scorecardresearch

Champions Trophy: കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ല; വിമർശനം ശക്തം

എന്തുകൊണ്ട് കറാച്ചി സ്റ്റേഡിയത്തിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പം ഇന്ത്യയുടെ പതാക ഉയർത്തിയില്ല എന്ന ചോദ്യം ശക്തമായി കഴിഞ്ഞു. ഇതിന് വ്യക്തമായ വിശദീകരണം പാക്കിസ്ഥാൻ നൽകിയിട്ടുമില്ല

എന്തുകൊണ്ട് കറാച്ചി സ്റ്റേഡിയത്തിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പം ഇന്ത്യയുടെ പതാക ഉയർത്തിയില്ല എന്ന ചോദ്യം ശക്തമായി കഴിഞ്ഞു. ഇതിന് വ്യക്തമായ വിശദീകരണം പാക്കിസ്ഥാൻ നൽകിയിട്ടുമില്ല

author-image
Sports Desk
New Update
Karachi Stadium Flags, Virat Kohli

കറാച്ചി സ്റ്റേഡിയത്തിൽ ഉയഞ്ഞത്തിയ രാജ്യങ്ങളുടെ പതാകകൾ Photograph: (സ്ക്രീൻഷോട്ട്)

ചാംപ്യൻസ് ട്രോഫിക്ക് മുൻപായി കറാച്ചി സ്റ്റേഡിയത്തിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ കറാച്ചി സ്റ്റേഡിയത്തിൽ വെച്ചപ്പോൾ ഇന്ത്യയുടെ പതാക ഒഴിവാക്കപ്പെട്ടിരുന്നു. എന്തുകൊണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം വന്നു എന്ന ചോദ്യമാണ് വ്യാപകമായി ഉയർന്നത്. 

Advertisment

ഇന്ത്യ ചാംപ്യൻസ് ട്രോഫിയിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുന്നതിനാലായിരിക്കാം ഇതെന്ന വിലയിരുത്തലാണ് ശക്തമായത്. എന്നാൽ സംഭവത്തിൽ ഇപ്പോൾ വിശദീകരണവമായി എത്തുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മത്സര ദിവസം നാല് പതാകകൾ മാത്രം ഉയർത്താനാണ് ഐസിസിയുടെ നിർദേശം എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 

"ചാംപ്യൻസ് ട്രോഫിയുടെ മത്സര ദിവസം നാല് പതാകകൾ മാത്രം ഉയർത്താനാണ് ഐസിസിയുടെ നിർദേശം. ഐസിസിയുടെ പതാക, ആതിഥേയരായ പാക്കിസ്ഥാന്റെ പതാക, അന്ന് മത്സരിക്കുന്ന രണ്ട് ടീമുകളുടെ പതാക എന്നിവ," ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. 

Advertisment

എന്നാൽ പാക്കിസ്ഥാനിൽ ചാംപ്യൻസ് ട്രോഫി മത്സരം കളിക്കുന്ന രാജ്യങ്ങളുടെ പതാക മാത്രമാണ് കറാച്ചി സ്റ്റേഡിയത്തിൽ ഉയർത്തിയത് എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചതായും റിപ്പോർട്ട് ഉണ്ട്, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഈ റിപ്പോർട്ട് നൽകുന്നത്. 

"ചാംപ്യൻസ് ട്രോഫി മത്സരം കളിക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് എത്തുന്നില്ല. കറാച്ചി, റാവൽപിണ്ടി, ഗദ്ദാഫി സ്റ്റേഡിയങ്ങളിൽ അവിടെ കളിക്കുന്ന രാജ്യങ്ങളുടെ പതാകകൾ മാത്രമാണ് ഉയർത്തുന്നത്," പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ട് ബംഗ്ലാദേശിന്റെ പതാകയും ഉയർത്തിയിട്ടില്ല എന്ന ചോദ്യത്തിന്, ബംഗ്ലാദേശ് പാക്കിസ്ഥാനിലേക്ക് എത്തിയിട്ടില്ലെന്നും അവർ ആദ്യ മത്സരം കളിക്കുന്നത് ഇന്ത്യക്കെതിരെ ദുബായിലാണെന്നുമാണ് പാക്കിസ്ഥാൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഐഎഎൻഎസിന്റെ റിപ്പോർട്ടിൽ പറയുന്നത്. 

Read More

Icc Champions Trophy Pakistan Cricket Team India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: