/indian-express-malayalam/media/media_files/2025/02/21/JWh4hhPEnY4Hip80z5HN.jpg)
അഡ്രിയാൻ ലൂണ, ഹോർമിപാം Photograph: (ഇൻസ്റ്റഗ്രാം)
പ്ലേഓഫിലെത്താനാവാതെ സീസൺ അവസാനിപ്പിക്കേണ്ടി വരുമെന്ന നിരാശയുടെ വക്കിലാണ് മഞ്ഞപ്പടക്കൂട്ടം. ഇനി നാല് മത്സരങ്ങൾ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻപിലുള്ളത്. അടുത്ത മത്സരം ഫെബ്രുവരി 22ന് വമ്പന്മാരായ ഗോവ എഫ്സിക്ക് എതിരേയും. അതും ഗോവയുടെ തട്ടകത്തിൽ. ഗോവയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത് നോവ സദൂയി ടീമിലേക്ക് തിരിച്ചെത്തുമോയെന്ന് വ്യക്തമല്ല. എന്നാൽ അതിനൊപ്പം മറ്റൊരു തിരിച്ചടി കൂടി കേരള ബ്ലാസ്റ്റേഴ്സിന് മുൻപിൽ വന്ന് നിൽക്കുന്നുണ്ട്.
മോഹൻ ബഗാനൊപ്പം ഷീൽഡ് സ്വപ്നം കണ്ടാണ് ഗോവയുടെ കളി. അതിനായി ഇനിയുള്ള നാല് കളിയിലും ഗോൾ ഡിഫ്രൻസ് മെച്ചപ്പെടുത്തുകയാണ് ഗോവയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് എതിരെ ഒരു ദയയും ഗോവയിൽ നിന്ന് പ്രതീക്ഷിക്കേണ്ട. ഇതിനൊപ്പം ഒരു താരത്തിന്റെ അഭാവവും ഗോവയ്ക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും.
സസ്പെൻഷനെ തുടർന്ന് ഒരു താരത്തിന് ഗോവയ്ക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കളിക്കാനാവില്ല. സെൻട്രൽ ഡിഫൻസിൽ ഹോർമിപാമിന് കളിക്കാൻ ഇറങ്ങാനാവില്ല. സീസണിൽ ഏഴാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ഹോർമിപാമിന് ഗോവയ്കക്ക് എതിരായ കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത്.
ഹോർമിപാമിന് കളിക്കാൻ സാധിക്കാത്തതിനായി മിലോസ് ഡ്രിൻസിച്ചിന് ഒപ്പം ബികാഷ് യമ്നം സെന്റർ ബാക്കായി സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിക്കാനാണ് സാധ്യത. അതല്ല രണ്ട് വിദേശ താരങ്ങളെയാണ് സെൻട്രൽ ഡിഫൻസിലേക്ക് കൊണ്ടുവരാൻ പരിശീലകൻ പുരുഷോത്തമൻ ശ്രമിക്കുന്നത് എങ്കിൽ ബികാഷിന് പകരം ദുസാൻ ലഗാറ്റോർ സ്റ്റാർട്ടിങ് ലൈനപ്പിലേക്ക് വരും.
രണ്ട് സെൻട്രൽ ഡിഫൻഡർമാരായി വിദേശ താരങ്ങളെ ഇറക്കുമ്പോൾ മുന്നേറ്റത്തിൽ പെപ്രയ്ക്ക് പകരം ഇഷാൻ പണ്ഡിത സ്റ്റാർട്ടിങ് ലൈനപ്പിലേക്ക് വരാനും സാധ്യതയുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ലൈനപ്പ്: 4-2-3-1
സച്ചിൻ സുരേഷ്(ഗോൾകീപ്പർ), നവോച്ച സിങ്, ഡ്രിനിച്ച്, ദുസാൻ ലഗാറ്റോർ, സന്ദീപ് സിങ്, ഡാനിഷ് ഫറൂഖ്, വിബിൻ മോഹനൻ, മുഹമ്മദ് എയ്മൻ, കൊറൂ സിങ്, ലൂണ, ഹിമെനസ്
കേരള ബ്ലാസ്റ്റേഴ്സ് നോക്കി വയ്ക്കേണ്ട താരം
മുൻ അത്ലറ്റിക് ബിൽബാവോ താരത്തിന്റെ നിശ്ചയദാർഡ്യം പിച്ചിൽ പലവട്ടം നമ്മൾ കണ്ടിട്ടുള്ളതാണ്. ടീമിനെ മുൻപിൽ നിന്ന് നയിക്കുന്ന താരം. തുടക്കത്തിൽ പരുക്കിനെ തുടർന്ന് മത്സരങ്ങൾ നഷ്ടമായെങ്കിലും ശക്തമായാണ് ഐകർ ഗുവറൊറ്റ്ക്സന പിന്നെയുള്ള മത്സരങ്ങളിൽ തിരിച്ചെത്തിയത്. കളിയുടെ ഗതി തിരിക്കാൻ പ്രാപ്തനായ താരം.
20 കളിയിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനിയുള്ള നാല് മത്സരങ്ങളിൽ ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 36 പോയിന്റാവും. എന്നാൽ അത് തീരെ എളുപ്പമല്ല. ഗോവയെ നേരിട്ട് കഴിഞ്ഞാൽ പിന്നെ ജംഷഡ്പൂർ, മുംബൈ സിറ്റി എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഈ രണ്ടും ഹോം മത്സരങ്ങളാണ്.
Read More
- Kerala Ranji Trophy Final: അഹമ്മദാബാദിൽ കേരളത്തിന്റെ വീരേതിഹാസം; ഫൈനലിൽ വിദർഭ എതിരാളി
- Kerala Blasters: സദൂയിയുടെ പരുക്ക് മാത്രമല്ല; തിരിച്ചടികളുടെ ഘോഷയാത്രയിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us