകർ നൽകുന്ന മുന്നറിയിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 

Advertisment

കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാരെ ആലിംഗനം ചെയ്ത് സംസാരിക്കരുത് എന്നാണ് ആരാധകർ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ ഉൾപ്പെടെയുള്ളവരോട് പറയുന്നത്. ചാംപ്യൻസ് ട്രോഫിയുടെ ആതിഥേയർ പാക്കിസ്ഥാൻ ആയിരുന്നിട്ടും പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ തയ്യാറാവാത്തത് ആണ് പാക്കിസ്ഥാൻ ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാരെ കെട്ടിപ്പിടിക്കരുത് എന്ന് ആരാധകർ ആവശ്യപ്പെടുന്ന വിഡിയോ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനായ ഫരീദ് ഖാൻ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇന്ത്യൻ കളിക്കാരുമായുള്ള സൗഹൃദം ഒരു തരത്തിലും മൈതാനത്ത് പ്രകടിപ്പിക്കാതിരിക്കുക എന്നാണ് വിഡിയോയിൽ പല ആരാധകരും പാക്കിസ്ഥാൻ ടീം അംഗങ്ങളോട് നിർദേശിക്കുന്നത്. 

Advertisment

ചാംപ്യൻസ് ട്രോഫിയിലേക്ക് വരുമ്പോൾ ഇന്ത്യക്ക് മേൽ നേരിയ മേധാവിത്വം പാക്കിസ്ഥാന് ആണ്. അഞ്ച് വട്ടം ചാംപ്യൻസ് ട്രോഫിയിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയിച്ചത് പാക്കിസ്ഥാൻ ആണ്. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ സർഫറാസ് ഖാൻ നയിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ആണ് വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് കിരീടം ചൂടിയത്. 

ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ന്യൂസിലാൻഡ്-പാക്കിസ്ഥാൻ പോരാട്ടമാണ് ആദ്യം. ബംഗ്ലാദേശിന് എതിരെയാണ് ഇന്ത്യയുടെ ടൂർണമെന്റിലെ ആദ്യ മത്സരം. ഫെബ്രുവരി 20നാണ് ഇത്. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനലും ദുബായിലാണ് നടക്കുക. ഇന്ത്യ ഫൈനലിൽ എത്തിയാൽ ഫൈനലിനും വേദിയാവുക ദുബായി ആണ്. 

Read More

Icc Champions Trophy Virat Kohli India Vs Pakistan Babar Azam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: