/indian-express-malayalam/media/media_files/2025/02/18/g5G4cI6ayS7noxYrLGdQ.jpg)
മുംബൈ ഇന്ത്യൻസ് താരങ്ങൾ Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
വനിതാ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ജയം തൊട്ട് മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെ 120 എന്ന റൺസിൽ ഒതുക്കിയതിന് ശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകൾ ശേഷിക്കെ മുംബൈ വിജയ ലക്ഷ്യം മറികടന്നു. തുടരെ രണ്ടാം മത്സരത്തിലും അർധ ശതകം കണ്ടെത്തിയ നാറ്റ് ബ്രന്റ് ആണ് മുംബൈ ഇന്ത്യൻസിനെ മറ്റ് അപകടങ്ങളിലേക്ക് വീഴാതെ ജയിപ്പിച്ചു കയറ്റിയത്.
ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. നാലാം ഓവറിൽ മുംബൈ സ്കോർ 22 റൺസിൽ നിൽക്കെ ഓപ്പണർ ഹെയ്ലി മാത്യൂസിനെ ഹർലിൻ ഡിയോളിന്റെ കൈകളിലേക്ക് തനൂജ എത്തിച്ചു. 17 റൺസ് മാത്രമാണ് ഹെയ്ലി മാത്യൂസ് നേടിയത്.
ഒരു വിക്കറ്റ് നഷ്ടമായെങ്കിലും നാറ്റ് ബ്രന്റ് മികച്ച ടച്ചോടെ മുംബൈ സ്കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ മുംബൈ സ്കോർ ഏഴ് ഓവറിൽ നിൽക്കെ ഓപ്പണർ യസ്തിക ഭാട്ടിയയും മടങ്ങി.എട്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. തൊട്ടടുത്ത ഓവറിൽ മുംബൈയുടെ മൂന്നാമത്തെ വിക്കറ്റും ഗുജറാത്ത് വീഴ്ത്തി. നാൽ റൺസ് മാത്രം എടുത്താണ് ക്യാപ്റ്റൻ ഹർമൻപ്രീത് മടങ്ങിയത്.
എന്നാൽ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ടീമിനെ വിജയ ലക്ഷ്യത്തോട് അടുപ്പിച്ചതിന് ശേഷമാണ് നാറ്റ് ബ്രന്റ് മടങ്ങിയത്. 16ാം ഓവറിൽ മുംബൈ സ്കോർ 114ൽ നിൽക്കുമ്പോഴാണ് നാറ്റ് ബ്രന്റിന്റെ വിക്കറ്റ് വീണത്. 39 പന്തിൽ നിന്ന് 11 ഫോറോടെ 57 റൺസ് ആണ് നാറ്റ് ബ്രന്റ് നേടിയത്.
ഒടുവിൽ 17ാം ഓവറിലെ ആദ്യ പന്തിൽ ഫോറടിച്ച് മലയാളി താരം സജന കളി ഫിനിഷ് ചെയ്തു.ആറ് പന്തിൽ നിന്ന് 10 റൺസ് ആണ് സജന നേടിയത്. ഗുജറാത്തിന് വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതുവരെ മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാനായിട്ടില്ല. നിലവിൽ സീസണിൽ ഗുജറാത്ത് മൂന്ന് കളിയിൽ നിന്ന് ഒരു ജയം മാത്രമാണ് നേടിയത്. മുംബൈ രണ്ട് കളിയിൽ നിന്ന് ഒരു ജയവും.
100 കടക്കുമോയെന്ന് സംശയിച്ച് ഗുജറാത്ത്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്റെ ടോപ് സ്കോറർ ഹർലിൻ ഡിയോളായിരുന്നു. 32 റൺസ് ആണ് താരത്തിന് നേടാനായത്. മറ്റൊരു ഗുജറാത്ത് താരത്തിനും 20ന് മുകളിൽ റൺസ് കണ്ടെത്താനായില്ല. ഗുജറാത്ത് ജയന്റ്സിന്റെ രണ്ടാമത്തെ ഓവറിൽ വിക്കറ്റ് കീപ്പർ ബാറ്റർ മൂണിയെ മടക്കി നാറ്റ് ബ്രന്റ് ആണ് മുംബൈയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
79-7 എന്ന നിലയിലേക്ക് ഗുജറാത്ത് ജയന്റ്സ് വീണപ്പോൾ 100 കടക്കാൻ സാധിക്കുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉയർന്നു. എന്നാൽ വാലറ്റം 120 എന്ന സ്കോറിലേക്ക് ഗുജറാത്ത് ജയന്റ്സിനെ എത്തിച്ചു. കൃത്യമായ ഇടവേളകളിലെല്ലാം ഗുജറാത്തിന്റെ വിക്കറ്റുകൾ വീഴ്ത്താൻ മുംബൈക്ക് കഴിഞ്ഞു. ആദ്യ ആറ് ഓവറിൽ തന്നെ ഗുജറാത്തിന്റെ നാല് വിക്കറ്റുകൾ മുംബൈ പിഴുതു. വാലറ്റത്ത് തനുജയും സയാലിയും 13 റൺസ് വീതം നേടി.
മൂന്ന് വിക്കറ്റാണ് ഹെയ്ലി മാത്യൂസ് പിഴുതത്. അമേലിയ കെറും നാറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുംബൈക്കായി ബോളിങ് ഓപ്പൺ ചെയ്ത ശബ്നിം ഇസ്മയിലും അമൻജോദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read More
- Ranji Trophy Semi: രഞ്ജി ട്രോഫി: അസ്ഹറുദീന് സെഞ്ചുറി, സ്കോർ 300 കടത്തി കേരളം
- Ranji Trophy Semi: ക്ഷമയോടെ നേടിയെടുത്ത സെഞ്ചുറി; പക്ഷേ മറ്റൊരു ഉഗ്രരൂപമുണ്ടായിരുന്നു ഈ അസ്ഹറുദ്ദീന്
- WPL: മന്ഥാനയുടെ തകർപ്പൻ അർധ ശതകം; ധോണി സ്റ്റൈലിൽ റിച്ചയുടെ ഫിനിഷ്; ആർസിബിയുടെ കുതിപ്പ്
- WPL: അഞ്ച് വിദേശ കളിക്കാർ പ്ലേയിങ് ഇലവനിൽ; ഡൽഹി നിയമം ലംഘിച്ചു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.