scorecardresearch

Women Premier League: സജന ഒരു റൺസിന് പുറത്ത്; ഡൽഹിക്ക് 165 റൺസ് വിജയ ലക്ഷ്യം

മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിനായി ഒരു വിക്കറ്റ് വീഴ്ത്തി. ഹർമനും നാറ്റ് ബ്രന്റും ചേർന്നുള്ള കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്

മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിനായി ഒരു വിക്കറ്റ് വീഴ്ത്തി. ഹർമനും നാറ്റ് ബ്രന്റും ചേർന്നുള്ള കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mumbai indians delhi capitals new one

ഹർമൻപ്രീത്, മെഗ് ലാന്നിങ് : (മുംബൈ ഇന്ത്യൻസ്, ഇൻസ്റ്റഗ്രാം)

വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്ക് മുൻപിൽ 165 റൺസ് വിജയ ലക്ഷ്യം വച്ച് മുംബൈ ഇന്ത്യൻസ്. അവസാന ഓവറിലെ ആദ്യ പന്തിൽ 164 റൺസിന് മുംബൈ ഓൾഔട്ടായി. നേരത്തെ ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 80 റൺസ് എടുത്ത നാറ്റ് ബ്രന്റ് ആണ് മുംബൈയുടെ ടോപ് സ്കോറർ.

Advertisment

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണറെ നഷ്ടമായി. ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ ഹെയ്ലി മാത്യൂസിനെ ശിഖാ പാണ്ഡേ മെഗ് ലാന്നിങ്ങിന്റെ കൈകളിൽ എത്തിച്ചു. രണ്ട് പന്തിൽ നിന്ന് ഡക്കായാണ് ഹെയ്ലി മടങ്ങിയത്. അഞ്ചാമത്തെ ഓവറിലേക്ക് എത്തിയപ്പോഴേക്കും മുംബൈ ഇന്ത്യൻസിന് രണ്ടാമത്തെ ഓപ്പണറേയും നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ബാട്ടിയയെ ശിഖാ പാണ്ഡേ ബൌൾഡാക്കി.

9 പന്തി നിന്ന് 11 റൺസ് മാത്രമാണ് യാസ്തിക നേടിയത്. ഇതോടെ മുംബൈ ഇന്ത്യൻസ് 32-2ലേക്ക് വീണു. എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീതും നാറ്റ് ബ്രന്റും ചേർന്ന് മുംബൈ ഇന്ത്യൻസിനെ കരകയറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈയുടെ സ്കോർ 100 കടത്തി.

എന്നാൽ 11ാം ഓവറിൽ മുംബൈയുടെ സ്കോർ 100 കടന്നതിന് പിന്നാലെ മുംബൈക്ക് ക്യാപ്റ്റനെ നഷ്ടമായി. 22 പന്തിൽ നിന്ന് 42 റൺസ് എടുത്താണ് ഹർമന്റെ ഇന്നിങ്സ് അവസാനിച്ചത്. നാല് ഫോറും മൂന്ന് സിക്സും ഹർമന്റെ ബാറ്റിൽ നിന്ന് വന്നു. 190 ആണ് പുറത്താവുമ്പോൾ ഹർമന്റെ സ്ട്രൈക്ക്റേറ്റ്. 

Advertisment

ഹർമൻ മടങ്ങിയതിന് പിന്നാലെ മുംബൈക്ക് തിരിച്ചടിയായി അമേലിയ കെറിന്റെ റണഔട്ട് എത്തി. 9 റൺസ് മാത്രം എടുത്ത അമേലിയയെ മലയാളി താരം മിന്നു മണി ആണ് റൺഔട്ടാക്കിയത്. ഇതോടെ മുംബൈ 129-4 എന്ന നിലയിലേക്ക് വീണു. പിന്നാലെ വന്ന മലയാളി മാത്രം സജന സജീവൻ വന്നപാടെ മടങ്ങി. രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് സജനയ്ക്ക് നേടാനായത്. 

ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നാറ്റ് ബ്രന്റ് പിടിച്ചു നിന്നു. 19.1 ഓവറിൽ 164 റൺസിന് മുംബൈ ഇന്ത്യൻസ് ഓൾഔട്ടാവുമ്പോൾ നാറ്റ് 59 പന്തിൽ നിന്ന് 80 റൺസോടെ പുറത്താവാതെ നിന്നു. ഹർമന് ശേഷം വന്ന മറ്റൊരു ബാറ്റർക്കും രണ്ടക്കം കടക്കാനായില്ല. ഡൽഹി ബോളർമാരിൽ അലബെൽ മൂന്ന് വിക്കറ്റും ശിഖ പാണ്ഡേ രണ്ട് വിക്കറ്റും പിഴുതു. കാപ്സേയും മിന്നു മണിയും ഒരു വിക്കറ്റ് വീതവും വീഴ്ത്തി. 

Read More

Mumbai Indians Harmanpreet Kaur women premier league Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: