/indian-express-malayalam/media/media_files/2025/01/14/RLfx2Hqq5mVYg2oPBOvV.jpg)
മെസി, അന്റോണല(ഇൻസ്റ്റഗ്രാം)
ഇന്റർ മയാമി വിട്ട് മെസി ബാഴ്സയിലേക്ക് തിരികെ എത്തുമോ? 2026ലെ ഫിഫ ലോകകപ്പ് മെസി അർജന്റീനയ്ക്ക് വേണ്ടി കളിക്കുമോ? ആൽബിസെലസ്റ്റുകളുടെ ഇതിഹാസ താരത്തെ ചൂണ്ടി ആരാധകർക്ക് ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്. അതിന് ഇടയിലാണ് മെസിയും ഭാര്യ അന്റോണല റൊക്കൂസോയും തങ്ങളുടെ നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ അഭ്യൂഹങ്ങളിലെ അന്റോണലയുടെ പ്രതികരണമാണ് ഇപ്പോൾ വരുന്നത്.
2023ൽ ഒരു ഷോയിൽ പങ്കെടുക്കുമ്പോൾ ഒരു പെൺകുഞ്ഞ് വേണം എന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു അർജന്റൈൻ മാധ്യമപ്രവർത്തകൻ നയാറ മെസിയും ഭാര്യയും പെൺകുഞ്ഞിനെ കാത്തിരികുന്നു എന്ന വെളിപ്പെടുത്തലുമായി വന്നു. മെസിയുടെ അടുത്ത വൃത്തങ്ങളുമായി സംസാരിച്ചപ്പോൾ ഇരുവരും പെൺകുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുന്നതായി അറിഞ്ഞെന്നാണ് മാധ്യമപ്രവർത്തകൻ അർജന്റൈൻ മാധ്യമമായ ഹോലയോട് സംസാരിക്കുമ്പോൾ അവകാശപ്പെട്ടത്.
എന്നാൽ അർജന്റൈൻ മാധ്യപ്രവർത്തകനായ എയ്ഞ്ചൽ ഡി ബ്രിറ്റോ ഈ അഭ്യൂഹം നിഷേധിച്ച് എത്തുന്നു. മെസിയുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ടെലിവിഷൻ അവതാരകൻ കൂടിയായ ഇദ്ദേഹം. "ഞാൻ അന്റോണലയുമായി സംസാരിച്ചു. താൻ ഗർഭിണിയാണ് എന്ന അഭ്യൂഹം വ്യാജമാണ് എന്ന് അവർ എന്നോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി താൻ ഗർഭിണിയാണ് എന്ന തരത്തിൽ ഇത്തരത്തിൽ വ്യാജ വാർത്ത മാധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും അന്റോണല പറഞ്ഞു,' ബ്രിറ്റോയുടെ ട്വീറ്റിൽ പറഞ്ഞു.
Hablé con Antonella y me dijo que es falso el rumor de embarazo. Que hace 3 años que “la embarazan”! #LAMpic.twitter.com/eOx6oa5eUR
— A N G E L (@AngeldebritoOk) February 11, 2025
കുട്ടിക്കാലം മുതലുള്ള പരിചയമാണ് അന്റോണലയും മെസിയും തമ്മിൽ. 2012ലാണ് ഇവരുടെ ആദ്യ മകൻ തിയാഗോ ജനിക്കുന്നത്. 2015ൽ രണ്ടാമത്തെ കുഞ്ഞും 2018ൽ മൂന്നാമത്തെ കുഞ്ഞും ജനിച്ചു. 2017ലാണ് മെസിയും അന്റോണെലയും ഔദ്യോഗികമായി വിവാഹിതരായത്.
Read More
- സെമിയിലും തകർത്ത് കളിക്കും; ഫൈനലിൽ എത്തണം: സച്ചിൻ ബേബി
- Virat Kohli: ഔട്ട് വിളിക്കാതെ അംപയർ; ഇവിടെ ഹൃദയം കീഴടക്കി കോഹ്ലി
- india Vs England ODI: തലതാഴ്ത്തി ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം; പരമ്പര തൂത്തുവാരി ഇന്ത്യ
- India Vs Pakistan ODI: 'ഇത് സ്കൂൾ ക്രിക്കറ്റ് അല്ല'; ഡിആർഎസിൽ മണ്ടത്തരം; പരിഹസിച്ച് ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.