/indian-express-malayalam/media/media_files/2025/02/09/tFY3HyZXodj4pEQrLnuH.jpg)
രോഹിത് ശർമ, ശ്രേയസ് അയ്യർ : (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ഐസിസി കിരീടത്തിനായി 11 വർഷമാണ് ഇന്ത്യ കാത്തിരുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ കരീബിയൻ മണ്ണിൽ വെച്ച് ആ കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യൻസ് ട്രോഫി വരുമ്പോൾ രോഹിത്തും കൂട്ടരും ടോപ് ഫേവറിറ്റുകളാണ്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് കരുത്ത് പകരുന്ന ഘടകങ്ങൾക്കൊപ്പം തിരിച്ചടിയായേക്കാവുന്ന പോരായ്മകളും ഉണ്ട്..
ഇന്ത്യയ്ക്ക് കരുത്താവുന്ന ഘടകങ്ങൾ
ഏകദിന ക്രിക്കറ്റിലെ ആധിപത്യം തന്നെയാണ് ഇന്ത്യയ്ക്ക് പ്രധാനമായും ചാംപ്യൻസ് ട്രോഫിയിൽ മുൻതൂക്കം നൽകുന്നത്. 2009ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യ ഐസിസി ഏകദിന ടൂർണമെന്റിൽ നോക്കൌട്ടിൽ എത്താതെ പോയ മറ്റൊരു ടൂർണമെന്റ് ഇല്ല.
2020 മുതലുള്ള കണക്ക് എടുത്താൽ ഏകദിനത്തിൽ 50ന് മുകളിൽ മത്സരങ്ങൾ ജയിച്ച ഏക ടീമാണ് ഇന്ത്യ. വേഗതയേറിയ ട്വന്റി20 ഫോർമാറ്റിനും പതിയെ പോകുന്ന ടെസ്റ്റിനും ഇടയിൽ ഏകദിന ക്രിക്കറ്റിന് വേണ്ട ടെംബോ നഷ്ടപ്പെടാതെ കാക്കാൻ ഇന്ത്യക്കായിട്ടുണ്ട്.
ബാറ്റിങ്ങ് ആണ് ഏകദിനത്തിൽ ഇന്ത്യയുടെ ആത്മവിശ്വാസം പ്രധാനമായും കൂട്ടുന്നത്. ടെസ്റ്റിൽ മോശം ഫോമിലാണെങ്കിലും ഏകദിനത്തിലേക്ക് വരുമ്പോൾ കോഹ്ലിയും രോഹിത്തും മിന്നുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശ്രേയസും ഗില്ലും ഫോമിൽ നിൽക്കുമ്പോൾ അഞ്ചാം പൊസിഷനിൽ മികച്ച കണക്കുകളോടെയാണ് കെ എൽ രാഹുൽ വരുന്നത്.
View this post on InstagramA post shared by Team india (@indiancricketteam)
ഇന്ത്യയുടെ ദൌർബല്യങ്ങൾ
പേസ് ബോളിങ് ആക്രമണത്തിന്റെ കാര്യത്തിലാണ് ഇന്ത്യയുടെ ആശങ്ക. ബുമ്രയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. ബുമ്രയുടെ അഭാവം എതിർനിരയ്ക്ക് മാനസികമായ മുൻതൂക്കം നൽകുന്നുണ്ട്. മുഹമ്മദ് ഷമിയുടെ ഏകദിനത്തിലെ കണക്കുകൾ മോശം അല്ല. എന്നാൽ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഷമി തിരികെ വന്നിട്ടേ ഉള്ളു. തിരിച്ചു വന്നതിന് ശേഷം കളിച്ചത് രണ്ട് ഏകദിനം മാത്രം. മുഹമ്മദ് ഷമിക്കൊപ്പം ഇന്ത്യൻ പേസ് നിരയിലുള്ള അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും കളിച്ച ഏകദിനങ്ങളുടെ എണ്ണം 12 ആണ്.
ഇന്ത്യയുടെ സാധ്യത
അഞ്ച് സ്പിന്നർമാരെയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. ആദിൽ റാഷിദും ആദം സാംപയുമാണ് ചാംപ്യൻസ് ട്രോഫിക്കായി എത്തിയിരിക്കുന്ന ടീമുകളിലെ സ്പിൻ വമ്പന്മാർ എങ്കിലും കുൽദീപ് യാദവ് മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. വരുൺ ചക്രവർത്തിയുടെ സാന്നിധ്യം ഇന്ത്യയുടെ സ്പിൻ യൂണിറ്റിന് വേണ്ട വേരിയേഷൻ ഉറപ്പാക്കുന്നു.
എന്നാൽ വരുണിനേയും കുൽദീപിനേയും ഇന്ത്യ ഒരുമിച്ച് ഇറക്കുമോയെന്ന് വ്യക്തമല്ല. ഏകദിനത്തിൽ ജഡേജയുടെ കണക്കുകൾ വേറിട്ട് നിൽക്കുന്നു. അക്ഷറിനേയും വാഷിങ്ടൺ സുന്ദറിനേയും ഇന്ത്യക്ക് ആശ്രയിക്കാവുന്നതാണ്. അക്ഷറും വാഷിങ്ടണും ഹർദിക്കും വരുമ്പോൾ ഇന്ത്യയുടെ ബാറ്റിങ് ഡെപ്ത് എട്ടിലേക്ക് വരെ എത്തുന്നു.
ഭീഷണികൾ
ഇന്ത്യ തന്നെയാണ് ഇന്ത്യക്ക് പ്രധാനമായും ഭീഷണിയാവുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് തന്ത്രങ്ങൾ തയ്യാറാക്കുന്നതിൽ വന്നേക്കാവുന്ന അബദ്ധങ്ങൾ. ഗംഭീർ ചുമതലയേറ്റതിന് ശേഷം ഇന്ത്യ എടുത്ത പല തന്ത്രപരമായ തീരുമാനങ്ങളും വിമർശിക്കപ്പെട്ടിരുന്നു. പ്ലേയിങ് ഇലവൻ സെലക്ഷൻ, ബാറ്റിങ് ഓർഡർ, ബോളിങ് ചെയിഞ്ചുകൾ എന്നിവയിൽ ഇന്ത്യ അമിതമായി ചിന്തിച്ച് കാര്യങ്ങൾ കുളമാക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read More
- Ranji Trophy Semi: രഞ്ജി ട്രോഫി: അസ്ഹറുദീന് സെഞ്ചുറി, സ്കോർ 300 കടത്തി കേരളം
- Ranji Trophy Semi: ക്ഷമയോടെ നേടിയെടുത്ത സെഞ്ചുറി; പക്ഷേ മറ്റൊരു ഉഗ്രരൂപമുണ്ടായിരുന്നു ഈ അസ്ഹറുദ്ദീന്
- WPL: മന്ഥാനയുടെ തകർപ്പൻ അർധ ശതകം; ധോണി സ്റ്റൈലിൽ റിച്ചയുടെ ഫിനിഷ്; ആർസിബിയുടെ കുതിപ്പ്
- WPL: അഞ്ച് വിദേശ കളിക്കാർ പ്ലേയിങ് ഇലവനിൽ; ഡൽഹി നിയമം ലംഘിച്ചു?
- Champions Trophy: കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ല; വിമർശനം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.